ഒരു ലക്ഷം രൂപ 24 ലക്ഷത്തിലേക്ക് ഉയർത്തിയ പെന്നി സ്‌റ്റോക്ക്; നിക്ഷേപകർക്ക് നൽകിയത് 2337 ശതമാനം നേട്ടം
ഹോളി അവധിക്ക് ശേഷം വിപണി പതിയെ ഉണർന്നു വരികയാണ്. നിക്ഷേപകരും സ്‌റ്റോക്ക് ഹോൾഡർമാരും ഒക്കെ പ്രതീക്ഷയോടെയാണ് വിപണിയെ നോക്കി കാണുന്നത്. അതിൽ എല്ലാവർക്കും ഒരുപോലെ താത്പര്യമുള്ള ഓഹരികളാണ്. മൾട്ടിബാഗറുകൾ എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലലോ. അവയിൽ പെന്നി സ്‌റ്റോക്കുകൾ കൂടിയാണെങ്കിൽ നിക്ഷേപകർ ഡബിൾ ഹാപ്പിയാവും.
പെന്നി സ്‌റ്റോക്ക് ലോയ്‌ഡ്‌സ് എന്റർപ്രൈസസ് കഴിഞ്ഞ 4 വർഷമായി മൾട്ടിബാഗർ റിട്ടേണുകൾ രേഖപ്പെടുത്തിയ ഒരു ഓഹരിയാണ്. ഇത് 2020 മാർച്ചിൽ 1.19 രൂപ ഉണ്ടായിരുന്നതിൽ നിന്ന് ഇപ്പോൾ ഏകദേശം 28.8 ആയി ഉയർന്നിട്ടുണ്ട്. ഇത് ഏകദേശം 2337 ശതമാനം നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. 2020 മാർച്ചിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ 24 ലക്ഷം രൂപയായി മാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോയ്‌ഡ്‌സ് എന്റർപ്രൈസസ് ലിമിറ്റഡ് ഇന്ത്യയിൽ ഇരുമ്പ്, ഉരുക്ക് ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രമുഖ കമ്പനിയാണ്. ഹൈഡ്രോകാർബൺ, എണ്ണ, വാതക മേഖലകൾ, സ്‌റ്റീൽ പ്ലാൻ്റുകൾ, പവർ പ്ലാന്റുകൾ, ന്യൂക്ലിയർ പ്ലാൻ്റ് ബോയിലറുകൾ തുടങ്ങിയവയ്‌ക്കായുള്ള വലിയ ഉപകരണങ്ങൾ, യന്ത്രങ്ങൾ, മറ്റ് സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുകയുമാണ് മറ്റ് പ്രവർത്തനങ്ങൾ.
കഴിഞ്ഞ 1 വർഷത്തിനിടെ മാത്രം സ്‌റ്റോക്ക് 333 ശതമാനത്തിലധികം ഉയർന്നു, 2024ൽ ഇതുവരെ 24 ശതമാനത്തിലധികം നഷ്‌ടമാണ് രേഖപ്പെടുത്തിയതെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകൾ പ്രവചിക്കുന്നുണ്ട്. ഈ വർഷം ഇതുവരെയുള്ള 3 മാസങ്ങളിൽ 2 മാസങ്ങളിലും നെഗറ്റീവ് റിട്ടേൺ നൽകി. ഫെബ്രുവരിയിൽ 3 ശതമാനത്തിലധികം ഇടിവും ഈ വർഷം ജനുവരിയിൽ 3 ശതമാനത്തിലധികം കുതിച്ചുചാട്ടവും ഉണ്ടായെങ്കിലും ഇതുവരെ മാർച്ചിൽ മാത്രം 24 ശതമാനത്തിലധികം ഇടിഞ്ഞു.
അടുത്തിടെ പെന്നി സ്‌റ്റോക്കുകൾക്ക് നേരിട്ട ഇടിവിനെ പ്രതിഫലിപ്പിക്കുന്നത് തന്നെയാണ് ഈ കണക്കുകളും. നിലവിൽ 28.8 രൂപയിൽ വ്യാപാരം നടക്കുന്ന ഈ സ്‌റ്റോക്ക് 2023 ഒക്ടോബർ 17ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയർന്ന വിലയായ 47.75 രൂപയിൽ നിന്ന് ഏകദേശം 40 ശതമാനം താഴെയാണ്.
ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 1.27 കോടി രൂപയിൽ നിന്ന് 48.20 കോടി രൂപയായി ഉയർന്നിരുന്നു. അതേസമയം, കമ്പനിയുടെ വരുമാനം മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1.81 കോടി രൂപയിൽ നിന്ന് 122.72 കോടി രൂപയായും ഉയർന്നിട്ടുണ്ട്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications