ഒരു രൂപ പോലും മൂലധനം വേണ്ട; പക്ഷേ ലക്ഷങ്ങൾ സമ്പാദിക്കാം, ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ
നമ്മളിൽ പലർക്കും മെച്ചപ്പെട്ട ജോലിയും അതിന് അനുസരിച്ചുള്ള ശമ്പളവും ഒക്കെയുണ്ടെങ്കിലും നിത്യജീവിതത്തിൽ അതൊന്നും മതിയാവാതെ വരുന്ന സാഹചര്യമാണ് ഉണ്ടാവുക. കാരണം രാജ്യത്ത് ജീവിത ചെലവ് കുതിച്ചുയരുമ്പോൾ, അതിനെ മറികടക്കാൻ തക്കവണ്ണം ഉള്ള ശമ്പള വർധനവ് നമ്മുടെ സമൂഹത്തിൽ ഉണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ കാരണം. ഈ സാഹചര്യത്തിൽ മറ്റ് വഴികൾ നാം തേടുക സ്വാഭാവികമാണ്.
ഇത്തരത്തിൽ നിങ്ങൾക്ക് രണ്ടാമതൊരു വരുമാനം കൂടി വേണമെന്ന തോന്നൽ ഉണ്ടായെങ്കിൽ അതാണ് ഏറ്റവും മികച്ച സമയം. കൂടുതൽ മൂലധന ചെലവില്ലാതെ ഈ വർഷം നിങ്ങൾക്ക് ആരംഭിക്കാൻ കഴിയുന്ന ചില ബിസിനസുകളെ (ഒരുപക്ഷേ അധിക ജോലി എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം) കുറിച്ച് നമുക്ക് പരിശോധിക്കാം.

വെർച്വൽ അസിസ്‌റ്റൻസ്
ഇപ്പോൾ എല്ലാ കാര്യങ്ങളും ഓൺലൈൻ മുഖേന ആയതോടെ സേവനങ്ങളും ഡിജിറ്റലായി മാറിയിരിക്കുകയാണ്. അഡ്‌മിനിസ്‌ട്രേറ്റീവ് പിന്തുണ ആവശ്യമുള്ള വ്യക്തികൾക്കോ, ബിസിനസുകൾക്കോ ഒരു വെർച്വൽ അസിസ്‌റ്റന്റായി സേവനം നൽകുന്നത് നല്ലൊരു ഓപ്‌ഷനാണ്. ഇമെയിൽ മാനേജ്മെന്റ്, ഷെഡ്യൂളിംഗ് അപ്പോയിന്റ്മെന്റുകൾ, ഡാറ്റാ എൻട്രി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഈ സൗകര്യങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഫ്രീലാൻസ് റൈറ്റിംഗ്
നിങ്ങളുടെ എഴുത്തിന്റെ വില എന്തെന്നറിയാൻ ഒരു ഫ്രീലാൻസ് റൈറ്റർ ആവുന്നത് നന്നാവും. നിങ്ങൾക്കു മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിൽ വാക്കുകളെ അടുക്കിപെറുക്കി വയ്ക്കാൻ സാധിക്കുമെങ്കിൽ അത് നിങ്ങൾക്ക് നല്ല വരുമാനം നൽകും. വീട്ടിലിരുന്ന് കൊണ്ട് ഓൺലൈനിലൂടെ പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് ഫ്രീലാൻസ് റൈറ്റിംഗ്.
ഓൺലൈൻ ട്യൂഷൻ
മറ്റുള്ളവർക്ക് അറിവ് പകർന്ന് നൽകാൻ താത്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ എന്തുകൊണ്ട് അത് വരുമാനമാക്കി മാറ്റാൻ ശ്രമിച്ചുകൂടാ. അതിനായി നിങ്ങൾക്ക് മുൻപിലുള്ള ഏറ്റവും മികച്ച വഴികളിൽ ഒന്നാണ് ഓൺലൈൻ ട്യൂഷൻ. നിങ്ങൾ ചെലവഴിക്കുന്ന സമയത്തിന് അനുസരിച്ചാണ് ഇതിൽ പണം. മണിക്കൂറിന് ആയിരങ്ങൾ വരെ ലഭിക്കും. ഓൺലൈൻ ട്യൂഷൻ ചെലവ് കുറഞ്ഞ ഏറ്റവും മികച്ച ഓപ്ഷനാണ്.
അഫിലിയേറ്റ് മാർക്കറ്റിങ്
ആളുകളെ സ്വാധീനിക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് ഓൺലൈൻ. നിങ്ങളുടെ ഓൺലൈൻ സെർച്ചുകളിൽ തെളിഞ്ഞു വരുന്ന പരസ്യങ്ങൾ തന്നെയാണ് ഇതിന് ഉദാഹരണം. ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വരുമാനം ലഭിക്കുന്ന രീതിയാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്നതിലൂടെ കമ്മീഷൻ നേടുക എന്നതാണ് ഇതിന്റെ പ്രവർത്തിനം. അധികം മൂലധന ചെലവില്ലാതെ പണമുണ്ടാക്കാം എന്നതാണ് ഇതിന്റെ ഗുണം.
ഗ്രാഫിക് ഡിസൈൻ
നിങ്ങളുടെ സർഗാത്മകതയിലൂടെ പണം ഉണ്ടാക്കാനുള്ള വഴിയാണിത്. നിങ്ങൾക്ക് ഗ്രാഫിക് ഡിസൈൻ കഴിവുകളുണ്ടെങ്കിൽ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല, നല്ല വരുമാനം ഉറപ്പ്. കാൻവ, ഫൈവർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇതിനായി നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.












Click it and Unblock the Notifications