സാമ്പത്തിക ഭദ്രതയ്ക്ക് പിന്നിലെ വിജയമന്ത്രം; ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് റിപ്പോർട്ടും അങ്ങനെ സ്വാധീനിക്കും
നിങ്ങൾ ഏത് കരിയർ തിരഞ്ഞെടുത്ത വ്യക്തിയും ആയിക്കോട്ടെ, സാമ്പത്തിക കാര്യത്തിൽ അച്ചടക്കമില്ലെങ്കിൽ നിങ്ങളുടെ ജീവിതം ദുസഹമാവുമെന്ന് ഉറപ്പാണ്. ഒരു ലക്ഷം മാസ ശമ്പളം വാങ്ങിയാലും പത്ത് ലക്ഷം വാങ്ങിയാലും അത് ചിലവഴിക്കാൻ അറിഞ്ഞില്ലെങ്കിൽ അത് കൊണ്ട് ഗുണമുണ്ടാവില്ല.
നിങ്ങളുടെ സാമ്പത്തിക ഭദ്രത വരവ് ചിലവ് കണക്കുകളെ മാത്രം ആശ്രയിച്ചുള്ളതാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കേവലം വരവ് ചിലവ് കണക്കുകളെ അടിസ്ഥാനമാക്കി മാത്രം നമുക്ക് ഒരു വ്യക്തിയുടെ സാമ്പത്തിക ഭദ്രത നിശ്ചയിക്കാൻ കഴിയില്ല. എന്നാൽ അതിന് ഏറ്റവും ഉചിതമായ വഴികളിലൊന്ന് അയാളുടെ ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും പരിശോധിക്കുക എന്നതാണ്.

എന്താണ് ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് റിപ്പോർട്ടും തമ്മിലുള്ള വ്യത്യാസം ? ഈ രണ്ട് ഘടകങ്ങളും ശരിക്കും പ്രധാന്യമുള്ളതാണോ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ പരിശോധിക്കുന്നത്. ലളിതമായി പറഞ്ഞാൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ 300 മുതൽ 900 വരെ നീളുന്ന ഒരു മൂന്നക്ക നമ്പറും, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് എന്നാൽ നിങ്ങളുടെ സമ്പൂർണ്ണ സാമ്പത്തിക റിപ്പോർട്ടും ആണെന്ന് വേണമെങ്കിൽ പറയാം...
എന്താണ് ക്രെഡിറ്റ് സ്കോർ ?
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിങ്ങളുടെ കടമെടുപ്പിനുള്ള യോഗ്യതയാണ്. നിങ്ങളുടെ മുൻകാല ബാധ്യതകളുടെ ചരിത്രവും സാമ്പത്തിക വിവരങ്ങളുടെ കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിൽ, നിങ്ങളുടെ സ്കോർ കണക്കാക്കുന്നു. നിങ്ങളുടെ സ്കോർ ഉയർന്നാതാണെങ്കിൽ ക്രെഡിറ്റ് യോഗ്യതയും മെച്ചപ്പെടും, അതുപോലെ തിരിച്ചും. നിങ്ങൾക്ക് കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ ആണുള്ളതെങ്കിൽ വായ്‌പകൾ ലഭിക്കുക ഭുധിമുട്ടായിരിക്കും.
ഉദാഹരണത്തിന് നിങ്ങളൊരു ലോണിന് അപേക്ഷിച്ചുവെങ്കിൽ, ഏത് സ്ഥപനത്തിലാണോ നിങ്ങൾ അപേക്ഷിച്ചത് അവർ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ ഉറപ്പായും പരിശോധിക്കും. 750ന് മുകളിലുള്ള സ്‌കോർ നല്ലൊരു ക്രെഡിറ്റ് സ്‌കോറായി കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് ലോൺ അനുവദിക്കുന്നതിന് ഏറ്റവും പ്രധാന കടമ്പ മികച്ച ക്രെഡിറ്റ് സ്‌കോർ ഉണ്ടാവുക എന്നതാണ്. സാധാരണഗതിയിൽ ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത് അംഗീകൃതവും ലൈസൻസുള്ളതുമായ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളാണ്.
അതിനായി അവർ പരിഗണിക്കുന്ന ഘടകങ്ങൾ ഇവയൊക്കെയാണ്: നിങ്ങളുടെ ഇടപാടുകളുടെ ചരിത്രം, ക്രെഡിറ്റ് വിനിയോഗം, ക്രെഡിറ്റ് ഹിസ്‌റ്ററിയുടെ ദൈർഘ്യം, അടുത്തിടെ നിങ്ങൾ എടുത്ത വായ്‌പയോ ക്രെഡിറ്റ് കാർഡോ പോലെയുള്ള സേവനങ്ങൾ എന്നിവ.
എന്താണ് ക്രെഡിറ്റ് റിപ്പോർട്ട് ?
ഒരു ക്രെഡിറ്റ് റിപ്പോർട്ട് അല്ലെങ്കിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (സിഐആർ) എന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് കാരണമാകുന്ന വിവരങ്ങളുടെ വിശദമായ സംഗ്രഹമാണ്. നിങ്ങൾ ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളുടെ എണ്ണം, നിങ്ങളുടെ പേരിലുള്ള സജീവ ലോണുകളുടെ എണ്ണം, നിങ്ങൾ ഇതുവരെ അപേക്ഷിച്ച ലോണുകളുടെ എണ്ണം, നിങ്ങളുടെ ലോൺ തിരിച്ചടവ് രീതികൾ എന്നിവയൊക്കെ ഈ വിവരങ്ങളിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ നിങ്ങളുടെ പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ നമ്പർ, മറ്റ് വ്യക്തി വിവരങ്ങൾ എന്നിവയും ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. നിങ്ങളുടെ ജോലി, മേൽവിലാസം എന്നിവ പോലെയുള്ള സെൻസിറ്റീവ് വിവരങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടാവും.
എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം ?
പേരിൽ തന്നെ ഇവ തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. സ്കോർ നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക നിലയെ പ്രതിനിധീകരിക്കുമ്പോൾ, ക്രെഡിറ്റ് റിപ്പോർട്ട് ഇതുവരെയുള്ള നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളുടെ വിശദമായ ചിത്രം നൽകും.
അതുകൊണ്ട് തന്നെ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെട്ടതാണെങ്കിൽ കൂടി വായ്‌പ അനുവദിക്കുന്നവർ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് കൂടി പരിശോധിക്കും, കാരണം നിങ്ങളുടെ ഇതുവരെയുള്ള സമീപനവും രീതിയും അറിയാൻ അവരെ കൊടുത്താൽ സഹായിക്കുക ക്രെഡിറ്റ് റിപ്പോർട്ട് ആയിരിക്കും.












Click it and Unblock the Notifications