Get Updates
Get notified of breaking news, exclusive insights, and must-see stories!

41 മണിക്കൂർ നീളുന്ന നോൺ സ്‌റ്റോപ്പ് സെയിൽ; തിങ്കളാഴ്‌ച പുലർച്ചെ വരെ ലുലു മാളിൽ ഷോപ്പിംഗ് മാമാങ്കം

കൊച്ചി: മികച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ട് കൊച്ചി ലുലു മാളിൽ നോൺ സ്‌റ്റോപ്പ് സെയിലിന് ആരംഭമായി. പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 9 മണി മുതൽ തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണി വരെ ലുലു സ്‌റ്റോറുകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. ധാരാളം ഓഫറുകളും ഈ സെയിലിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഫാഷൻ വസ്‌ത്രങ്ങൾ, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവ് ലഭ്യമാകും.

ലുലു ഓൺ സെയിലിന്റെ ഭാഗമായാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷൻ സ്‌റ്റോർ, ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, ഫൺടൂറ എന്നിവിടങ്ങളിൽ മികച്ച ഇളവുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഗൃഹോപകരണങ്ങൾ മുതൽ ഗ്രോസറി ഉത്പന്നങ്ങൾ വരെ പകുതി വിലയ്ക്ക് ലഭിക്കുമെന്നതിനാൽ നല്ല തിരക്ക് തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

kochilulumalloffers

ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, ടെലിവിഷൻ, വാഷിങ്ങ് മെഷീൻ, റെഫ്രിജറേറ്റർ, കളിപ്പാട്ടങ്ങൾ, ലാപ്‌ടോപ്പ്, സ്‌മാർട്ട് വാച്ചുകൾ, ടാബ്, ആഭരണങ്ങൾ എന്നിവ വരെ ഓഫർ നിരക്കിലാണ് വാങ്ങാൻ കഴിയുക.

ലുലു ഓൺ സെയിൽ കണക്കിലെടുത്ത് കൊച്ചി മെട്രോ അധിക സർവീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആലുവയിലേക്ക് രാത്രി 11.04, 11.30, പുലർച്ചെ 12.05 എന്നീ സമയങ്ങളിലും തൃപ്പൂണിത്തുറയിലേക്ക് രാത്രി 11.10, 11.40, പുലർച്ചെ 12.05നും പ്രത്യേക സർവീസ് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ നിന്നുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ലഭിക്കുക. മിഡ്നൈറ്റ് ഷോപ്പിംഗിന്റെ ഭാഗമായി രാത്രി സംഗീത പരിപാടികളും മാളില്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ജൂലൈ നാലിനാണ് ഉൽപ്പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം ഇളവ് നല്‍കി ലുലു ഓണ്‍ സെയിലിന് മാളില്‍ തുടക്കമായത്, നിരവധി ഉപഭോക്താക്കളാണ് ഈ ഓഫർ പ്രയോജനപ്പെടുത്തിയത്.

നേരത്തെ ലുലു ഓൺ സെയിൽ ലോഗോ പ്രകാശനം സിനിമ താരങ്ങളായ വിജയ് ബാബു, വിനയ് ഫോർട്ട്, അതിഥി രവി, അനു മോഹൻ എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു. ഈ വർഷം ആദ്യവും ലുലു മാളിൽ ഓൺ സെയിൽ നടന്നിരുന്നു. സമാനമായ രീതിയിൽ മിഡ്നൈറ്റ് ഷോപിംഗും ജനുവരി ആദ്യവാരം ആരംഭിക്കുന്ന രീതിയിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+