ലുലുവിലേക്ക് ഇടിച്ചുകേറി ജനങ്ങൾ, ഓഫറിന്റെ രണ്ടാംദിനം കൊഴുക്കും; ഈ സാധനങ്ങൾക്ക് വെറും പകുതി വില..!
ആഗോള തലത്തിൽ തന്നെ റീട്ടെയിൽ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കമ്പനികൾ ഒന്നാണ് ലുലു ഗ്രൂപ്പ്. ഇന്ത്യയിൽ വിവിധ ഇടങ്ങളിലും വിദേശത്തും ഒക്കെയായി മാളുകളും ഹൈപ്പർ മാർക്കറ്റുകളും ഒക്കെയായി ഷോപ്പിംഗിന്റെ പുത്തൻ അനുഭവമാണ് ലുലു സമ്മാനിക്കുന്നത്. മാത്രമല്ല ഇടയ്ക്ക് ഉപഭോക്താക്കളെ പരിഗണിക്കാനും അവർ മറക്കാറില്ല. ഉത്സവകാലം അല്ലാഞ്ഞിട്ട് കൂടി ഇപ്പോൾ മഹാ സെയിൽ ഓഫർ അവതരിപ്പിക്കാൻ കാരണവും ഈ പ്രതിബദ്ധതയാണ്.
മലയാളികൾക്ക് ഏറ്റവും വലിയ പുതുവത്സര സമ്മാനവുമായി നേരത്തെ തന്നെ ലുലു ഒട്ടേറെ ഓഫറുകൾ നൽകിയിരുന്നെങ്കിൽ ഇപ്പോഴിതാ വീണ്ടും അവർ ഞെട്ടിച്ചിരിക്കുകയാണ്. ലുലു സ്‌റ്റോറുകളിൽ ജനുവരി 9 മുതൽ ആരംഭിച്ച മഹാ സെയിൽ ഓഫർ തന്നെയാണ് ഈ സർപ്രൈസ് ഗിഫ്റ്റ്. ഇന്ന് ഓഫറിന്റെ രണ്ടാംദിനമാണ്. ആദ്യദിനമായ വ്യാഴാഴ്‌ച വിവിധ ലുലു ഔട്ട്ലെറ്റുകളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ഓഫർ വിൽപ്പന രണ്ടാം ദിനമായ ഇന്ന് കൂടുതൽ കൊഴുക്കും എന്നാണ് കരുതുന്നത്. ലുലു കണക്റ്റ് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്ന് ഉപഭോക്താക്കൾക്ക് ഫ്ലാറ്റ് സെയിലിലൂടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് അവ വിട്ടുകളയാൻ കൂടുതൽ പേരും തയ്യാറാവില്ല എന്നുറപ്പാണ്. അതിന്റെ നേർസാക്ഷ്യം ആയിരുന്നു കഴിഞ്ഞ ദിവസം കണ്ട ജനപ്രവാഹം എന്ന് നിസംശയം പറയാം.
ഇലക്ട്രോണിക് സാധനങ്ങൾ മുതൽ അടുക്കളയിലേക്ക് ആവശ്യമായ പത്രങ്ങൾ വരെയും, ഭക്ഷ്യ വസ്‌തുക്കളും ഇത്തരത്തിൽ ലുലു സെയിലിൽ വിറ്റഴിക്കുന്നുണ്ട്. കുടുംബങ്ങളെ ഒന്നാകെ ലുലുവിലേക്ക് ആകർഷിക്കുന്നത് ഈ ഓഫർ തന്നെയാണ്. വെളിച്ചെണ്ണ, അരി, പഴങ്ങൾ, നെയ്, ഡ്രൈ ഫ്രൂട്‌സ് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾക്കാണ് ഇന്ന് അധിക ഓഫറുകൾ ലഭ്യമാവുക. അതിൽ പലതിന്റെയും വില കേട്ടാൽ നമ്മൾ ഞെട്ടിപ്പോകും.
അൻപത് ശതമാനം കിഴിവോടെയാണ് അരി ഇന്ന് വിൽപ്പനയ്ക്ക് ലഭ്യമാവുക. കൂടാതെ വെളിച്ചെണ്ണയ്ക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. പുറത്തെ വിപണിയിൽ ഉയർന്ന വിലയുള്ള വെളിച്ചെണ്ണ ലിറ്ററിന് 178 രൂപ എന്ന വിലയ്ക്കാണ് ഇപ്പോൾ ലുലുവിൽ നിന്ന് നിങ്ങൾക്ക് വാങ്ങാൻ കഴിയുക. കൂടാതെ 500 രൂപ വിലവരുന്ന ചായപ്പൊടിക്ക് കേവലം 250 രൂപയും മാത്രം ഇവിടെ നിന്ന് ഈടാക്കൂ.
കാഷ്യൂ നട്ട് ഉൾപ്പെടെ വൻ വിലക്കുറവിൽ നമുക്ക് ഇവിടെ നിന്ന് വാങ്ങാം. ആപ്പിൾ, ഓറഞ്ച് അടക്കമുള്ള പഴങ്ങൾക്കും നല്ല വിലക്കുറവുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ മറ്റ് വസ്‌തുക്കൾ പകുതി വിലയ്ക്ക് വാങ്ങാനും 12ആം തീയതി വരെ അവസരമുണ്ട്. പ്രധാനമായും നിത്യോപയോഗ സാധനങ്ങളായ ഹാൻഡ് വാഷ്, പേസ്‌റ്റ്, സോപ്പ് എന്നിവയ്ക്ക് ഒക്കെയും 40 മുതൽ 50 ശതമാനം വരെ വിലക്കുറവാണ് ലുലുവിൽ നൽകി വരുന്നത്.
കൂടാതെ അടുക്കള നിറയ്ക്കാൻ ആവശ്യമായ പത്രങ്ങൾക്കും മികച്ച ഓഫറുകൾ ലഭ്യമാണ്, അപ്പച്ചട്ടി, നോൺ സ്‌റ്റിക്ക് പാൻ, ഗ്ലാസ് ജാറുകൾ, കുക്കറുകൾ, കടായി, പ്ലേറ്റുകൾ എന്നിവയ്ക്ക് 74 ശതമാനം വരെ ഓഫറുണ്ട്. ഇതിന് പുറമേ ബാഗുകൾ, ഷൂസ്, തലയണകൾ, പുതപ്പുകൾ, റിമോട്ട് കാറുകൾ എന്നിങ്ങനെ ഒട്ടേറെ വസ്‌തുകൾക്ക് കാര്യമായ വിലക്കുറവ് പ്രകടമാണ്.
ജനുവരി 12 ഞായാറാഴ്ച വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക. ലുലു കേരളത്തിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകളും മിനി മാളുകളും മാളുകളും ഒക്കെ ആരംഭിച്ച സാഹചര്യത്തിൽ ഓഫറുകൾ ഒട്ടുമിക്ക എല്ലായിടത്തുമുള്ള ആളുകൾക്കും പ്രാപ്യമാണ്. ഇന്ന് ലുലു ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications