Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫലിക്ക് കാറിലും ഉണ്ടോ കമ്പം? 70,000 കോടി ആസ്‌തിയില്ലേ കൈയിൽ, റോൾസ് റോയിസ് മുതൽ ബെന്റ്ലി വരെ..!

സമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുന്ന വ്യവസായിയാണ് എംഎ യൂസഫലി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ മലയാളി എന്ന ഖ്യാതിയും യൂസഫലിക്ക് സ്വന്തമാണ്. ലുലു ഗ്രൂപ്പ് എന്ന ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പടർന്നു പന്തലിച്ചിരിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് അദ്ദേഹം. റീട്ടെയിൽ മേഖലയിൽ ഏറ്റവും വലിയ സ്ഥാപനമായി ലുലു ഗ്രൂപ്പ് മാറിയപ്പോൾ യൂസഫലിയുടെ സമ്പാദ്യവും കുതിച്ചുയർന്നു.

ഫോബ്‌സിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ സെപ്റ്റംബർ വരെ ഏകദേശം 73,040 കോടി രൂപയുടെ ആസ്‌തി അദ്ദേഹത്തിനുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിലെ സമ്പന്നരിൽ ആദ്യ 50 പേരിൽ തന്നെയുണ്ട് യൂസഫലി. അടുത്തിടെ നടത്തിയ ഐപിഒ കൂടി കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ആസ്‌തിയിൽ ഗണ്യമായ വർധന തന്നെയുണ്ടെന്നാണ് കണക്കാക്കുന്നത്.

mayusuffalicars

എന്നാൽ ശരിക്കും യൂസഫലിയുടെ ആസ്‌തിയിൽ അധികമാരും അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. സ്വന്തമായി പ്രൈവറ്റ് ജെറ്റ് കൂടിയുള്ള ആളാണ് യൂസഫലി. ഏകദേശം 500 കോടിയോളം രൂപയുടെ മൂല്യമുള്ള പ്രൈവറ്റ് ജെറ്റാണ് അദ്ദേഹത്തിനുള്ളത്. പക്ഷേ ശരിക്കും അദ്ദേഹം ഞെട്ടിക്കുന്നത് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ള കാറുകളുടെ എണ്ണം കൊണ്ടാണ്. എണ്ണം മാത്രമല്ല അവയുടെ മൂല്യം നിങ്ങളെ ശരിക്കും ഞെട്ടിക്കും. ഏതൊക്കെ വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത് എന്ന് നമുക്ക് നോക്കാം.

റോൾസ് റോയിസ് ഗോസ്‌റ്റ്

റോൾസ് റോയ്‌സ് കാറുകൾ ആഡംബരത്തിന്റെ പ്രതീകമാണ് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒന്നിലധികം റോൾസ് റോയ്‌സ് കാറുകളും എസ്‌യുവികളും യൂസഫലി സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്ക് റോൾസ് റോയ്‌സ് ഗോസ്‌റ്റ് സെഡാൻ. ഇതിന്റെ പ്രത്യേകത നമ്പർ പ്ലേറ്റിൽ കേരള സർക്കാരിന്റെ ലോഗോ കൂടി ഉണ്ടെന്നതാണ്. നോർക്ക ചെയർമാൻ എന്ന പദവി വഹിക്കുന്നതിലാണ് ഈ ലോഗോ വച്ചിരിക്കുന്നത്.

ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്

റേഞ്ച് റോവർ വോഗ് ഒരിത്തിരി പഴയതാണെന്ന് തോന്നിയേക്കാം. എങ്കിലും ഒരു കാലത്ത് അതി സമ്പന്നർക്കിടയിൽ ഏറെ പ്രശസ്‌തിയുള്ള വാഹനമായിരുന്നു ഇത്. യൂസഫലിയുടെ കൈവശം പ്രിസ്‌റ്റൈൻ വൈറ്റ് മോഡലാണ് ഉള്ളത്. അദ്ദേഹത്തിന് രണ്ട് റേഞ്ച് റോവറുകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ഗ്യാരേജിന് മോഡി കൂട്ടുന്ന മോഡലുകളിൽ ഒന്നാണിത്.

ബെന്റ്ലി ബെന്റയ്ഗ W12

ഈ മോഡൽ ആദ്യമായി സ്വന്തമാക്കിയ വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു എംഎ യൂസഫലി. അത്യധികം ആഡംബരമുള്ള എസ്‌യുവികളിൽ ഒന്നാണിത് എന്ന കാര്യം മറക്കരുത്. വൈറ്റ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം വാങ്ങിയത്. '1' എന്ന് എഴുതിയ ഒരു വിഐപി നമ്പർ പ്ലേറ്റും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്.

റോൾസ് റോയ്‌സ് കുള്ളിനൻ

എംഎ യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര എസ്‌യുവിയാണ് റോൾസ് റോയിസിന്റെ കള്ളിനൻ. സെലിബ്രിറ്റികളുടെ കൈയിലും സമ്പന്ന ഗാരേജുകളിലും റോൾസ് റോയ്‌സ് എസ്‌യുവി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ വിദേശത്തും അദ്ദേഹത്തിന് ഇതേ മോഡൽ ഉണ്ടെന്നാണ് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

ഇതിന് പുറമേ മറ്റ് ചില സവിശേഷമായ മോഡലുകൾ കൂടി അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിൽ മിനി കൂപ്പർ, മെഴ്‌സിഡസ്, ലെക്‌സസ് എൽഎക്‌സ്750, ബിഎംഡബ്ള്യു 7 സീരീസ് എന്നിങ്ങനെ ഒട്ടേറെ മോഡലുകളുണ്ട്. ബെൻസിന്റെ തന്നെ ഒന്നിലധികം മോഡലുകൾ അദ്ദേഹത്തിന്റെ കൈവശം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാറുകളുടെ മാത്രം മൂല്യം 100 കോടി കവിയുമെന്നാണ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+