Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്ന ബജറ്റ്, ഇടത്തരക്കാരുടെ കൈയിൽ പണമെത്തും'; എംഎ യൂസഫലി

കൊച്ചി: കേന്ദ്രബജറ്റിനെ പ്രശംസിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്പത്തിക നേട്ടം നൽകുന്നതാണെന്നും യൂസഫലി ചൂണ്ടിക്കാട്ടി. കൂടാതെ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും ബജറ്റ് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട ഇടത്തരം സംരംഭകർക്കും സ്‌റ്റാർട്ട്അപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാ സംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്; അദ്ദേഹം പറയുന്നു.

mayusuffalibudgetresponse

കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം കൊണ്ടുവരും. കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബ് ആക്കുമെന്ന പ്രഖ്യാപനം തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ കൂടുതൽ വൈവിധ്യവത്ക്കരിക്കുന്നതിനും കൂടുതൽ നിക്ഷേപമെത്തുന്നതിനും സഹായിക്കുമെന്നും യൂസഫലി പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്ത് നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ പിന്തുണ നൽകുന്ന പ്രവാസി ഇന്ത്യക്കാർക്ക് ലളിതമായ നികുതി വ്യവസ്ഥകൾ ബജറ്റിൽ നടപ്പിലാക്കുന്നതും സ്വാഗതാർഹമാണ്. 2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗതപകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ; എംഎ യൂസഫലി കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്രബജറ്റ് പ്രതീക്ഷ നൽകുന്നതാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും വ്യക്തമാക്കി. സിഐഐ കൊച്ചിയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൃഷി, എംഎസ്എംഇ, സ്‌റ്റാർട്ടപ്പുകൾ, നവീകരണം, നിക്ഷേപം തുടങ്ങിയ മേഖലകൾക്ക് ബജറ്റിൽ നൽകിയ പ്രാധാന്യം സിഐഐ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ നയിക്കുന്നതാണ് ബജറ്റെന്ന് സിഐഐ കേരള സ്‌റ്റേറ്റ് കൗൺസിൽ ചെയർമാൻ വിനോദ് മഞ്ഞില പറഞ്ഞു. കൃഷി, മധ്യവർഗം, കയറ്റുമതി, സ്‌റ്റാർട്ടപ്പുകൾ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവയുൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊണ്ട് കൊണ്ടുള്ള വളരെ പോസിറ്റീവ് ബജറ്റാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ജാഗ്രത മുൻനിർത്തി വളർച്ചയെ ലക്ഷ്യം വച്ചുള്ള ഒരു ബജറ്റാണ് ഇതെന്ന് സിഐഐ കേരള സ്‌റ്റേറ്റ് കൗൺസിൽ വൈസ് ചെയർപേഴ്‌സൺ ശാലിനി വാരിയറും പറഞ്ഞു. ധനക്കമ്മി 5 ശതമാനത്തിൽ താഴെ നിലനിർത്തുന്നത് അഭിനന്ദനീയം തന്നെയാണ്. കൃഷി, കയറ്റുമതി തുടങ്ങിയ മേഖലകളിലെ നിരവധി നിർദ്ദേശങ്ങൾ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. ടിഡിഎസും ടിസിഎസും യുക്തിസഹമാക്കുന്നതിനുള്ള നടപടികൾ സ്വാഗതാർഹമാണെന്നും ശാലിനി അഭിപ്രായപ്പെട്ടു.

എംഎസ്എംഇ, കൃഷി, മൂല്യവർദ്ധിത കയറ്റുമതി, നിക്ഷേപം തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രഖ്യാപനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കേരളം കണ്ടെത്തേണ്ടതുണ്ടെന്ന് സിഐഐ മുൻ കേരള ചെയർമാൻ ശിവദാസ് ബി മേനോൻ പറഞ്ഞു. രണ്ടാം നിര നഗരങ്ങളിൽ ആസൂത്രണം ചെയ്‌ത ആഗോള ശേഷി കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താൻ തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്ക് സാധിക്കുമെന്ന് അജയ് ജോർജ് വർഗീസ് എടുത്തുപറഞ്ഞു.

ടൂറിസം, ആരോഗ്യ സംരക്ഷണ മേഖലകളിൽ പ്രഖ്യാപിച്ച നടപടികൾ ആയുർവേദ മേഖലയ്ക്ക് ഗുണകരമാകുമെന്ന് യദു നാരായണൻ മൂസ് വ്യക്തമാക്കി. മെഡിക്കൽ ടൂറിസത്തിലെ വിസ ഫീസിൽ ഇളവുകൾ നൽകാനുള്ള തീരുമാനം കേരളത്തിലെ ആയുർവേദ മേഖലയ്ക്കും മെഡിക്കൽ മൂല്യ ടൂറിസത്തിനും വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാൻസർ രോഗികൾ ഉപയോഗിക്കുന്ന 36 ജീവൻ രക്ഷാ മരുന്നുകൾ കസ്‌റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയർ സിഇഒ ഡോ. നളന്ദ ജയ്‌ദേവ് സ്വാഗതം ചെയ്‌തു. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ രോഗികൾക്കായി ഡേ കെയർ സെന്ററുകൾ തുറക്കാനുള്ള തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു.

അതേസമയം, മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. പല വമ്പൻ പ്രഖ്യാപനങ്ങളും ഇക്കുറി ബജറ്റിൽ അടങ്ങിയിരുന്നു. അതിൽ പ്രധാനമാണ് ആദായനികുതി പരിധി ഉയർത്തുക എന്നത്. നികുതിയിൽ ഒഴിവാകാനുള്ള പരിധി 10 ലക്ഷമായി ഉയർത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കേന്ദ്രം ഒരുപടി കൂടി കടന്ന് 12 ലക്ഷമാക്കിയാണ് ഉയർത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+