അഹമ്മദാബാദില്‍ മെഗാ മാളുമായി യൂസഫലി, നിര്‍മാണം ഈ വര്‍ഷം; ചെലവിടുന്ന തുക ഇത്ര
കൊച്ചി: ഇന്ത്യയില്‍ ഇപ്പോള്‍ നിക്ഷേപങ്ങളുടെ കാലമാണ്. നിരവധി കമ്പനികള്‍ വിദേശത്ത് നിന്നടക്കം ഇന്ത്യയില്‍ നിക്ഷേപിക്കാനായി വരുന്നുണ്ട്. അതില്‍ പ്രവാസി ഇന്ത്യക്കാര്‍ വരെയുണ്ട്. വിദേശ രാജ്യങ്ങളില്‍ കരിയര്‍ കെട്ടിപ്പടുക്കുകയും, പിന്നീട് ഇന്ത്യയില്‍ നിക്ഷേപിക്കുകയും ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
മലയാളിയായ പ്രവാസി ബിസിനസുകാരന്‍ എംഎ യൂസഫ് അലി അതില്‍ വരുന്നയാളാണ്. ഇന്ത്യ മുഴുവന്‍ ലുലു ഗ്രൂപ്പിനെ വ്യാപിപ്പിക്കാനാണ് യൂസഫലി ശ്രമിക്കുന്നത്. പ്രവാസി ഇന്ത്യക്കാരില്‍ സമ്പത്ത് കൊണ്ട് മുന്നില്‍ തന്നെയുണ്ട് യൂസഫലി. കോഴിക്കോട് ലുലുവിന്റെ പുതിയ മാള്‍ കഴിഞ്ഞ ആരംഭിച്ചിരുന്നു. എന്നാല്‍ യൂസഫലി ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ നിര്‍മിക്കുന്നുണ്ട്. അത് പക്ഷേ കേരളത്തിലല്ല.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്നത്. നേരത്തെ ഉത്തര്‍പ്രദേശിന്റെ വമ്പന്‍ മാള്‍ യൂസഫലി നിര്‍മിച്ചിരുന്നു. 8.4 ബില്യണിന്റെ വരുമാനമുള്ള കമ്പനിയാണ് യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. അഹമ്മദാബാദില്‍ നിര്‍മിക്കുന്ന ഷോപ്പിങ് മാള്‍ ഇന്ത്യലെ നിത്യ വിസ്മയങ്ങളിലൊന്നായി മാറുമെന്ന് ഉറപ്പാണ്.
4000 കോടി രൂപ ചെലവിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ യൂസഫലി നിര്‍മിക്കുന്നത്. ഈ വര്‍ഷം മാളിന്റെ നിര്‍മാണം ആരംഭിക്കും. ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണിതെന്ന് യൂസഫലി പറയുന്നു. നിരവധി പേര്‍ക്കാണ് ഈ മാളിന്റെ നിര്‍മാണത്തിലൂടെ ജോലി ലഭിക്കാന്‍ പോകുന്നത്.
3,50000 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ മാള്‍ നിര്‍മിക്കുന്നത്. മൂവായിരം യുവതി-യുവാക്കളാണ് ഇതിന്റെ നിര്‍മാണത്തില്‍ പങ്കാളിയായിരിക്കുന്നത്. നിലവില്‍ ലുലു ഗ്രൂപ്പിന് ആറ് ഇന്ത്യന്‍ നഗരങ്ങളില്‍ മാളുകളുണ്ട്. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്‌നൗ, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മാളുകളുള്ളത്.
ലുലു ഗ്രൂപ്പിന് ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ സാന്നിധ്യമുണ്ട്. എല്ലാം ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിന്നുണ്ടായതാണ്. 1973ല്‍ അബുദാബിയില്‍ എത്തിയതാണ് യൂസഫലി. അമ്മാവന്റെ വിതരണ ബിസിനസിന്റെ ഭാഗമാവുകയായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് യൂസഫലിയുടെ വളര്‍ച്ച ആരംഭിക്കുന്നത്. ഇന്ന് 73040 കോടിയുടെ ആസ്തിയുണ്ട് യൂസഫലിക്ക്.
ലുലു ഗ്രൂപ്പിന് ഇന്ന് 250 ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമുണ്ട്. ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഏറ്റവും ജനപ്രിയമായ മാളുകള്‍ ലുലുവിനുണ്ട്. റീട്ടെയില്‍ മേഖലയിലെ ട്രെന്‍ഡ് സെറ്ററായിട്ടാണ് ലുലുവിന്റെ മാളുകള്‍ അറിയപ്പെടുന്നത്. നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലും ലുലുവിന് ഇന്ന് സാന്നിധ്യമുണ്ട്.
1990കളിലാണ് യൂസഫലി ലുലു ഗ്രൂപ്പിന്റെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് ആരംഭിക്കുന്നത്. അബുദാബിയില്‍ ബിസിനസ് മാറ്റം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. 1995ഓടെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അബുദാബിയില്‍ ആകെ അദ്ദേഹം വ്യാപിപ്പിച്ചിരുന്നു. അതിന് ശേഷം അദ്ദേഹം യുഎഇയില്‍ റീട്ടെയില്‍ മേഖലയിലെ കരുത്തനായി വളരുകയായിരുന്നു.












Click it and Unblock the Notifications