യുകെയിലെ സാന്നിധ്യം വിപുലീകരിച്ച് മലബാർ ഗോൾഡ്; രണ്ട് പുതിയ ഷോറൂമുകൾ കൂടി, ഉദ്ഘാടനം ചെയ്തത് കരീന
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് യു കെയിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് ബര്‍മിംഗ്ഹാമിലും സൗത്താളിലും പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. അന്താരാഷ്ട്ര ജ്വല്ലറി വിപണിയില്‍ ബ്രാന്‍ഡിന്റെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്ന പുതിയ ഷോറൂമുകളാണ് തുറന്നത്. പ്രശസ്ത ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കരീന കപൂര്ഖാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
ആയിരക്കണക്കിന് പേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. 5,700ലേറെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബര്‍മിംഗ്ഹാം ഷോറൂം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുകെയിലെ ഏറ്റവും വലിയ ഔട്ട്ലെറ്റാണ്.
ലോകത്തിലെ ഏറ്റവും വലിയ വിശ്വസ്ത ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് തന്നെ സംബന്ധിച്ചിടത്തോളം തന്റെ കുടുംബം പോലെയാണെന്നും ദീര്‍ഘകാല ബന്ധമാണ് കമ്പനിയുമായി ഉള്ളതെന്നും കരീനാ കപൂര്‍ ഖാന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ബര്‍മിംഗ്ഹാം ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ബര്‍മിംഗ്ഹാം ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ സഫര്‍ ഇഖ്ബാല്‍ എംബിഇ, ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വെങ്കിടാചലം മുരുകന്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍ എന്നിവർക്കൊപ്പം ഉപഭോക്താക്കളും പങ്കെടുത്തു. സൗത്താള്‍ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങില്‍ ഈലിംഗ് മേയര്‍ കൗണ്‍സിലര്‍ ആന്റണി കെല്ലി, ഈലിംഗ് സൗത്താള്‍ എം പി ഡീഡ്രെ കോസ്റ്റിഗന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സീനിയര്‍ ഡയറക്ടര്‍മാര്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
മലബാര്‍ ഗ്രൂപ്പിന്റെ ആഗോള തലത്തിലുള്ള വളര്‍ച്ചയില്‍, പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന കണ്ണിയായ യുകെ യിലെ ബര്‍മിംഗ്ഹാം, സൗത്താള്‍ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. 'ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് വലിയ പിന്തുണയും സഹകരണവുമാണ് യു കെയിലെ അധികൃതര്‍ നല്‍കുന്നത്.
അതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. യുകെയില്‍ നിലവിലുള്ള 4 ഷോറൂമുകള്‍ക്ക് പുറമെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇത് യുകെയിലെ ബ്രാന്‍ഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പടുത്തുന്നതിനോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡാവുകയെന്ന ഞങ്ങളുടെ ദൗത്യത്തിന് കൂടുതല്‍ പ്രചോദനം നല്‍കും. കമ്പനിയില്‍ വിശ്വാസമര്‍പ്പിച്ചു കൂടെ നിന്ന എല്ലാ ഉപഭോക്താക്കള്‍ക്കും, നിക്ഷേപകര്‍ക്കും, ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു; എം പി അഹമ്മദ് പറഞ്ഞു.
യുകെയിലെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ മുന്‍നിര ഷോറൂമുകള്‍ എന്ന നിലയില്‍ ബര്‍മിംഗ്ഹാമിലും സൗത്താളിലും ആരംഭിച്ച പുതിയ ഷോറൂമുകള്‍ ഒരു സമ്പൂര്‍ണ ആഡംബര ജ്വല്ലറി ഡെസ്റ്റിനേഷനായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആഭരണ പ്രേമികള്‍ക്കായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ 25 എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്ന 18 കാരറ്റ്, 22 കാരറ്റ് ഗോള്‍ഡ്, ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ 30000 ത്തിലധികം ഡിസൈനുകള്‍ പുതിയ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
വിവാഹ പര്‍ച്ചേസുകള്‍ക്കായി എക്സ്ക്ലൂസീവ് ബ്രൈഡല്‍ കളക്ഷനും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ആഭരണങ്ങള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. നിലവില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് യു കെ യില്‍ ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, സൗത്താള്‍, ഗ്രീന്‍ സ്ട്രീറ്റ് (ലണ്ടന്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
യുകെയിലെ വിപുലീകരണത്തിന്റെ ഭാഗമായി മാഞ്ചസ്റ്ററില്‍ പുതിയ ഷോറൂമും ലണ്ടനിലെ മൂന്നാമത്തെ ഷോറൂമും തുറക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതിനു പുറമെ അയര്‍ലന്‍ഡിലേക്കും ഫ്രാന്‍സിലേക്കും കൂടി കമ്പനിയുടെ പ്രവര്‍ത്തനം ഉടനെ വ്യാപിപ്പിക്കാനാണ് തീരുമാനം. 13 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് നിലവില്‍ 400 ലേറെ ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications