Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറഞ്ഞ കാലം കൊണ്ട് കൂടുതൽ പണം വാരണോ? ഈ ഓഹരികൾ നിങ്ങളെ സഹായിക്കും, 47 ശതമാനം വരെ കുതിക്കും

നിങ്ങൾ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ? എങ്കിൽ തുടക്കക്കാരൻ എന്ന നിലയിൽ ആദ്യം നിങ്ങളുടെ ശ്രദ്ധ പോവുക മൾട്ടിബാഗർ സ്‌റ്റോക്കുകളിലേക്കാവും. അതല്ലെങ്കിൽ ഹ്രസ്വകാലം കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന ഓഹരികളും നിങ്ങളുടെ റഡാറിൽ പതിഞ്ഞിട്ടുണ്ടാവും. അത്തരത്തിൽ നിക്ഷേപത്തിന് ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് നേട്ടം പ്രതീക്ഷിക്കാവുന്ന ചില ഓഹരികളാണ് നാം ഇന്ന് പരിശോധിക്കുന്നത്.

ഈ സമയത്ത് നിക്ഷേപം നടത്തുന്നതിന് മുൻപ് നാം പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങളുണ്ട്. അതിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുതൽ സാമ്പത്തിക വർഷം അവസാനിക്കാൻ പോകുന്നുവെന്ന ഘടകം വരെയുണ്ട്. ഈ സാഹചര്യത്തിൽ വിപണിയെ സ്‌പന്ദനം അറിഞ്ഞുവേണം നാം അതിനോട് പ്രതികരിക്കാൻ. ഈ അഞ്ച് ഓഹരികൾ ഒരുപരിധിവരെ നിങ്ങൾക്ക് നേട്ടം കൊണ്ട് വരുമെന്നാണ് വിദഗ്‌ധർ പ്രവചിക്കുന്നത്.

stockkerala

മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 14,596.77 കോടി രൂപയാണ് ഇവരുടെ വിപണി മൂലധനം. വിപുലമായ ഫണ്ടുകളും ഫീ അധിഷ്ഠിത സേവനങ്ങളും നല്‍കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് മണപ്പുറം ഫിനാൻസ് (എൻബിഎഫ്‌സി). കഴിഞ്ഞയാഴ്‌ച 172.45 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത് 215 രൂപയാണ്. അതായത് 25 ശതമാനം വരെ ഇതിന് നേട്ടം ഉണ്ടാവുമെന്ന് കരുതപ്പെടുന്നു.

രാമകൃഷ്‌ണ ഫോർജിംഗ്‌സ്

ഇന്ത്യയിലും വിദേശ വിപണികളിലും ഓട്ടോമോട്ടീവ്, റെയിൽവേ, ഫാം എക്യുപ്‌മെൻ്റ്, ബെയറിംഗുകൾ, ഓയിൽ & ഗ്യാസ്, പവർ ആൻഡ് കൺസ്ട്രക്ഷൻ, എർത്ത് മൂവിംഗ് & മൈനിംഗ് തുടങ്ങിയ വിവിധ മേഖലകളിലേക്കുള്ള വിതരണക്കാരാണ് ഇവർ. കഴിഞ്ഞയാഴ്‌ച 724.15 രൂപയിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ ഓഹരിയുടെ ലക്ഷ്യ വില 888 രൂപയാണ്. നിലവിലെ ഓഹരി വിലയില്‍ 23 ശതമാനം വർധനവുണ്ടാകും എന്ന പ്രവചനമാണ് ഉള്ളത്.

എയു സ്‌മോൾ ഫിനാൻസ് ലിമിറ്റഡ്

എയു സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്, ജയ്‌പൂർ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ചെറുകിട ധനകാര്യ ബാങ്കാണ്. 1996ൽ വാഹന ധനകാര്യ കമ്പനിയായ എയു ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് ആയി സ്ഥാപിക്കപ്പെട്ട ഇത് 2017 ഏപ്രിൽ 19ന് ഒരു സ്‌മോൾ ഫിനാൻസ് ബാങ്കായി മാറുകയായിരുന്നു. നിലവിൽ 38,254.85 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണിത്. കഴിഞ്ഞയാഴ്‌ച 571.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിയുടെ പുതിയ ലക്ഷ്യവില 800 രൂപയാണ്. ഇത് 40 ശതമാനം വർധനവിനെ സൂചിപ്പിക്കുന്നു.

വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്

25,472.59 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് ഇത്. പേടിഎം എന്ന പേരിലാണ് രാജ്യത്ത് അറിയപ്പെടുന്നത്. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഡിജിറ്റല്‍ ഇക്കോസിസ്‌റ്റം ഒരുക്കി കൊടുക്കുന്ന പ്രമുഖരിൽ ഒന്നാണ് ഇവർ. കഴിഞ്ഞയാഴ്‌ച 401.05 രൂപയിലാണ് ഇതിന്റെ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ പുതിയ ലക്ഷ്യവില 575 രൂപയാണ്. ഇത് നിലവിലെ ഓഹരി വിലയില്‍ 44 ശതമാനം വർധനവ് കാണിക്കുന്നു.

ഇപിഎല്‍ ലിമിറ്റഡ്

5,883.64 കോടി രൂപ വിപണി മൂല്യമുള്ള സ്ഥാപനമാണ് ഇപിഎൽ ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി പാക്കേജിംഗ് ആഗോള കമ്പനിയാണ് ഇവർ. എഫ്എംസിജി, ഫാർമ സ്‌പെയ്‌സിനായി ലാമിനേറ്റഡ് പ്ലാസ്‌റ്റിക് ട്യൂബുകളുടെ പ്രത്യേക പാക്കേജിംഗ് ആണ് ഇവരുടെ പ്രധാന കർമ്മ മേഖല. കഴിഞ്ഞയാഴ്‌ച 184.80 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. പുതിയ ലക്ഷ്യം 275 രൂപയാണ്. നിലവിലെ ഓഹരി വിലയില്‍ 47 ശതമാനം നേട്ടമാണ് പ്രവചിക്കുന്നത്.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+