എടിഎം പണം പിൻവലിക്കൽ ചിലവേറും, എഫ്‌ഡി നിരക്ക് പരിഷ്‌കാരം; മെയ് ഒന്ന് മുതൽ ഈ മാറ്റങ്ങൾ, കൂടുതലറിയാം
പുതിയ മാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നാമെല്ലാവരും. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ മാസമാണ് മെയ്. സാധാരണയായി മെയ് മാസത്തിൽ സാമ്പത്തിക മേഖലയ്ക്ക് ഉണർവുണ്ടാവുന്ന പതിവുണ്ട്. സാമ്പത്തിക പിരിമുറുക്കങ്ങളുടെ കാലയളവ് കഴിയുകയും മാറ്റങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥ കടന്നുപോവുകയും ചെയ്യുന്നതിനാലും പുതിയ സാമ്പത്തിക വർഷത്തെ ബദ്ധപ്പാടുകൾ ഒഴിവാകുകയും ചെയ്യുന്നതുമാണ് ഇതിന്റെ കാരണം.
എന്നാൽ മെയ് മാസത്തിലും നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ആശ്വസിക്കാൻ വകയില്ലാത്ത ചില മാറ്റങ്ങൾ സാമ്പത്തിക മേഖലയിൽ നടപ്പാവുന്നുണ്ട്. സാധാരണഗതിയിൽ ഇത്തരം മാറ്റങ്ങൾ ഉപഭോക്താക്കളെ അത്രകണ്ട് വലയ്ക്കാറില്ല. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഉൾപ്പെടെ കാര്യമായ തിരിച്ചടിയാണ് ഉണ്ടായത്.

അതിന്റെ തുടർച്ചയെന്നോണമാണ് മെയ് മാസത്തിൽ കൂടുതൽ മാറ്റങ്ങൾ നമ്മെ കാത്തിരിക്കുന്നത്.
എടിഎം പിൻവലിക്കൽ ചാർജ് മുതൽ സ്ഥിര നിക്ഷേപത്തിലെ പലിശ നിരക്കുകൾ വരെ, രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെ മെയ് 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഈ മാറ്റങ്ങൾ പൗരന്മാരുടെ സാമ്പത്തിക സ്ഥിരതയെ പോലും ബാധിക്കാൻ കെൽപുള്ളവയാണ്.
എടിഎം പിൻവലിക്കൽ ചാർജ്
അടുത്തിടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഇന്റർചേഞ്ച് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഒരു ബാങ്ക് അതിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിന് മറ്റൊരു ബാങ്കിന് നൽകുന്ന തുകയാണ് ഇത്. മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപഭോക്താക്കൾ അൽപ്പം അധിക തുക ചിലവഴിക്കേണ്ടി വരുമെന്നതാണ് പുതിയ മാറ്റത്തിന്റെ കാതലായ കാര്യം.
ആർബിഐയുടെ ഏറ്റവും പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്ക് ഉപഭോക്താക്കൾ അവരുടെ സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞതിന് ശേഷം ഇപ്പോൾ ഓരോ ഇടപാടിനും 23 രൂപ അധികമായി നൽകേണ്ടിവരും. പുതിയ നിയന്ത്രണ പ്രകാരം ബാങ്ക് ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ (സാമ്പത്തികവും സാമ്പത്തികേതരവും) അനുവദിച്ചിരിക്കുന്നു.
മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകളും ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്നു. മെട്രോ നഗരങ്ങൾ ഒഴികെയുള്ള പ്രദേശങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ഉപഭോക്താക്കൾക്ക് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളും അനുവദിക്കും. ഇതിന് ശേഷമുള്ള ഇടപാടുകൾക്കാണ് നിരക്ക് വർധന പ്രവർത്തികമാവുക, ഇതൊരു ചെറിയ തുകയല്ല എന്ന് ഓർക്കണം.
എഫ്‌ഡി പലിശ നിരക്ക്
മെയ് 1 മുതൽ, ആർബിഎൽ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് ത്രൈമാസികമായി പലിശ ലഭിക്കുന്നതിന് പകരം എല്ലാ മാസവും പലിശ ലഭിക്കും. ബാങ്കിൽ നിന്നുള്ള ഒരു ഇമെയിൽ അനുസരിച്ച്, സേവിംഗ്‌സ് അക്കൗണ്ടിലെ ബാലൻസിനെ ആശ്രയിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7 ശതമാനമായിരിക്കും.
അതേസമയം, സ്വകാര്യ മേഖലയിലെ വമ്പന്മാരായ ശ്രീറാം ഫിനാൻസ് ലിമിറ്റഡും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്‌കരിച്ചു. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 0.50 ശതമാനം അധിക പലിശ ലഭിക്കുമെന്നതാണ് പുതിയ മാറ്റം. വനിതാ നിക്ഷേപകർക്ക് പ്രതിവർഷം 0.10 ശതമാനം അധിക പലിശയും ലഭിക്കും.
റീജിയണൽ റൂറൽ ബാങ്കുകൾ
ഈ മാസം ആദ്യം മുതൽ ധനകാര്യ മന്ത്രാലയം 11 സംസ്ഥാനങ്ങളിൽ 'ഒരു സംസ്ഥാനം-ഒരു ആർആർബി (റീജിയണൽ റൂറൽ ബാങ്ക്)' എന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ കീഴിൽ 11 സംസ്ഥാനങ്ങളിലായി 15 ആർആർബികളെ ഒന്നായി സംയോജിപ്പിക്കും. ഈ പുതിയ പദ്ധതി മെയ് 1 മുതൽ പ്രാബല്യത്തിൽ വരും, മികച്ച പ്രവർത്തന കാര്യക്ഷമതയും ചെലവ് കുറയ്ക്കലും കൈവരിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ മാറ്റമെന്നതാണ് പ്രധാന വസ്‌തുത.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications