അമ്പോ സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒറ്റയടിക്ക് വന്‍ കുതിപ്പ്; 28 ബില്യണിന്റെ വന്ന വഴി ഇങ്ങനെ
വാഷിംഗ്ടണ്‍: മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തെ സുപ്രധാനപ്പെട്ട ശതകോടീശ്വരന്‍മാരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ സമ്പത്തില്‍ വന്‍ കുതിച്ച് കയറ്റമാണ് ഉണ്ടായിരിക്കുന്നത്. കാലിഫോര്‍ണിയയിലെ വുഡ്‌സൈഡിലുള്ള കൊട്ടാരം പോലുള്ള വീടാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഈ വീട് 29.6 മില്യണ്‍ ഡോളറിനാണ് വിറ്റിരിക്കുന്നത്. അതേസമയം ഈ തുക കൊണ്ട് മറ്റൊരു കാര്യത്തിനാണ് ചെലവഴിക്കുന്നത്.
മുന്നൂറ് മില്യണ്‍ യുഎസ് ഡോളറിന്റെ പായ്ക്കപ്പല്‍ വാങ്ങാനാണ് സക്കര്‍ബര്‍ഗ് ശ്രമിക്കുന്നത്. 2021ലാണ് വുഡ്‌സൈഡ് മാന്‍ഷ്യന്‍ സക്കര്‍ബര്‍ഗ് വാങ്ങുന്നത്. സക്കര്‍ബര്‍ഗിന്റെ കൈയ്യിലുള്ള വസ്തുക്കളില്‍ വലിയൊരു മാറ്റം ഇതിന് ശേഷമാണ് ഉണ്ടായത്. മൂന്നരയേക്കറിലാണ് ഈ കൊട്ടാരം പോലുള്ള വീട് നിര്‍മിച്ചിരിക്കുന്നത്.

അതേസമയം സക്കര്‍ബര്‍ഗിന് കാലിഫോര്‍ണിയയില്‍ ഈ വീട് മാത്രമല്ല ഉള്ളത്. വേറെയും വസ്തുവകകള്‍ സക്കര്‍ബര്‍ഗിന്റെ പേരിലുണ്ട്. കാലിഫോര്‍ണിയയില്‍ പത്തോളം കൊട്ടാര സമാനമായ വീടുകളാണ് സക്കര്‍ബര്‍ഗിനുള്ളത്. ഇതിനൊക്കെ പുറമേ 1400 ഏക്കര്‍ ഭൂമി ഹവായിയിലുമുണ്ട്. കഴിഞ്ഞ വര്‍ഷത്തിനിടയില്‍ വന്‍ തോതിലാണ് സക്കര്‍ബര്‍ഗിന്റെ സമ്പത്ത് കുതിച്ചുയര്‍ന്നത്.
ലൈഫ് സ്റ്റൈലും അതുപോലെ മാറ്റി കൊണ്ടിരിക്കുകയാണ് സക്കര്‍ബര്‍ഗ്. അതിന്റെ ഭാഗമായിട്ടാണ് പുതിയ പായ്ക്കപ്പല്‍ വാങ്ങാനുള്ള ശ്രമം. അത്യാഡംബര പായ്ക്കപ്പലാണിത്. 30 മില്യണിന്റെ മറ്റൊരു പാര്‍ട്ണര്‍ ബോട്ടും ഇതോടൊപ്പം സക്കര്‍ബര്‍ഗിന്റെ കൈവശമുണ്ട്. നെതര്‍ലന്‍ഡ്‌സിലേക്കുള്ള യാത്രയുടെ സമയത്താണ് ഈ പായ്ക്കപ്പല്‍ സക്കര്‍ബര്‍ഗ് വാങ്ങുന്നത്. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡേലില്‍ ഉള്ള പോര്‍ട്ട് എവര്‍ഗ്ലാഡസിലാണ് ഈ പായ്ക്കപ്പല്‍ നങ്കൂരമിട്ടിരുന്നത്.
സക്കര്‍ബര്‍ഗ് വാങ്ങിയശേഷം ഇത് ആദ്യമായിട്ടാണ് ഈ തുറമുഖത്ത് പ്രത്യക്ഷപ്പെട്ടത്. അതേസമയം സക്കര്‍ബര്‍ഗിന്റെ ആസ്തി 178.6 ബില്യണായിട്ടാണ് കുതിച്ചിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനാണ് സക്കര്‍ബര്‍ഗ്. അതേസമയം സക്കര്‍ബര്‍ഗിന്‌റെ സമ്പത്തില്‍ 28.1 ബില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് ആഡംബര കാര്യങ്ങള്‍ക്കായി സക്കര്‍ബര്‍ഗ് ചെലവിടുന്നത് സമ്പത്തിന്റെ ചെറിയൊരു അംശം മാത്രമാണ്.
അതേസമയം സക്കര്‍ബര്‍ഗിന്റെ ആസ്തിയുടെ വളര്‍ച്ചയ്ക്ക് ക ാരണം മെറ്റയുടെ അടുത്തിടെയുള്ള വന്‍ വിജയമാണ്. വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷയ്ക്കും അപ്പുറത്തുള്ള വളര്‍ച്ചയാണ് മെറ്റ കൈവരിച്ചിരിക്കുന്നത്. സക്കര്‍ബര്‍ഗിന് മെറ്റയില്‍ 350 മില്യണ്‍ ഓഹരികളാണ് ഉള്ളത്. ഇതിലൂടെ വര്‍ഷം 700 മില്യണ്‍ കൂടുതലായി സമ്പത്ത് സക്കര്‍ബര്‍ഗിന് ലഭിക്കും.
ഇത് നികുതി കുറയ്ക്കുന്നതിന് മുമ്പുള്ള തുകയാണിത്. ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതം മാത്രമാണിത്. നഷ്ടപരിഹാര തുകയായി സക്കര്‍ബര്‍ഗിന് തുക വേറെയും ലഭിക്കും. 2022ല്‍ 27.1 മില്യണാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഇത് സ്വകാര്യ സുരക്ഷാ ചെലവുകളും, അടിസ്ഥാന ശമ്പളവും ചേര്‍ത്തുള്ളതാണ്.












Click it and Unblock the Notifications