ആധാര്‍ ഫോണ്‍ ബന്ധിപ്പിക്കല്‍ വീട്ടില്‍വെച്ചു ചെയ്യാം; എങ്ങിനെ? പുതിയ രീതിക്ക് അംഗീകാരം
ആധാര്‍ ഫോണ്‍ ബന്ധിപ്പിക്കല്‍ വീട്ടില്‍വെച്ചു ചെയ്യാം; എങ്ങിനെ? പുതിയ രീതിക്ക് അംഗീകാരം
ദില്ലി: ആധാര്‍ ഫോണുമായി ബന്ധിപ്പിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഔട്ട്‌ലറ്റുകളിലെത്തണമെന്ന രീതിക്ക് അവസാനമാകുന്നു. ഡിസംബര്‍ ഒന്നുമുതല്‍ ആധാര്‍ ഫോണുമായി ബന്ധിപ്പിക്കാന്‍ ഔട്ട്‌ലറ്റുകളില്‍ പോകേണ്ടതില്ല. ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്നുകൊണ്ടുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാം.
ഒരു മാലിന്യം പുറത്തുപോയി; കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് കെ സുരേന്ദ്രന്‍
ഒറ്റത്തവണ പാസ് വേര്‍ഡ് (OPT) ഉപയോഗിച്ചാണ് പുതിയ രീതിയിലുള്ള ബന്ധിപ്പിക്കല്‍. മൂന്നു രീതിയില്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ടെലികോം അതോറിറ്റി ആധാര്‍ അധികൃതരെ ബന്ധപ്പെടുകയും പുതിയ രീതിക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് കമ്പനികള്‍ ഇതിനായി ഓണ്‍ലൈനില്‍ സൗകര്യമൊരുക്കും. പുതിയ രീതി ശാരീരിക വൈകല്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതുവഴി മൊബൈല്‍ ഫോണ്‍ ആധാര്‍ ബന്ധപ്പിക്കല്‍ ആക്കം കൂടുകയും ചെയ്യും. ഫിബ്രുവരി 6ന് മുമ്പ് ഫോണ്‍ ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനുശേഷവും ബന്ധിപ്പിക്കാത്ത ഫോണുകള്‍ ഡിസ്‌കണക്ട് ചെയ്യും.












Click it and Unblock the Notifications