ഒരു മാലിന്യം പുറത്തുപോയി; കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് കെ സുരേന്ദ്രന്‍
ഒരു മാലിന്യം പുറത്തുപോയി; കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടി രാജിവെച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. നില്‍ക്കക്കള്ളിയില്ലാതെയാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചതെന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൂടുതല്‍ മന്ത്രമാര്‍ ഉടന്‍ രാജിവെക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫിനും ആശ്വസിക്കാം... ധൃതി പിടിച്ച് കേസില്ല, തീരുമാനത്തിനു പിന്നില്‍...
സുരേന്ദ്രന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്, നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയററി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ പററിയില്ല എന്നതാണ് സത്യം. കോടതിയില്‍ തോറ്റു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്.

ഒരു രാഷ്ട്രീയ സദാചാരത്തിന്റെ വര്‍ത്തമാനവും സര്‍ക്കാരിന് അവകാശപ്പെടാനില്ല. രാജി വെച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പു തന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാന്‍ ബാക്കിയുള്ളൂ.
ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങള്‍ക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളില്‍ നമുക്കു പ്രതീക്ഷിക്കാമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications