Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സിന്റെ നിക്ഷേപകരാണോ? മെഗാ സമ്മാനവുമായി മുകേഷ് അംബാനി; ഈ നേട്ടങ്ങള്‍ പോക്കറ്റ് നിറയ്ക്കും

മുംബൈ: ആഗോള സമ്പദ് പട്ടികയില്‍ തിരിച്ചടി നേരിട്ടെങ്കിലും നിക്ഷേപകരെ കൈവിടാതെ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. നിക്ഷേപകര്‍ക്കായി പുതിയ ബോണസ് വിഹിതം വെക്കുന്ന രീതിയാണ് റിലയന്‍സ് കൊണ്ടുവരുന്നത്. 1:1 എന്ന ആനുപാതത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ലഭിക്കുക. റിലയസിന്റെ ഡയറക്ടേഴ്‌സ് ബോര്‍ഡ് സെപ്റ്റംബര്‍ അഞ്ചിന് ചേരുന്നുണ്ട്.

അതില്‍ നിര്‍ണായക നിര്‍ദേശങ്ങള്‍ ഉണ്ടാവും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓഹരി മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ്. 20.56 ലക്ഷം കോടിയാണ് റിലയന്‍സിന്റെ ഓഹരി മൂല്യം. ഇത് ആദ്യമായിട്ടല്ല റിലയന്‍സ് ബോണസ് ഷെയറുകള്‍ ഇത്തരത്തില്‍ നല്‍കുന്നത്. അവസാനം നല്‍കിയത് 2017 സെപ്റ്റംബറിലാണ്.

mukesh-ambani

ഇപ്പോള്‍ റിലയന്‍സില്‍ ഓഹരി പങ്കാളിത്തമുള്ള ഓരോ നിക്ഷേപകനും, ഓരോ ഓഹരിക്കും അധികമായി ലാഭവിഹിതം ലഭിക്കും. ഈ നിര്‍ദേശം മുകേഷ് അംബാനിയാണ് മുന്നോട്ട് വെച്ചത്. റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഈ നിര്‍ദേശം അംഗീകരിച്ചാല്‍ വലിയ നേട്ടം ഓഹരി ഉടമകള്‍ക്ക് ലഭിക്കും.

അതേസമയം ഈ പ്രഖ്യാപനം ഓഹരി വിപണിയില്‍ പോസിറ്റീവായ നേട്ടമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സമ്മാനിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഓഹരി വിപണിയില്‍ മൂന്ന്് ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എത്ര ഓഹരികള്‍ കൈവശമുണ്ടോ അതിനനുസരിച്ചായിരിക്കും ഓരോ ഓഹരി ഉടമകള്‍ക്കും നേട്ടമുണ്ടാവുക.

ബോണസ് പ്ലാനിലൂടെ റിലയന്‍സിന്റെ ഓഹരി ഉടമകള്‍ കൈവശം വെക്കുന്ന ഓഹരികളുടെ എണ്ണമാണ് വര്‍ധിക്കുക. ഈ പ്ലാനിലൂടെ അധിക ചെലവുകളൊന്നും തന്നെ ഇല്ലാതെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് ലാഭ വിഹിതത്തില്‍ അടക്കം പ്രതിഫലിക്കും.

ഇക്കാര്യം ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ഓഹരി ഉടമകളുടെ അനുമതിക്കായി നല്‍കും. ഇത് അംഗീകരിച്ചാല്‍ കമ്പനിയുടെ റിസര്‍വില്‍ നിന്നാണ് ഇവ ഓഹരി ഉടമകള്‍ക്ക് കൈമാറുക. സെബിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇവ കൈമാറുകയെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്.

അതേസമയം റിലയന്‍സിന്റെ ഓഹരികളുടെ എക്കാലത്തെയും വലിയ മൂല്യത്തിന് അടുത്താണ് ഇപ്പോഴുള്ളത്. വെറും 4.4 ശതമാനം മാത്രമാണ് വില. എക്കാലത്തെയും വലിയ നിരക്ക് 3217.90 രൂപയാണ്. നിലവില്‍ 2995.75 രൂപയാണ് റിലയന്‍സ് ഓഹരിയുടെ വില. തുടര്‍ച്ചയായ 52 ആഴ്ച്ച പിന്നില്‍ നിന്ന ശേഷമാണ് റിലയന്‍സ് നേട്ടത്തിലേക്ക് കുതിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇത് സംഭവിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 24 ശതമാനമാണ് ഓഹരി കുതിപ്പുണ്ടായത്. ഇതില്‍ 19 ശതമാനം 2024ല്‍ മാത്രമാണ്. റിലയന്‍സ് റീട്ടെയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് 15 എക്‌സിക്യൂട്ടീവുകള്‍ക്കായി 351 കോടിയുടെ സ്‌റ്റോക് ഓപ്ഷന്‍ പ്ലാനുകളും അനുവദിച്ചിട്ടുണ്ട്. അതായത് മൊത്തം 4417 മില്യണ്‍ ഓഹരികളാണ് കൈമാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+