ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മാത്രമല്ല മുകേഷ് അംബാനി, ഒറ്റദിവസം കൊണ്ട് നേടിയ ലാഭം ഇത്ര
മുകേഷ് അംബാനി ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ്. ആഗോള തലത്തില്‍ സമ്പത്തില്‍ പതിനൊന്നാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. അതുപോലെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയും അദ്ദേഹത്തിന്റെ റിലയന്‍സാണ്. പല മേഖലകളിലേക്കായി ബിസിനസ് വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ് റിലയന്‍സ്.
മുകേഷ് അംബാനിക്കൊപ്പം മക്കള്‍ കൂടി വന്നതോടെ കമ്പനി ഇത്രത്തോളം വളര്‍ച്ച കൈവരിച്ചത്. റിലയന്‍സ് റീട്ടെയില്‍ അടക്കം ഇത്രത്തോളം ഉയരത്തിലെത്തിയതിന് ഇഷാ അംബാനി അടക്കമുള്ളവരുടെ മികവും പറയാനുണ്ട്. 106.9 ബില്യണിന്റെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. 9,15405 കോടി രൂപയോളം വരും ഇത്.

അദ്ദേഹത്തിന്റെ നിത്യേനയുള്ള വരുമാനം ഇന്ത്യയിലെ പല വമ്പന്‍ ബിസിനസ് എക്‌സിക്യൂട്ടീവുകളുടെ വാര്‍ഷിക ശമ്പളത്തേക്കാള്‍ അഞ്ചിരട്ടിയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. അതേസമയം 15 കോടി രൂപയാണ് മുകേഷ് അംബാനി ശമ്പളമായി വര്‍ഷത്തില്‍ റിലയന്‍സില്‍ നിന്ന് കൈപ്പറ്റുന്നത്. 2009 മുതല്‍ ഇതേ തുകയാണ് വാങ്ങുന്നത്.
എന്നാല്‍ ഒരു ദിനത്തില്‍ അദ്ദേഹം സമ്പാദിക്കുന്ന തുക ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു ദിവസം കൊണ്ട് 163 കോടി രൂപയാണ് മുകേഷ് അംബാനി സമ്പാദിക്കുന്നത്. ലൈവ് മിന്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി പങ്കാളിത്തത്തില്‍ നിന്നാണ് അംബാനിക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത്.
റിലയന്‍സിന് ഒരുപാട് മേഖലയില്‍ ബിസിനസുകളുണ്ട്. പെട്രോകെമിക്കല്‍, റീഫൈനിംഗ്, എണ്ണ, ഇന്ധനം, ടെക്‌സ്റ്റൈല്‍സ്, റീട്ടെയില്‍, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയാണ് റിലയന്‍സ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മേഖലകളിലും അംബാനിക്ക് നിക്ഷേപമുണ്ട്. അതില്‍ നിന്നെല്ലാം വരുമാനം ലഭിക്കുന്നുണ്ട്.
അംബാനിയുടെ ആന്റിലിയക്ക് 15000 കോടിയുടെ മൂല്യമുണ്ട്. 2020ലെ കണക്കുകള്‍ പ്രകാരം മുകേഷ് അംബാനി മണിക്കൂറില്‍ 90 കോടിയായിരുന്നു സമ്പാദിക്കുന്നത്. ഇന്ത്യക്കാരില്‍ 24 ശതമാനം മാസം 3000 രൂപയാണ് സമ്പാദിക്കുന്നത്. ഇത് വെച്ച് നോക്കുമ്പോള്‍ മുകേഷ് അംബാനിയുടെ സമ്പത്ത് അളവില്ലാത്തതാണ്.
അതേസമയം മുകേഷ് അംബാനി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ ആനന്ദ് അംബാനിയുടെ രണ്ടാം പ്രീ വെഡ്ഡിംഗിന്റെ പേരിലാണ്. നേരത്തെ ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് ആദ്യ പ്രീവെഡ്ഡിംഗ് നടന്നിരുന്നു. ഈ ചടങ്ങിനായി 1200 കോടി രൂപയില്‍ അധികമാണ് മുകേഷ് അംബാനി ചെലവിട്ടത്.
ലോകത്തുള്ള പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, റിഹാന, പോലുള്ള പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. രണ്ടാം പ്രീവെഡ്ഡിംഗ് ക്രൂയിസ് കപ്പലില്‍ വെച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ ഫ്രാന്‍സിന്റെ സമുദ്ര മേഖലയില്‍ വെച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. ഇറ്റലിയില്‍ നിന്നാണ് ഈ കപ്പല്‍ പുറപ്പെടുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications