മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഇടിവ്, സമ്പന്നരില്‍ ഒന്നാമന്‍ ആരാണ്? മാറ്റങ്ങള്‍ ഇങ്ങനെ
ആഗോള തലത്തില്‍ സമ്പന്നരുടെ പട്ടികയില്‍ കാര്യമായ മാറ്റം. മുകേഷ് അംബാനി അടക്കുള്ളവരുടെ സമ്പത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വര സ്ഥാനത്തിനും മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആദ്യ പത്തിലുള്ള ശതകോടീശ്വരന്‍മാരുടെ സമ്പത്തില്‍ എല്ലാം ഇടിവുണ്ടാിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് ഇന്‍ഡക്‌സ് പറയുന്നു.
ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്‍. നേരത്തെ ഇലോണ്‍ മസ്‌ക് അടക്കമുള്ള ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ മസ്‌കിന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ഇത് ഓഹരി വിപണിയിലും പ്രതിഫലിക്കാറുണ്ട്. അതുകൊണ്ട് നഷ്ടം ധാരാളം സംഭവിക്കുന്നുണ്ട്.

ജെഫ് ബേസോസ് ഫ്രഞ്ച് ശതകോടീശ്വരനായ ബെര്‍നാര്‍ഡ് അര്‍നോള്‍ഡിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലൂയി വുയ്‌തോണ്‍ അടക്കം വരുന്ന സ്ഥാപനങ്ങള്‍ അര്‍നോള്‍ഡിന്റേതാണ്. 205 ബില്യണാണ് ഒന്നാം സ്ഥാനത്തുള്ള ബെസോസിന്റെ ആസ്തി. 1707440 കോടി രൂപ വരുമിത്. അതേസമയം ബെര്‍നാര്‍ഡ് അര്‍നോള്‍ഡിന് 203 ബില്യണ്‍ ആസ്തിയുണ്ട്.
ഏകദേശം 1690370 കോടി രൂപ വരും ഇത്. ഇതില്‍ അര്‍നോള്‍ഡിന്റെ ആസ്തിയില്‍ ഇടിവുണ്ടായതോടെയാണ് ഒന്നാം സ്ഥാനത്ത് അടക്കം മാറ്റം വന്നിരിക്കുന്നത്. ടെസ്ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക് ആദ്യ രണ്ടില്‍ ഇല്ലാത്തതും അത്ഭുതകരമായ കാര്യമാണ്. നേരത്ത ദീര്‍ഘകാലം ആദ്യ രണ്ടില്‍ മസ്‌ക് എപ്പോഴുമുണ്ടാവാറുണ്ടായിരുന്നു.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയിലും ഇത്തവണ ഇടിവുണ്ടായിട്ടുണ്ട്. കാര്യമായ നഷ്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്. 1.5 ബില്യണിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സമ്പന്നരില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.
ഇന്ത്യയില്‍ നിന്ന് ആദ്യ പത്തില്‍ ഒരാള്‍ പോലുമില്ല. 110 ബില്യണാണ് മുകേഷ് അംബാനിയുടെ ആസ്തി. 916220 കോടി രൂപ വരുമിത്. അതേസമയം അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 13ാം സ്ഥാനത്തുണ്ട്. 106 ബില്യണാണ് താരത്തിന്റെ ആസ്തി. 882900 കോടി വരുമിത്. അംബാനിയുമായുള്ള വ്യത്യാസം അദാനി കുറച്ചുകൊണ്ടുവന്നിട്ടുണ്ട്.
ആഗോള സമ്പന്നരുടെ പട്ടികയില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് മൂന്നാം സ്ഥാനത്താണ്. മസ്‌കിന് വിപണിയില്‍ നിന്നടക്കം നേരിടുന്ന തിരിച്ചടിയാണ് ഇത്ര പിന്നോക്കം പോകാന്‍ കാരണം. 202 ബില്യണാണ് മസ്‌കിന്റെ ആസ്തി. അതേസമയം മെറ്റാ സിഇഒ ആസ്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുണ്ട്. 169 മില്യണാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.
ലാറി പേജ് 156 ബില്യണ്‍, ബില്‍ ഗേറ്റ്‌സ് 152 ബില്യണ്‍, സ്റ്റീവ് ബാല്‍മര്‍ 148 ബില്യണ്‍, സെര്‍ജി ബ്രിന്‍ 147 ബില്യണ്‍, ലാറി എല്ലിസന്‍ 138 ബില്യണ്‍, വാറന്‍ ബഫറ്റ് 133 ബില്യണ്‍ എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ളവരുടെ ആസ്തി.












Click it and Unblock the Notifications