മുകേഷ് അംബാനിക്ക് ഷോക്ക്, ലോക കോടീശ്വരന്മാരില് പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു, നേട്ടം ഇവര്‍ക്ക്
മുംബൈ: ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് തിരിച്ചടി. വ്യക്തികളില്‍ ഒരു സ്ഥാനം പിന്നോട്ട് പോയിരിക്കുകയാണ് മുകേഷ് അംബാനി. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി നേരത്തെ ലോക കോടീശ്വരന്മാരില് പതിനൊന്നാം സ്ഥാനത്തായിരുന്നു.
ഇപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്തേക്കാണ് അദ്ദേഹം വീണിരിക്കുന്നത്. അമേരിക്കന്‍ എഐ ചിപ്മേക്കറായ എന്‍വിഡിയയുടെ സിഇഒയും സ്ഥാപകനുമായ ഹുവാങ് മുകേഷ് അംബാനിയെ സമ്പന്നരുടെ പട്ടികയില്‍ മറികടന്നിരിക്കുകയാണ്. ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്ഡക്ടസിലാണ് മുകേഷ് അംബാനി പിന്നിലേക്ക് പോയിരിക്കുന്നത്.

മുകേഷ് അംബാനിക്കും ഹുവാങ്ങിനും 113 ബില്യണാണ് സമ്പത്തുള്ളത്. എന്നാല്‍ ചില പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് ഹുവാങ് പതിനൊന്നാം സ്ഥാനത്തെത്തിയത്. വെള്ളിയാഴ്ച്ച ഹുവാങ്ങിന്റെ ആസ്തിയില്‍ 4.73 ബില്യണിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അംബാനിയുടേത് 12.1 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ് ഉയര്‍ന്നത്.
എന്‍വിഡിയയുടെ ഓഹരികളിലും വന്‍ കുതിപ്പാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. അതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്ത് വര്‍ധിപ്പിച്ച ശതകോടീശ്വരനായും ഇതോടെ ഹുവാങ് മാറി. ഈ വര്‍ഷം മാത്രം 69.3 ബില്യണാണ് ഹുവാങ്ങിന്റെ ആസ്തി ഉയര്‍ന്നിരിക്കുന്നത്. ഇത് സര്‍വ കാല നേട്ടങ്ങളില്‍ ഒന്നാണ്. തൊട്ടുപിന്നിലായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമുണ്ട്.
അതേസമയം സക്കര്‍ബര്‍ഗിന്റെ ആസ്തി 59.5 ബില്യണായിട്ടാണ് ഈ വര്‍ഷം വര്‍ധിച്ചിരിക്കുന്നത്. ആഗോള സമ്പന്നരില്‍ സക്കര്‍ബര്‍ഗ് നാലാം സ്ഥാനത്താണ്. 188 ബില്യണാണ് സക്കര്‍ബര്‍ഗിന്റെ ആകെ ആസ്തി. വെള്ളിയാഴ്ച്ച പക്ഷേ സക്കര്‍ബര്‍ഗ് ആസ്തിയുടെ കാര്യത്തില്‍ തിരിച്ചടി നേരിട്ടിരക്കുകയാണ്. 1.38 ബില്യണാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത്.
മുകേഷ് അംബാനിയുടെ ആസ്തി ഈ വര്‍ഷം 16.3 ബില്യണാണ് ഉയര്‍ന്നത്. ഒന്നാം സ്ഥാനത്ത് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്ക് തന്നെയാണ്. 244 ബില്യണാണ് അദ്ദേഹഹത്തിന്റെ ആസ്തി. 6.91 ബില്യണാണ് മസ്ക് ഈ വര്‍ഷം ആസ്തിയില്‍ വര്‍ധനവുണ്ടാക്കിയത്. ഫ്രഞ്ച് ബിസിനസുകാരനായ ബെര്‍നാര്‍ഡ് അര്‍നോള്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. 201 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി.
ഇന്ത്യയില്‍ നിന്ന് ആരും ആദ്യ പത്തില്‍ ഇല്ല. ജെഫ് ബെസോസ്, ബില്‍ ഗേറ്റ്സ്, ലാറി പേജ് എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഗൗതം അദാനി പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്. 104 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. 19.6 ബില്യണാണ് ഈ വര്‍ഷം അദാനി സ്വത്തില്‍ വര്‍ധനവുണ്ടാക്കിയത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications