ഒറ്റ ദിവസം കൊണ്ട് മുകേഷ് അംബാനിയുടെ ആസ്തി വര്‍ധിച്ചത് 53000 കോടി; കാരണം ഇതാണ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. നേരത്തെ ഗൗതം അദാനിയില്‍ നിന്ന് ഈ പട്ടം അംബാനിയില്‍ നിന്ന് സ്വന്തമാക്കിയെങ്കിലും അദ്ദേഹത്തിന്റെ പ്രൗഡിയൊന്നും കുറഞ്ഞിട്ടില്ല. ഒരൊറ്റ ദിവസത്തില്‍ അദ്ദേഹം സമ്പാദിച്ചത് 53000 കോടി രൂപയാണ്. കൃത്യമായി പറഞ്ഞാല്‍ വെറും പതിനഞ്ച് മിനുട്ടിലാണ് ഈ നേട്ടം മുകേഷ് അംബാനി സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണിയില്‍ നിന്ന് വന്‍ നേട്ടങ്ങളാണ് ഈ സമയം സ്വന്തമാക്കിയത്. മുകേഷ് അംബാനി വാര്‍ഷിക ജനറല്‍ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഈ നേട്ടമുണ്ടായിരിക്കുന്നത്. ഓഹരി വിപണി ഇത് വലിയ ചലനമുണ്ടാക്കുകയായിരുന്നു. രണ്ട് ശതമാനമാണ് റിലയന്‍സിന്റെ ഓഹരിയുടെ മൂല്യമുയര്‍ന്നത്. ഇതേ തുടര്‍ന്ന് റിലയന്‍സിന്റെ ഓഹരി മൂല്യത്തില്‍ 53000 കോടിയുടെ വര്‍ധനവുണ്ടായി.

ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 982287 കോടിയുടെ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. അതായത് യുഎസ് ഡോളറില്‍ 117.1 ബില്യണ്‍ വരും. റിലയന്‍സിന്റെ ഓഹരികള്‍ വാര്‍ഷിക യോഗം ചേര്‍ന്നതിന് പിന്നാലെ 2.64 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒരോഹരിയുടെ വില 3074.80 രൂപയായിട്ടാണ് ഉയര്‍ന്നത്.
3014.95 രൂപ ഓഹരിക്ക് എന്ന നിലയിലാണ് വ്യാഴാഴ്ച്ച രാവിലെ വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.35നാണ് മുകേഷ് അംബാനി ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തുടങ്ങിയത്. ഇത് റിലയന്‍സിനെ പോസിറ്റീവായി മാറ്റുകയായിരുന്നു. 3050.95 രൂപയിലേക്കായിരുന്നു ഉയര്‍ന്നത്. 1.84 ശതമാനം വളര്‍ച്ച ആ സമയം രേഖപ്പെടുത്തി. ഇത് റിലയന്‍സിന് വന്‍ നേട്ടമായി മാറുകയായിരുന്നു.
വെള്ളിയാഴ്ച്ച 3042.90 രൂപ എന്ന നിരക്കിലാണ് റിലയന്‍സിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 46.30 രൂപയാണ് നേട്ടം. അതേസമയം റിലയന്‍സിന്റെ വിപണി മൂല്യം 20.58 ലക്ഷം കോടിയില്‍ എത്തി നില്‍ക്കുകയാണ്. നേരത്തെ ഓഹരികള്‍ ബോണസായി നല്‍കുന്ന പുതിയ സ്‌കീമിനെ കുറിച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
ഒരോഹരി ഉള്ളര്‍ക്ക് അധികമായി മറ്റൊരു ഓഹരി ലഭിക്കുന്ന പ്ലാനാണ്. മുകേഷ് അംബാനിയാണ് ഇത് അവതരിപ്പിച്ചത്. സെപ്റ്റംബര്‍ അഞ്ചിരന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ അനുമതി ലഭിച്ചേക്കാം. ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ആ നിമിഷം കൂടുതല്‍ ഓഹരികള്‍ എല്ലാ ഓഹരി ഉടമകള്‍ക്കും ലഭിക്കും. 2017ലാണ് അവസാനമായി റിലയന്‍സ് ബോണസ് ഓഹരികള്‍ നല്‍കിയത്.












Click it and Unblock the Notifications