Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനി അദാനി മത്സരം കടുക്കുന്നു, സമ്പത്തില്‍ മുകേഷ് അംബാനി; പ്രതിഫലത്തില്‍ ആരാണ്?

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി. അദ്ദേഹത്തിന് എപ്പോഴും ബിസിനസ് രംഗത്ത് മത്സരം നേടിരുന്നത് ഗൗതം അദാനിയില്‍ നിന്നാണ്. അദാനിയുടെ സമ്പത്തും പെരുകി കൊണ്ടിരിക്കുകയാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനാണ് അദ്ദേഹം. അതുപോലെ ഇന്ത്യയിലും അദ്ദേഹം രണ്ടാം സ്ഥാനത്താണ്.

714314 കോടിയുടെ ആസ്തി അദാനിക്കുണ്ടെന്ന് ഫോബ്‌സ് പറയുന്നു. അതേസമയം മുകേഷ് അംബാനി 964787 കോടിയുടെ ആസ്തിയാണ് ഉള്ളത്. നിലവില്‍ ലാഭത്തിലും കമ്പനിയുടെ മൂല്യത്തിലും അദാനിയെ മുകേഷ് അംബാനി മറികടക്കും. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ്.

gautam-adani

നിലവില്‍ അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സനാണ് ഗൗതം അദാനി. ഇന്ത്യയിലെ വമ്പന്‍ കമ്പനികളിലൊന്നാണ് ഇത്. പല മേഖലയില്‍ ഇവര്‍ക്ക് ബിസിനസുണ്ട്. ഓഹരി വിപണിയില്‍ അടക്കം റിലയന്‍സും അദാനി ഗ്രൂപ്പും തമ്മിലാണ് മത്സരം. ഒരു ഘട്ടത്തില്‍ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വന്‍ നേട്ടം തന്നെയുണ്ടാക്കിയിരുന്നു. മുകേഷ് അംബാനിയേക്കാള്‍ സമ്പന്നനുമായിരുന്നു ഗൗതം അദാനി.

എന്നാല്‍ പല ആരോപണങ്ങളും കമ്പനിക്കെതിരെ വന്നതോടെ ഓഹരി വിപണിയില്‍ വലിയ തകര്‍ച്ച തന്നെ അദാനി ഗ്രൂപ്പ് നേരിട്ടിരുന്നു. പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഓഹരി വിപണിയിലൂടെ നേട്ടത്തിലൂടെ മുകേഷ് അംബാനി ആ പട്ടം തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ മുകേഷ് അംബാനിക്കാണോ അദാനിക്കാണോ കമ്പനികളില്‍ നിന്ന് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്.

അതേസമയം സ്വന്തം കമ്പനിയില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലക്കാര്യത്തിലും മുകേഷ് അംബാനി ഗൗതം അദാനിയെ മറകടന്നിരിക്കുകയാണ്. അദാനിക്ക് 9.26 കോടിയാണ് പ്രതിഫലമായി ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്. മുകേഷ് അംബാനിക്ക് ഇത് 15 കോടിയാണ്. 25 കോടി രൂപ വരെ മുകേഷ് അംബാനി നേരത്തെ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്.

ഇത് ലാഭവിഹിതത്തിന് പുറമേയുള്ള പ്രതിഫലമാണ്. നേരത്തെ കൊവിഡ് സമയത്ത് പ്രതിഫലമേ വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു അംബാനി. തന്റെ പ്രതിഫലം പിന്നീട് 15 കോടിയായി കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദാനിയുടെ കാര്യം കുറച്ച് കൂടി വ്യത്യസ്തമാണ്.

അദാനി ഗ്രൂപ്പിന്റെ പത്ത് കമ്പനികളില്‍ രണ്ടെണ്ണത്തില്‍ നിന്ന് മാത്രമാണ് അദാനിക്ക് പ്രതിഫലം ലഭിക്കുക. അദാനി എന്റര്‍പ്രൈസസില്‍ നിന്ന് പ്രതിഫലമായി 2.19 കോടിയാണ് ഗൗതം അദാനിക്ക് ലഭിക്കുക.

അതേസമയം അദാനി പോര്‍ട്‌സ് ആന്‍ഡ് എസ്ഇസെഡ് ലിമിറ്റഡിലൂടെ 6.8 കോടി രൂപ ശമ്പളമായി അദ്ദേഹത്തിന് ലഭിക്കും. ഏതെങ്കിലും പ്രമുഖ കുടുംബം നോക്കി നടത്തുന്ന ബിസിനസുകളുടെ തലവന്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തില്‍ ഏറ്റവും കുറവാണിത്. അതേസമയം അദാനിയേക്കാള്‍ രണ്ടിരട്ടിയാണ് അംബാനി വാര്‍ഷിക ശമ്പളമായി വാങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+