Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ നഷ്ടം അവസാനിക്കുന്നില്ല, ഒരു ദിവസം വീണ്ടും നഷ്ടമായത് 10055 കോടി; കാരണം ഇതാണ്

മുംബൈ: ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടിരിക്കുകയാണ് വെള്ളിയാഴ്ച്ച. സാമ്പത്തിക മേഖലയില്‍ വലിയ അനിശ്ചിതത്വമാണ് ഈ ദിവസത്തില്‍ കണ്ടത്. ഒരിക്കലും നഷ്ടമുണ്ടാവില്ലെന്ന് കരുതിയ ശതകോടീശ്വരന്‍മാര്‍ക്കെല്ലാം വമ്പന്‍ നഷ്ടമാണ് ഓഹരി വിപണിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ അടക്കം ഇത് ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടിരിക്കുന്നത് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കുമാണ്. ഇത്ര വലിയ നഷ്ടം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വേണം പറയാന്‍. ബില്യണുകളാണ് ഇരുവര്‍ക്കും ചേര്‍ന്ന് നഷ്ടമായത്. നിക്ഷേപകര്‍ക്കും അനലിസ്റ്റുകള്‍ക്കും ഇത്ര വലിയ തകര്‍ച്ചയ്ക്ക് കാരണം കണ്ടെത്താനായിട്ടില്ല.

mukesh-ambani

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന് വലിയ നഷ്ടമാണ് വെള്ളിയാഴ്ച്ച മാത്രമുണ്ടായിരിക്കുന്നത്. 15.2 ബില്യണാണ് ജെഫ് ബെസോസിന് മാത്രമായി നഷ്ടമായിരിക്കുന്നത്. അടുത്ത കാലത്തായി ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായി വരെ മാറിയിരുന്ന ബെസോസിന് ഇത്ര വലിയ തിരിച്ചടി ഓഹരി വിപണിയില്‍ നിന്ന് നേരിട്ടിരുന്നില്ല.

അതേസമയം ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌കിന് വരെ വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്. 6.57 ബില്യണാണ് മസ്‌കിന് സ്വന്തം ആസ്തിയില്‍ ഇടിവുണ്ടായിരിക്കുന്നത്. മറ്റൊരു ശതകോടീശ്വരനായ ബെര്‍നാര്‍ഡ് അര്‍നോള്‍ഡിന് 1.21 മില്യണാണ് ആസ്തിയില്‍ ഇടിവുണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്.

യുഎസ്സിന്റെ തൊഴിലില്ലായ്മ ഡാറ്റ ദുര്‍ബലമാണെന്നുള്ള ഡാറ്റ പുറത്തുവന്നതാണ് വിപണിയെ കാര്യമായി ബാധിച്ചത്. നാസ്ഡാക് 100 സൂചിക 2.4 ശതമാനമാണ് ഇടിഞ്ഞത്. ഇത് ആമസോണിന്റെ ഓഹരികളില്‍ 8.8 ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. ഇത് ബെസോസിന്റെ സമ്പത്ത് ഇടിയുന്നതിനാണ് കാരണമായത്.

നിലവില്‍ ബെസോസിന്റെ ആസ്തി 191.5 ബില്യണാണ്. മറ്റ് ചില കാര്യങ്ങളും ബെസോസിന് തിരിച്ചടിയായിട്ടുണ്ട്. ഫെബ്രുവരിയില്‍ 8.5 ബില്യണ്‍ മൂല്യം വരുന്ന ഓഹരികള്‍ വിറ്റൊഴിച്ചിരുന്നു ബെസോസ്. ഇത് അദ്ദേഹത്തിന്റെ കമ്പനിയുടെ മാത്രം പെര്‍ഫോമന്‍സിനെയല്ല ബാധിച്ചത്. മൊത്തത്തില്‍ ആമസോണിന് അത് തിരിച്ചടിയായി മാറുകയായിരുന്നു.

അതേസമയം ലോക കോടീശ്വരന്‍മാരില്‍ 11ാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് സമ്പത്തില്‍ 1.20 ബില്യണിന്റെ ഇടിവാണ് നേരിട്ടത്. ഇതോടെ അംബാനിയുടെ ആസ്തി 113 ബില്യണായി ഇടിയുകയാണ് ചെയ്തത്. പതിനായിരം കോടിയിലേറെ വരും അംബാനിയുടെ നഷ്ടം.

അദാനിക്ക് അതിലും വലിയ നഷ്ടമാണ് നേരിട്ടത്. 1.34 ബില്യണാണ് അദാനിക്ക് ആസ്തിയില്‍ നഷ്ടമുണ്ടായിരിക്കുന്നത. ഇതോടെ 110 ബില്യണായി ആസ്തി ഇടിയുകയും ചെയ്തു. മാര്‍ക്ക് സക്കര്‍ബര്‍ഗും, ബില്‍ ഗേറ്റ്‌സും വരെ വലിയ രീതിയില്‍ നഷ്ടം ഏറ്റുവാങ്ങിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+