Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഭം മാത്രം കിട്ടുന്ന മുകേഷ് അംബാനിക്ക് വന്‍ തിരിച്ചടി, ഒറ്റ ദിവസം നഷ്ടമായത് 43000 കോടി; കാരണം ഇതാണ്

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ്. ഓഹരി വിപണിയില്‍ അടക്കം വലിയ ലാഭം അദ്ദേഹത്തിന്റെ കമ്പനികള്‍ സ്വന്തമാക്കാറുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസും അതിന്റെ ഉപകമ്പനികളായ റിലയന്‍സ് റീട്ടെയിലും ജിയോയും എല്ലാം വമ്പന്‍ ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 19.43 ലക്ഷം കോടിയാണ്. പെട്രോകെമിക്കലുകള്‍, റീട്ടെയില്‍, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം റിലയന്‍സിന്റെ ബിസിനസില്‍ വരുന്നതാണ്. എന്നാല്‍ ലാഭം മാത്രം വരുന്ന മുകേഷ് അംബാനി പക്ഷേ കഴിഞ്ഞ ദിവസം അടിതെറ്റിയിരിക്കുകയാണ്. വന്‍ വീഴ്ച്ച തന്നെ അവര്‍ക്ക് ബിസിനസില്‍ സംഭവച്ചിരിക്കുകയാണ്.

mukesh-ambani-reliance-loss

റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ഓഹരികള്‍ക്ക് വെള്ളിയാഴ്ച്ചയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഒരു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അവരുടെ ഓഹരികള്‍ വീണിരിക്കുകയാണ്. പ്രോഫിറ്റ് ബുക്കിംഗ്, യുഎസ് നോണ്‍ ഫാം പേറോള്‍ ഡാറ്റയെ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്നിവയെല്ലാം കാരണമാണ് റിലയന്‍സിന്റെ മുന്നേറ്റത്തിന് തിരിച്ചടി നേരിടാന്‍ കാരണം.

അതേസമയം ഉണ്ടായിരിക്കുന്ന നഷ്ടം വളരെ വലുതുമാണ്. ഏകദേശം 43000 കോടിയുടെ നഷ്ടമാണ് റിലയന്‍സിന് ഉണ്ടായിരിക്കുന്നത്. നിക്ഷേപകര്‍ക്കാണ് ഇതിന്റെ നഷ്ടം കൂടുതലും സഹിക്കേണ്ടി വന്നത്. ഓഹരി സൂചികകളും നഷ്ടത്തിലായിരുന്നു. ലാഭത്തിലാവുമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി റിലയന്‍സ് തിരിച്ചടി നേരിട്ടത്.

വ്യാഴാഴ്ച്ച ഓഹരി വിപണിയില്‍ വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ ഒരോഹരിക്ക് 2933.10 രൂപയായിരുന്നു വില. എന്നാല്‍ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 2.22 ശതമാനമാണ് വില ഇടിഞ്ഞത്. ഒരോഹരിക്ക് 2868 രൂപയായിരുന്നു വില. വെള്ളിയാഴ്ച്ച ഇന്ത്യയുടെ ഓഹരി വിപണിയില്‍ കാര്യമായ നഷ്ടം തന്നെ രേഖപ്പെടുത്തി.

ഒട്ടും സുഖകരമല്ലാത്ത വെള്ളിയാഴ്ച്ച എന്ന് തന്നെ ഇതിനെ പറയാമായിരുന്നു. ഓഹരി വിപണിയില്‍ ചോര ചിന്തി എന്നാണ് പ്രമുഖ കമ്പനികളെല്ലാം അഭിപ്രായപ്പെട്ടത്. നിഫ്്റ്റി എക്കാലത്തെയും താഴ്ച്ചയിലാണ് എത്തിയത്. സെന്‍സെക്‌സ് ഏറ്റവും നിരക്കില്‍ നിന്ന് മുപ്പത് പോയിന്റ്് താഴെയാണ് ക്ലോസ് ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും വൈവിധ്യമേറിയ ബിസിനസുകളില്‍ ഒന്നാണ് റിലയന്‍സിന്റേത്. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും വന്‍ ലാഭം അവര്‍ക്കുണ്ട്. അടുത്തൊന്നും ഇത്ര വലിയ തിരിച്ചടി മുകേഷ് അംബാനിക്കുണ്ടായിട്ടില്ല. അതേസമയം അടുത്ത ദിവസങ്ങളിലായിട്ടുള്ള വ്യാപാരത്തില്‍ റിലയന്‍സ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി.

റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് അവരുടെ സഹകമ്പനികളെല്ലാം വലിയ നേട്ടങ്ങള്‍ അടുത്തിടെ ഉണ്ടാക്കിയിരിക്കുന്നത്. ജിയോ രാജ്യത്ത് ടെലികോം മേഖലയില്‍ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന കമ്പനിയായി മാറിയിരുന്നു. അതുപോലെ റിലയന്‍സ് റീട്ടെയിലിലും വമ്പന്‍ നേട്ടങ്ങളാണ് ഇഷാ അംബാനി സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+