Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ ദിവസത്തില്‍ മുകേഷ് അംബാനിക്ക് നഷ്ടം 73470 കോടി, നഷ്ടം വന്നത് ഇങ്ങനെ

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പേരും അദ്ദേഹത്തിനുണ്ട്. 976320 കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി.

അതേസമയം അടിതെറ്റിയാല്‍ ആനയും വീഴുമെന്ന അവസ്ഥയിലാണ് മുകേഷ് അംബാനി ഇപ്പോള്‍. അദ്ദേഹത്തിന്റെ റിലയന്‍സിന് ഇപ്പോള്‍ നേരിട്ടിരിക്കുന്ന നഷ്ടം ഭീമമായി ഒന്നാണ്. ഒരു ദിവസത്തിന്റെ ഇടവേളയിലാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. ആനന്ദിന്റെ അംബാനിയുടെ വിവാഹ ശേഷം അംബാനി കുടുംബം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.

mukesh-ambani

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച 73470.59 കോടിയാണ് കമ്പനിക്ക് നഷ്ടം വന്നിരിക്കുന്നത്. മുകേഷ് അംബാനിയെ സംബന്ധിച്ച് ഞെട്ടിക്കുന്നതുകയാണിത്. കമ്പനിയുടെ വിപണമൂല്യം 20,30488.32 കോടിയായി ഇടിയുകയും ചെയ്തു. ഏറ്റവും വലിയ നേട്ടങ്ങളുമായി കുതിച്ചിരുന്ന റിലയന്‍സിന് ഇത്ര വലിയ നഷ്ടം എങ്ങനെ വന്നുവെന്നാണ് ബിസിനസ് ലോകം പരിശോധിക്കുന്നത്.

അതിന് കാരണവും കണ്ടെത്തി കഴിഞ്ഞു. ജൂണ്‍ പാദത്തിലെ ലാഭത്തിന്റെ കണക്കില്‍ റിലയന്‍സിന് 5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് റിലയന്‍സിന്റെ ഓഹരികളില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ കാരണമാണ് 75000 കോടിക്ക് മുകളില്‍ ഉള്ള ഭീമമായ നഷ്ടത്തിന് കാരണമായിരിക്കുന്നത്.

ബിഎസ്ഇയില്‍ 3.49 ശതമാനം ഇടിഞ്ഞ് 3.001.10 എന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. എന്‍എസ്ഇയില്‍ 3.41 ശതമാനം ഇടിഞ്ഞ് 3004 രൂപയിലാണ് വ്യാപാരം നടത്തിയത്. വില്‍പ്പന സമ്മര്‍ദമേറിയതും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലാണ് വമ്പന്‍ തിരിച്ചടി നേരിട്ടത്.

ബിഎസ്ഇ സെന്‍സെക്‌സ് 102.57 പോയിന്റുകള്‍ ഇടിഞ്ഞു 80,502,08ലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി 21.65 പോയിന്റുകള്‍ ഇടിഞ്ഞ് 24,509.25ലുമാണ് വ്യാപാരം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലാഭകണക്കുകള്‍ പുറത്തുവിട്ടത്. ഇന്ധനത്തിലെ വിലക്കുറവുമെല്ലാം റിലയന്‍സിനെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 15138 കോടിയായിരുന്നു റിലയന്‍സിന്റെ ലാഭം. എന്നാല്‍ ഒരുവര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 16011 കോടി രൂപയായിരുന്നു ലാഭം. അതേസമയം ഇത് റിലയന്‍സിന്റെ ഓഹരികളുടെ വീഴ്ച്ചയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു. ആനന്ദിന്റെയും രാധികയുടെയും വിവാഹത്തിന് ശേഷം റിലയന്‍സും മുകേഷ് അംബാനിയും നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്.

നേരത്തെ ആനന്ദിന്റെ വിവാഹത്തിലൂടെ വന്‍ കുതിപ്പ് മുകേഷ് അംബാനിയുടെ ആസ്തിയില്‍ ഉണ്ടായിരിക്കുകയാണ്. 25000 കകോടിയുടെ ആസ്തിയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ലോകത്തെ പതിനൊന്നാമത് ധനികനായും മുകേഷ് അംബാനി മാറിയിരുന്നു. 5000 കോടിയാണ് വിവാഹത്തിനായി മുകേഷ് അംബാനി ചെലവിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+