അംബാനിയുടെ മാസ്റ്റര്‍ പ്ലാന്‍, റീട്ടെയില്‍ വിപണി പിടിക്കാന്‍ റിലയന്‍സ്; വിലക്കുറവില്‍ ഞെട്ടിക്കും
മുംബൈ: മുകേഷ് അംബാനി ബിസിനസ് ലോകത്ത് നൂതന ആശയങ്ങള്‍ക്ക് പ്രശസ്തനാണ്. റിലയന്‍സ് ജിയോ അംബാനിയുടെ അത്തരമൊരു പുതിയ ആശയമായിരുന്നു. ഇത് ഇന്ത്യയില്‍ ജനപ്രിയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ മുകേഷ് അംബാനി മറ്റൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട് തന്ത്രപരമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
വരാനിരിക്കുന്ന ദീപാവലി അടക്കമുള്ള ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ടാണ് ആര്‍സിസിഎല്ലിന്റെ ഈ മാറ്റം. രാജ്യത്തെമ്പാടും അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. റീട്ടെയില്‍ മേഖല ഒന്നാകെ പിടിക്കാനാണ് മുകേഷ് അംബാനി ഇത്തരമൊരു നീക്കം നടത്തുന്നത്.

ടെലികോം മേഖലയില്‍ ജിയോ കൈവരിച്ച അതേ മാര്‍ഗമാണ് ഇപ്പോള്‍ റിലയന്‍സും ഉപയോഗിക്കുന്നത്. മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കാന്‍ ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍ക്കാണ് റിലയന്‍സ് മുന്‍തൂക്കം നല്‍കുന്നത്. സ്‌നാക്ടാക്, ഗുഡ്‌ലൈഫ്, ദേസി കിച്ചണ്‍, മൈഹോം, എന്നിവയാണ് റിലയന്‍സിന്റെ ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍. ഇവയെല്ലാം ജനറല്‍ ട്രേഡ് കാറ്റഗറിയില്‍ വരുന്നതാണ്.
പുതിയ ഉല്‍പ്പന്നങ്ങളായ ക്യാമ്പയും ഇന്‍ഡിപെന്‍ഡന്‍സും വൈകാതെ റിലയന്‍സ് റീട്ടെയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെത്തും. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യത തന്നെയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ടുകളുടെ ഏറ്റവും വലിയ ആകര്‍ഷണം.
കുറഞ്ഞ വിലയ്ക്ക് ഏറ്റവും നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് നല്‍കുകയെന്ന് റിലയന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവ സീസണില്‍ ഇത് റിലയന്‍സിന് നേട്ടമായേക്കും. റിലയന്‍സിന്റെ കമ്പനി യോഗത്തില്‍ വില കുറച്ച് സാധനങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നതിലാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള നീക്കമാണ് റിലയന്‍സ് നടത്തുന്നത്. ക്യാമ്പ കോള റിലയന്‍സ് വില്‍ക്കുന്നത് മറ്റ് കമ്പനികളിലേക്കാള്‍ 50 ശതമാനം കുറഞ്ഞ വിലയിലാണ്. അത് സോഫ്റ്റ് ഡ്രിങ്ക്‌സ് മേഖലയില്‍ റിലയന്‍സിന് ആധിപത്യം നല്‍കാനാണ് സാധ്യത. അതുപോലെ പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ 30 ശതമാനം വിലക്കുറവിലാണ് നല്‍കുന്നത്.
മറ്റ് കമ്പനികളിലേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ റിലയന്‍സില്‍ സാധനങ്ങള്‍ ലഭ്യമാക്കുകയാണ് മുകേഷ് അംബാനിയുടെ പ്ലാന്‍. ജിയോ ഈ പ്ലാനിലാണ് ഇന്ത്യയാകെ വളര്‍ന്നത്. വിപണിയില്‍ ഒന്നാമനാവാന്‍ ഇതോടെ സാധിക്കുമെന്ന് ഉറപ്പാണ്. അതേസമയം ഉല്‍പ്പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ വിതരണ ശൃംഖല ശക്തമാകും.
മൂന്നോ നാലോ പുതിയ ബോട്ടിലിംഗ് പ്ലാന്റുകളാണ് റിലയന്‍സ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. മറ്റ് ഫാക്ടറികളുടെ മേല്‍ ഉള്ള സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കൂടുതല്‍ ഉല്‍പ്പാദനത്തിനും ഇത് സഹായിക്കും. മാര്‍ക്കറ്റ് പിടിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമായിട്ടാണ് റിലയന്‍സിന്റെ വരവ്.












Click it and Unblock the Notifications