Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനി പുറത്ത്, ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി; ആസ്തിയില്‍ ആ നേട്ടം പിന്നിട്ടു

ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഗൗതം അദാനിയെ ഒരിക്കല്‍ കൂടി മറികടന്നാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അദാനി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ മുകേഷ് അംബാനിയുടെ റീഎന്‍ട്രി വളരെ സ്റ്റൈലിഷായിട്ടാണ്.

അദ്ദേഹത്തിന്റെ മൊത്തം ആസ്തിയില്‍ പുതിയൊരു നേട്ടം കൈവരിക്കാനും അംബാനിക്ക് സാധിച്ചു. നൂറ് ബില്യണിന് മുകളിലേക്ക് അദ്ദേഹത്തിന്റെ ആസ്തി എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച്ച ഈ നേട്ടം അദ്ദേഹം കൈവരിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായും അദ്ദേഹം മാറിയിരിക്കുകയാണ്.

mukesh-ambani

നേരത്തെ ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ പതിമൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു മുകേഷ് അംബാനി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പഴയ സ്ഥാനം അദ്ദേഹം തിരിച്ചുപിടിച്ചിരിക്കുകയാണ്. 102 ബില്യണായിട്ടാണ് അദ്ദേഹത്തിന്റെ ആസ്തി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോടികളുടെ നേട്ടമാണ് അംബാനി ഉണ്ടാക്കിയിരിക്കുന്നത്.

മൂന്ന് ബില്യണാണ് അദ്ദേഹം സമ്പത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒറ്റ ദിവസം ഇത്ര വലിയ നേട്ടമുണ്ടാക്കിയതാണ് മുകേഷ് അംബാനിക്ക് ഇത്ര വലിയ കുതിപ്പുണ്ടാവാന്‍ കാരണം. റിലയന്‍സിന്റെ ഓഹരികള്‍ക്ക് വന്‍ കുതിപ്പാണ് ഇന്നലെ ഓഹരി വിപണിയില്‍ ഉണ്ടായത്. അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത് ഇതുകാരണമാണ്.

ബ്ലൂംബര്‍ഗ് അംബാനിയുടെ ആസ്തി കുതിച്ച് ഉയര്‍ന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ഒക്ടോബറില്‍ റിലയന്‍സിന്റെ ഓഹരികള്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. മൂന്നാം പാദത്തിലെ ലാഭകണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു തിരിച്ചടി ഉണ്ടായത്. കമ്പനിയില്‍ 42 ശതമാനം ഓഹരികളാണ് മുകേഷ് അംബാനിയുടെ പേരിലുള്ളത്.

ഇതാണ് ആസ്തിയില്‍ ഇത്രത്തോളം വര്‍ധനവുണ്ടാക്കാന്‍ കാരണം. 22 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് 96 ബില്യണുമായി ഗൗതം അദാനിക്ക് പിന്നിലായിരുന്നു അംബാനി. 96.7 ബില്യണുമായി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ ഗൗതം അദാനി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

മുകേഷ് അംബാനിയെ കൂടാതെ 12 പേരാണ് നൂറ് ബില്യണ്‍ ക്ലബില്‍ കയറിയിട്ടുള്ളത്. ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, എന്നിവരെല്ലാം നൂറ് ബില്യണിന് മുകളില്‍ ആസ്തിയുള്ളതാണ്. അതേസമയം അവസാന അഞ്ച് ട്രേഡിംഗ് സെഷനുകളില്‍ റിലയന്‍സിന്റെ ഓഹരികളില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 12 ശതമാനമാണ് ഓഹരികളുടെ മൂല്യമുയര്‍ന്നത്. 18 ലക്ഷം കോടിയിലാണ് റിലയന്‍സിന്റെ ആസ്തി മൂല്യം എത്തി നില്‍ക്കുന്നത്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസുകളും അംബാനിയുടെ സമ്പത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+