മുകേഷ് അംബാനി ആ സ്ഥാനം കൈവിട്ടു, രാജ്യത്തെ ഏറ്റവും ലാഭമുള്ള കമ്പനി റിലയന്‍സ് അല്ല; നേട്ടം ഇവര്‍ക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം കെട്ടിയുണ്ടാക്കിയിട്ടുണ്ട് മുകേഷ്. രാജ്യത്തെ ഏറ്റവും ലാഭം നല്‍കുന്ന കമ്പനിയും അംബാനിയുടെ റിലയന്‍സ് തന്നെയാണ്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നന്‍ അദ്ദേഹമാണ്. 9,16159 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന വിളിപ്പേരും റിലയന്‍സിനുണ്ട്.
എന്നാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന കമ്പനിയെന്ന പേര് മുകേഷ് അംബാനിയുടെ റിലയന്‍സിന് ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യക്ക് ഓഹരി വിപണിയിലെ തകര്‍ച്ച കാരണം കോടികള്‍ നഷ്ടമായിരുന്നു. ഇവിടെ പക്ഷേ നഷ്ടമല്ല, ലാഭത്തിന്റെ കാര്യത്തില്‍ മറ്റൊരു കമ്പനി റിലയന്‍സിനെ കടത്തിവെട്ടുകയായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിഎസ്‌സിയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ അഞ്ചാമതുള്ള കമ്പനിയാണ്. മാര്‍ച്ച് മാസത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. 24 ശതമാനമാണ് കമ്പനിയുടെ വളര്‍ച്ച. ഇത് ഇത്ര വലിയ വളര്‍ച്ചയാണോ എന്ന് ചിലപ്പോള്‍ തോന്നിയേക്കും.
എന്നാല്‍ റിലയന്‍സിന്റെ ലാഭത്തെയും വരുമാനത്തെയും വരെ ഇവര്‍ മറികടന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ഇതോടെ എസ്ബിഐ മാറിയിരിക്കുകയാണ്. സ്‌റ്റേറ്റ് ബാങ്കിന്റെ വാര്‍ഷിക ലാഭ 61077 കോടിയിലെത്തി നില്‍ക്കുകയാണ്. ഇന്ത്യയിലെ ഏത് കമ്പനിയെ അപേക്ഷിച്ചും ഇത് വളരെ ഉയരത്തിലുള്ള ലാഭമാണ്.
സ്റ്റേറ്റ് ബാങ്കിന്റെ വരുമാനം 20698 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് പാദത്തിലെ എസ്ബിഐയുടെ വരുമാനം എല്ലാ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്. റിലയന്‍സിന്റെ മൊത്തം പാദങ്ങളിലെ വരുമാനം പോലും എസ്ബിഐയുടെ അടുത്തെത്തില്ല. വര്‍ഷങ്ങളായി എല്ലാ പാദത്തിലും ഏറ്റവും കൂടുതല്‍ ലാഭം നേടുന്ന കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
അടുത്തിടെ അവരുടെ ജിയോയില്‍ പോലും വമ്പന്‍ ലാഭമാണ് ഉണ്ടാക്കിയത്. ടെലികോം സെക്ടറില്‍ ജിയോ വന്‍ വളര്‍ച്ചയും സ്വന്തമാക്കിയിരുന്നു. പക്ഷേ എസ്ബിഐയുടെ വളര്‍ച്ച അതിനും മുകളിലായിരുന്നു. നാലാം പാദത്തില്‍ റിലയന്‍സിന് 18951 കോടിയുടെ വരുമാനമാണ് ലഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പേ ഇതേ പാദത്തില്‍ ലഭിച്ചതിനേക്കാള്‍ വളരെ കുറവാണ് ഇവരുടെ ലാഭം. അത് മുകേഷ് അംബാനി ഒട്ടും പ്രതീക്ഷിക്കാത്തായിരുന്നു.
റിലയന്‍സ് 20000 കോടിക്ക് മുകളില്‍ ലാഭം നേടുമെന്നായിരുന്നു കരുതിയത്. പക്ഷേ പ്രതീക്ഷിച്ചത് പോലെ ആ ഉയരത്തിലേക്ക് എത്താന്‍ സാധിച്ചില്ല. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 19299 രൂപയാണ് കോടിയാണ് വരുമാനമായി റിലയന്‍സ് സ്വ്തമാക്കിയത്. അതേസമയം വാര്‍ഷിക വരുമാനത്തില്‍ റിലയന്‍സ് തന്നെയാണ് കേമന്‍.
ഇന്ത്യയില്‍ ഒരു കമ്പനിയും അവര്‍ക്ക് അടുത്തെത്തിയിട്ടില്ല. 69621 കോടിയാണ് അവരുടെ വരുമാനം. സ്‌റ്റേറ്റ് ബാങ്കിന്റേത് 61077 കോടിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 19.05 ട്രില്യണാണ്. എസ്ബിഐയുടേത് 1.11 ട്രില്യണാണ്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications