ബാങ്ക് ആപ്പുമായി മുകേഷ് അംബാനി, പേടിഎമ്മും ഫോണ്‍പേയും വീഴും; ഇതാണ് കാരണം
മുംബൈ: മുകേഷ് അംബാനി ഇപ്പോള്‍ റിലയന്‍സിന്റെ ബിസിനസ് വ്യാപിപ്പിക്കുന്ന തിരക്കിലാണ്. വിവിധ മേഖലകളില്‍ അവര്‍ ബിസിസന് ആരംഭിക്കാന്‍ പോവുകയാണ്. അതിന്റെ ഭാഗമായി ബാങ്കിംഗ് മേഖലയിലേക്കാണ് ഇപ്പോള്‍ റിലയന്‍സ് എത്തുന്നത്. ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങളെ അടിമുടി മാറ്റുന്ന കാര്യമാണ് വരാന്‍ പോകുന്നത്.
നിങ്ങളുടെ പോക്കറ്റില്‍ തന്നെ ഒരു ബാങ്ക് ഉണ്ടായാല്‍ എങ്ങനെയിരിക്കും. അതൊന്ന് ആലോചിച്ച് നോക്കൂ? പക്ഷേ ബ്രാഞ്ചുകളോ, കാത്തുനില്‍ക്കുന്ന വരികളോ ഒന്നുമില്ല. നിങ്ങളുടെ പോക്കറ്റിലിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എല്ലാം ചെയ്യാവുന്നതാണ്. ഇങ്ങനെ ഒരു ബാങ്കിംഗ് പ്ലാനാണ് ഇപ്പോള്‍ റിലയന്‍സ് കൊണ്ടുവരുന്നത്.

ജിയോ ഫിനാനന്‍ഷ്യല്‍ സര്‍വീസസിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ സ്ഥാപനമാണ്. ഇവര്‍ അധികം പബ്ലിസിറ്റിയൊന്നുമില്ലാതെ ഇപ്പോള്‍ ഒരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. അതാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. ഈ ആപ്പിലൂടെ ബാങ്ക് സേവനങ്ങള്‍ എല്ലാം ഒരുമിച്ച് ലഭ്യമാവും.
യുപിഐ പേമെന്റ് മുതല്‍ ഭവന വായ്പകള്‍ വരെ ഇതില്‍ ലഭ്യമാവും. നിങ്ങള്‍ക്ക് ആകെ സ്വന്തമായി വേണ്ടത് സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ്. വളരെ വേഗത്തിലാണ് ഇത് ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. പ്ലേസ്റ്റോറില്‍ ഈ ആപ്പ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും. അതിവേഗ പ്രതികരണമാണ് ആപ്പിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
പത്ത് ലക്ഷത്തില്‍ അധികം ഡൗണ്‍ലോഡുകളാണ് ഇതിനോടകം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ലഭിച്ചിരിക്കുന്നത്. വണ്‍സ്റ്റോപ്പ് ഷോപ്പ് എന്നാണ് ഇവ അറിയപ്പെടുന്നത്. ബില്ലുകള്‍ അടയ്ക്കുന്നതും, വായ്പ് എടുക്കാനും, മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താനുമെല്ലാം ഈ ആപ്പില്‍ സാധ്യമാകും. എന്തിനേറെ പറയുന്നു ഇന്‍ഷുറന്‍സ് പോലും ഇതില്‍ അടയ്ക്കാനാവും.
തീര്‍ച്ചയായും പല ആപ്പുകളാണ് ഇതിനെല്ലാം നമ്മള്‍ ഉപയോഗിക്കുന്നത്. ഇനി അങ്ങനെ കയറിയിറങ്ങി നട്ടം തിരിയേണ്ട. ഒരുപാട് ആപ്പുകള്‍ കയറിയിറങ്ങുന്നതിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ് ആവാനുള്ള സാധ്യത അടക്കമുണ്ട്. ബാറ്ററിയും ഇവ വേഗം ഇല്ലാതാക്കും. ഇനി അതെല്ലാം കുറച്ച് കൊണ്ടുവരാന്‍ റിലയന്‍സ് സഹായിക്കും.
അതേസമയം ഈ ആപ്പിന്റെ വരവ് പല വമ്പന്‍മാരെയും തകര്‍ക്കുമെന്ന് ഉറപ്പാണ്. നേരത്തെ റിലയന്‍സിന്റെ ജിയോ വരുന്നത് വരെ എയര്‍ടെല്ലും, ബിഎസ്എന്‍എല്ലുമെല്ലാം ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ജിയോ വന്നതിന് ശേഷം വലിയ മാറ്റങ്ങളാണ് നടന്നത്. യൂസര്‍മാരില്‍ വളരെ മുന്നിലെത്തുകയും ചെയ്തു അവര്‍. ടെലികോം മേഖലയിലെ ഈ മാറ്റം ബാങ്കിംഗ് മേഖലയിലും ജിയോ ആവര്‍ത്തിച്ചേക്കും.
ബാങ്കുകളെയും ഫിന്‍ടെക് ആപ്പുകളെയും ഉറപ്പായും റിലയന്‍സ് പിന്നിലാക്കും. ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളായ പേടിഎം, ഫോണ്‍പേ, എന്നിവരെല്ലാം ഈ മൊബൈല്‍ ബാങ്കിന്റെ വരവില്‍ സമ്മര്‍ദത്തിലാണ്. ഒരു മാര്‍ക്കറ്റിനെ കൃത്യമായി പഠിച്ച ശേഷം രംഗത്തിറങ്ങുന്ന ശൈലി മുകേഷ് അംബാനി ഇവിടെയും വിജയിപ്പിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്യുമ്പോള്‍ ഒന്നാമനാവുക എന്നത് മാത്രമാണ് റിലയന്‍സിന്റെ രീതി.












Click it and Unblock the Notifications