മുകേഷ് അംബാനിയുടെ ആദ്യ കമ്പനി റിലയന്‍സ് അല്ല, പേരുമാറ്റി; കാരണം ഇതാണ്
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് മുകേഷ് അംബാനി,. പിതാവ് ധീരുഭായ് അംബാനി തുടങ്ങി ബിസിനസില്‍ നിന്നാണ് മുകേഷ് അംബാനി അത് വ്യാപിപ്പിച്ചത്. മുകേഷിന്റെയും അനില്‍ അംബാനിയുടെയും ബിസിനസുകളെല്ലാം റിലയന്‍സിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഈ കമ്പനിയുടെ യഥാര്‍ത്ഥ പേര് അതായിരുന്നില്ല.
നിലവില്‍ മീഡിയ, ഡിജിറ്റല്‍ സര്‍വീസുകള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, റീട്ടെയില്‍, പെട്രോകെമിക്കലുകള്‍, ഊര്‍ജം എന്നീ മേഖലകളില്‍ ഇപ്പോള്‍ റിലയന്‍സ് നിറഞ്ഞുനില്‍ക്കുന്നുണ്ട്. ധീരുഭായ് ഈ കമ്പനി ആരംഭിക്കുന്നത് 1958ലാണ്. ഒരിക്കല്‍ പോലും ഇന്ന് കാണുന്ന അത്രയും വലിയ ഉയര്‍ച്ചയിലേക്ക് കമ്പനി എത്തുമെന്ന് ധീരുഭായ് അംബാനി പോലുള്ള വിചാരിച്ചിട്ടുണ്ടാവില്ല.

രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡാണ് ഇന്ന് റിലയന്‍സ്. എന്നാല്‍ ധീരുഭായ് അംബാനി തന്റെ കമ്പനിക്ക് റിലയന്‍സ് എന്ന് പേരിടാന്‍ കാരണമുണ്ട്. സ്വതന്ത്രതയിലും, അതുപോലെ സ്വയം പര്യാപ്തതയിലും വലിയ രീതിയില്‍ വിശ്വസിച്ചിരുന്നത് കൊണ്ടാണ് ധീരുഭായ് അത്തരമൊരു പേര് സ്വീകരിച്ചത്.
റിലയന്‍സ് ആരുടെയും സഹായമില്ലാതെ സ്വതന്ത്രമായി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒപ്പം നില്‍ക്കുമെന്നാണ് ധീരുഭായ് അംബാനി വിശ്വസിച്ചിരുന്നത്. ധീരുഭായ് അംബാനി ഒരു പാര്‍ട്ണര്‍ഷിപ്പിലൂടെയാണ് കമ്പനിയെ രൂപപ്പെടുത്തിയെടുത്തത്. തന്റെബന്ധു കൂടിയായ ചമ്പക് ലാല്‍ ധമാനിയുമായി ചേര്‍ന്നായിരുന്നു ബിസിനസ്. ഇന്ത്യന്‍ ബിസിനസിനെ തന്നെ മൊത്തത്തില്‍ മാറ്റിയെഴുതുന്ന കമ്പനിയായി റിലയന്‍സ് മാറുകയായിരുന്നു.
ധീരുഭായ് അംബാനിയുടെ കമ്പനിയുടെ പേര് പക്ഷേ ആദ്യം റിലയന്‍സ് എന്നായിരുന്നില്ല. ധീരുഭായിയും ചമ്പക് ലാലും ചേര്‍ന്ന് യെമനും ഇന്ത്യയും തമ്മിലുള്ള വ്യാപാര സാധ്യതകളാണ് ആദ്യം പരിശോധിച്ചത്. കാരണം ഇരുവരും അന്ന് യെമനിലായിരുന്നു താമസിച്ചത്. ഇരുവരും ചേര്‍ന്ന് മാജിന് എന്നൊരു കമ്പനിയാണ് ആദ്യം തുടങ്ങിയത്.
1950കളും അവസാനത്തിലായിരുന്നു ഈ ബിസിനസ് ആരംഭിച്ചത്. ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യജ്ഞനങ്ങളും പോളിസ്റ്ററും യെമനിലെത്തിക്കുന്ന ബിസിനസായിരുന്നു ഇത്. റിലയന്‍സിന്റെ തറക്കല്ല് ഇതായിരുന്നു എന്ന് തന്നെ പറയാം. പിന്നീടാണ് മാജിന് എന്ന കമ്പനി റിലയന്‍സ് എന്നായി മാറിയത്.
1960കളുടെ തുടക്കത്തില്‍ തന്നെ ധീരുഭായിയും ചമ്പക് ലാലും ഇന്ത്യയിലെത്തിയിരുന്നു. റിലയന്‍സ് കൊമേഴ്ഷ്യല്‍ കോര്പ്പറേഷന് എന്ന പേരില്‍ പുതിയ ബിസിനസ് ആരംഭിക്കുകയായിരുന്നു. ഇരുവരും സ്വന്തം അറിവും പരിചയസമ്പത്തും ചേര്‍ത്ത് ബിസിനസ് വളര്‍ത്തിയെടുക്കുകയായിരുന്നു. 1965ല്‍ അംബാനിയും ധമാനിയും തമ്മിലുള്ള കൂട്ടുകച്ചവടം അവസാനിച്ചു. ഇരുവരുടെയും വ്യത്യസ്തമായ ബിസിനസ് താല്പര്യങ്ങളായിരുന്നു കാരണം.
ബിസിനസില്‍ അംബാനി റിസ്ക് എടുക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ധമാനി സൂക്ഷിച്ചായിരുന്നു കാര്യങ്ങള്‍ നടത്തിയത്. അതുകൊണ്ടാണ് പിരിഞ്ഞത്. ധീരുഭായ് അംബാനിയുടെ കീഴില്‍ റിലയന്‍സ് പിന്നീട് തഴച്ചുവളരുകയായിരുന്നു.
ടെക്സ്റ്റൈല്‍ വ്യാപാരത്തിലേക്ക് കടന്നതോടെ റിലയസ് ടെക്സ്റ്റൈല്‍സ് എന്ന് 1966ല്‍ പേരുമാറ്റുകയായിരുന്നു. നിരവധി മേഖലകളിലേക്ക് ബിസിനസ് എത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നായി കമ്പനി മാറുകയായിരുന്നു മുകേഷ് അംബാനിയുടെ കീഴിലും കമ്പനി വളരുകയായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications