Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍; മുകേഷ് അംബാനിയുടെ മകളുടെ മാസ ശമ്പളം എത്രയെന്നറിയുമോ?

ഏഷ്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. അടുത്തിടെ മുകേഷിന്റെ മകനായ ആനന്ദിന്റെ പ്രീ വെഡ്ഡിംഗ് നടന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ആഘോഷപരിപാടികള്‍ക്കായി മുകേഷ് അംബാനി ചെലവിട്ടത് 1000 കോടി മുകളിലാണ്. വിവാഹത്തിന്റെ ചെലവുകള്‍ ഇതിന് മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മകള്‍ ഇഷ അംബാനിയുടെ വിവാഹത്തിനും കോടികളാണ് ഇതുപോലെ മുകേഷ് അംബാനി ചെലവിട്ടത്. പൊതുവേ അംബാനി കുടുംബം ആഡംബരപ്രിയരാണ്. അതുപോലെ തന്നെ മക്കളെയെല്ലാം ബിസിനസിന്റെ ഭാഗമായിട്ടുണ്ട് മുകേഷ് അംബാനി. അതിലൂടെ വലിയ തുക ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

isha-ambani-salary-per-month

മുകേഷ് അംബാനി പതിയെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോല്‍ മക്കള്‍ക്ക് കൈമാറിയിരിക്കുകയാണ്. ഇതില്‍ ഇഷ അംബാനിക്ക് നിര്‍ണായകമായ റോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയിലുണ്ട്. കാരണം ഫാഷന്‍ മേഖലയിലേക്ക് അടക്കം ബിസിനസ് വ്യാപിപ്പിക്കുന്നതില്‍ അടക്കം നിതയുടെ മികവ് പ്രകടമായിരുന്നു.

അജിയോ പോലുള്ള ആപ്പുകളെ ഇത്രത്തോളം ജനപ്രിയമാക്കിയത് ഇഷയുടെ ഇടപെടലുകളാണ്. പല അന്താരാഷ്ട്ര ബ്രാന്‍ഡുകളെയും ഇന്ത്യയിലേക്ക് കൊണ്ടുവരികയും, അവ സാധാരണക്കാര്‍ക്ക് പോലും പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നതില്‍ ഇഷയുടെ കമ്പനിക്ക് വലിയ റോളുണ്ട്. അതുകൊണ്ട് തന്നെ മുകേഷ് അംബാനി ഇഷയെ പല ചുമതലകളും ഏല്‍പ്പിച്ചിരുന്നു.

മുകേഷ് അംബാനി നേരത്തെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ സിഇഒയായി ഇഷയെ നിയമിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ ഡിവിഷനാണ് റിലയന്‍സ് റീട്ടെയില്‍. 2006ലാണ് ഇത് നിലവില്‍ വന്നത്. എന്നാല്‍ ഇഷയുടെ വരവോടെയാണ് ഇത് വളര്‍ച്ചയിലെത്തിയത്. പല നഗരങ്ങളിലേക്കും ഈ ബിസിനസ് വ്യാപിപ്പിച്ചത് ഇഷയുടെ മേല്‍നോട്ടത്തിലാണ്.

ഈ കമ്പനിയാണ് ഏറ്റവും കൂടുതല്‍ ലാഭം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നല്‍കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഫാഷന്‍ വളരെ നിര്‍ണായകമായിരുന്നു. ഇന്ത്യയില്‍ മറ്റ് പല റീട്ടെയില്‍ കമ്പനികളിലും ലഭിക്കാത്ത അത്ര ബ്രാന്‍ഡുകള്‍ റിലയന്‍സ് ട്രെന്‍ഡ്‌സിലൂടെയും, അജിയോയിലൂടെയും ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്നു.

അതേസമയം ഇഷയുടെ സേവനങ്ങള്‍ റിലയന്‍സ് വലിയ തുക തന്നെ പ്രതിഫലമായി നല്‍കുന്നുണ്ട്. 35 ലക്ഷമാണ് ഇഷയ്ക്ക് മാസം കമ്പനയില്‍ നിന്ന് ലഭിക്കുന്നത്. അത് മാത്രമല്ല ഓഹരികളില്‍ നിന്നുള്ള ലാഭവും ഇഷാ അംബാനിക്ക് ലഭിക്കുന്നുണ്ടെന്ന് ജിക്യു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇഷയുടെ വാര്‍ഷിക വരുമാനം 4.2 കോടി രൂപയാണ്.

ഇഷയുടെ വരവോടെ തലവര മാറിയ റിലയന്‍സ് റീട്ടെയിലിന്റെ മൂല്യം 8361 ലക്ഷം കോടിയാണെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ നാല് വലിയ ബിസിനസ് കോര്‍പ്പറേഷനുകളിലൊന്നാണിത്. 18500 ഓളം ലൊക്കേഷനുകളില്‍ റിലയന്‍സ് റീട്ടെയില്‍ ലഭ്യമാണ്. ഗ്രോസറികള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയിലാണ് റിലയന്‍സ് റീട്ടെയില്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+