മുകേഷ് അംബാനിയുടെ നഷ്ടം അവസാനിക്കുന്നില്ല, ആസ്തി ഇടിഞ്ഞു; 100 ബില്യണ്‍ ക്ലബിന് പുറത്തേക്ക്
മുംബൈ: മുകേഷ് അംബാനിക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. തുടര്‍ച്ചയായി ഉണ്ടാവുന്ന നഷ്ടം പെരുകി കൊണ്ടിരിക്കുകയാണ്. ആഗോള സമ്പന്നരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത് എത്തിയിരുന്നു അദ്ദേഹം. അവിടെ നിന്നാണ് അംബാനിയുടെ തകര്‍ച്ച തുടങ്ങിയത്. ഓഹരി വിപണിയിലെ തകര്‍ച്ച തുടര്‍ കഥയാവുകയാണ്. അദ്ദേഹത്തിന്റെ ആസ്തി ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്.
നേരത്തെ ഓഹരി വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സില്‍ പതിനേഴാം സ്ഥാനത്തേക്ക് വീണിരുന്നു അദ്ദേഹം. നിലവില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി. എന്നാല്‍ അദ്ദേഹത്തിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. നൂറ് ബില്യണ്‍ ക്ലബില്‍ നിന്നും അദ്ദേഹം പുറത്താവാനാണ് സാധ്യത.

മുകേഷ് അംബാനിക്ക് നിലവില്‍ 101 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. വൈകാതെ തന്നെ നൂറ് മില്യണിന്റെ താഴേക്ക് മുകേഷ് അംബാനിയുടെ ആസ്തി കുറയുമെന്ന് വ്യക്തമാണ്. അതേസമയം ഗൗതം അദാനിയുടെ സമ്പത്ത് നേരത്തെ തന്നെ നൂറ് മില്യണിന്റെ താഴേക്ക് വീണിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാന റിപ്പോര്‍ട്ട് ഒക്ടോബര്‍ പതിനഞ്ചിന് പുറത്തുവിട്ടിരുന്നു. ഇത് തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇതേ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടത്. മുകേഷ് അംഹബാനിയുടെ സമ്പത്തിലും ഇതിന് പിന്നാലെ ഇടിവുണ്ടായിരുന്നു. കമ്പനിയുടെ ഓഹരി വിലയില്‍ രണ്ട് ശതമാനത്തോളമാണ് ഇടിവുണ്ടായത്.
ജൂലായ്-സെപ്റ്റംബര്‍ സാമ്പത്തിക പാദത്തില്‍ വളരെ കുറഞ്ഞ വളര്‍ച്ചയാണ് റിലയന്‍സ് രേഖപ്പെടുത്തിയത്. ഇത് പ്രതീക്ഷകള്‍ക്ക് താഴെയായിരുന്നു. കമ്പനിയുടെ ലാഭത്തില്‍ 4.77 ശതമാനം ഇടിവാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഉണ്ടായിരുന്നത്.
ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് മുകേഷ് അംബാനിയുടെ ആസ്തിയില്‍ 16800 കോടിയായിരുന്നു കുറവുണ്ടായിരുന്നത്. 8.6 ലക്ഷം കോടിയാണ് ഇപ്പോള്‍ മുകേഷ് അംബാനിയുടെ ആസ്തി. അതേസമയം അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ സമ്പത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. 2235 കോടിയാണ് ആസ്തി വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 98.7 ബില്യണായി അദാനിയുടെ ആസ്തി ഉയര്‍ന്നിരിക്കുകയാണ്. ഏകദേശം 8.2 ലക്ഷം കോടിയായി ട്ടാണ് ആസ്തി ഉയര്‍ന്നത്. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം. വലിയ വ്യത്യാസം ഇപ്പോള്‍ അംബാനിയും അദാനിയും തമ്മില്‍ ഇല്ല. ഇലോണ്‍ മസ്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
242 ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി, ഏകദേശം 20 ലക്ഷം കോടി വരും ഇത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തും ജെഫ് ബെസോസും മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. സക്കര്‍ബര്‍ഗിന് 204 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്. ബെസോസിന് 210 ബില്യണുമാണ് ആസ്തി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications