Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ ഈ തീരുമാനം ഞെട്ടിച്ചു; നടത്തുന്നത് 65,000 കോടിയുടെ നിക്ഷേപം, 2.5 ലക്ഷം പേർക്ക് ജോലി..!

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, അത് മുകേഷ് അംബാനി എന്നാണ്. കട്ടയ്ക്ക് മത്സരിച്ചുകൊണ്ട് ഗൗതം അദാനിയെ പോലെയുള്ള വമ്പൻമാർ എതിർഭാഗത്ത് നിൽക്കുമ്പോഴും നാൾക്കുനാൾ വളരുകയാണ് മുകേഷ് അംബാനിയുടെ ബിസിനസ് സാമ്രാജ്യം. അതിന് കാരണം അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ഒരു പരിധിവരെ നിക്ഷേപത്തിൽ പുലർത്തുന്ന കണിശതയുമാണ്.

പലപ്പോഴും മുകേഷ് അംബാനി നടത്തുന്ന നിക്ഷേപങ്ങളിൽ എന്തെങ്കിലും ഭാവിയുടെ സാധ്യതകൾ കൂടി മുന്നിൽ കണ്ടാവാറാണ് പതിവ്. അത്തരത്തിൽ അദ്ദേഹം പുതുതായി നടത്താൻ ഒരുങ്ങുന്ന ഒരു നിക്ഷേപത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഏതെങ്കിലും മേഖലകളിൽ നിക്ഷേപം നടത്തിയിട്ടുള്ള റിലയൻസ് ഗ്രൂപ്പിന് തെലുങ്ക് ദേശവും അന്യമല്ല.

mukeshambaninewinvest

ഇപ്പോഴിതാ ഹൈദരാബാദ് കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ വമ്പൻ നിക്ഷേപം നടത്താനാണ് മുകേഷ് അംബാനിയുടെ കമ്പനി ഒരുങ്ങുന്നത്. അടുത്ത അഞ്ച് വർഷം ഹൈദരാബാദിൽ കോടികളുടെ നിക്ഷേപം നടത്തുക എന്നതാണ് അവർ ലക്ഷ്യമിടുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പേരിലാണ് ഈ നിക്ഷേപം നടക്കുക.

സംസ്ഥാനത്ത് 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുക എന്നതാണ് റിലയൻസിന്റെ സ്വപ്‌ന പദ്ധതി. ഗുജറാത്തിന് പുറത്ത് റിലയൻസ് ഇൻഡസ്ട്രീസ് നടത്തുന്ന ഏറ്റവും വലിയ ശുദ്ധ ഊർജ്ജ മേഖലയിലെ നിക്ഷേപം എന്ന വിശേഷണവും ഈ പദ്ധതിക്ക് സ്വന്തമാവും. 65,000 കോടി രൂപയോളമാണ് പദ്ധതിക്കായി ഘട്ടംഘട്ടമായി റിലയൻസ് ചിലവിടുക.

ഈ സംരംഭം നേരിട്ടും അല്ലാതെയും ഏകദേശം 250,000 വ്യക്തികൾക്ക് തൊഴിൽ നൽകുമെന്ന പ്രതീക്ഷയും കമ്പനി മുന്നോട്ട് വയ്ക്കുന്നുണ്ട്. യുവാക്കൾ ഉൾപ്പെടെ തൊഴിൽതേടി അലയുന്ന ഈ കാലത്ത്, തൊഴിലില്ലായ്‌മ രൂക്ഷമായ സമയത്ത് അംബാനിയും റിലയൻസും അവതരിപ്പിക്കുന്ന പദ്ധതി എന്തുകൊണ്ടും സാധാരണക്കാർക്കും ഗുണകരമാവും.

റിയലൻസ് ഓരോ പ്ലാന്റിനും ഏകദേശം 130 കോടി രൂപയോളമാണ് മുടക്കാൻ ഉദ്ദേശിക്കുന്നത്. ആന്ധ്രയിലെ തരിശ് ഭൂമികൾ പ്രയോജനപ്പെടുത്തി കൊണ്ടാവും പദ്ധതിയുടെ മുന്നോട്ടുള്ള പോക്ക്. അടുത്തിടെ ആന്ധ്രാ ഐടി മന്ത്രി നര ലോകേഷും റിലയൻസ് ഇൻഡസ്ട്രീസ് ക്ലീൻ എനർജി വിഭാഗത്തിന്റെ തലവൻ ആനന്ദ് അംബാനിയും തമ്മിലുള്ള കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

വരാനിരിക്കുന്ന പദ്ധതി കൊണ്ടും കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാകും എന്നാണ് വിലയിരുത്തൽ. അവരുടെ വാർഷിക വരുമാനത്തിൽ 30,000 രൂപയുടെ വർധനവ് ഉണ്ടാവാൻ ഈ പദ്ധതി കാരണമാവും എന്നാണ് റിലയൻസ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ രാജ്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് വിഭാഗത്തിന് പുത്തനുണർവ് നൽകുന്ന പ്രഖ്യാപനം കൂടിയാണ് റിലയൻസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+