Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ മുകേഷ് അംബാനിയുടെ വമ്പൻ നീക്കം; ഒഎൻജിസിയെ കൂട്ടുപിടിച്ച് പുതിയ കളികൾ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖരാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. അവർ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം. എങ്കിലും പെട്രോ കെമിക്കൽ, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം, റീട്ടെയിൽ എന്നിങ്ങനെയുള്ള മേഖലകളോട് റിലയൻസിന് ഒരു പ്രത്യേക താൽപര്യമുണ്ട്. ഈ മേഖലകൾ തന്നെയാണ് കമ്പനിയുടെ സാമ്പത്തിക രംഗത്തെ നട്ടെല്ല് എന്നും പറയാം.

ഇപ്പോഴിതാ ഇതിന്റെ വിപുലീകരണവും കൂടുതൽ മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് റിലയൻസ് പുതിയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ ആൻഡ് ഗ്യാസ് ലേലത്തിൽ, റിലയൻസ് ഇൻഡസ്ട്രീസും അവരുടെ പ്രധാന പങ്കാളിയുമായ ബിപി പിഎൽസിയും ചേർന്ന് രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയെ കൂട്ടുപിടിച്ച് രംഗത്തിറങ്ങി എന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന വാർത്ത.

mukeshambaniongcdeal

ഗുജറാത്ത് കടൽതീരത്തെ ഒരു ബ്ലോക്ക് സ്വന്തമാക്കാനാണ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലേലത്തിൽ പങ്കെടുത്തത്. ഒഐഎൽ, വേദാന്ത ലിമിറ്റഡ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രമുഖ കമ്പനികൾ ലേലത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നതാണ് പ്രത്യേകത. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

മേഖലയിലെ എണ്ണ-വാതക സാന്നിധ്യം കണ്ടെത്തുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമായി 28 ബ്ലോക്കുകൾ അല്ലെങ്കിൽ 1.36 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള പ്രദേശങ്ങളാണ് ലേലത്തിൽ വച്ചത്. റിലയൻസും അവരുടെ പങ്കാളിയായ ബിപി പിഎൽസിയും 2017 മുതൽ നടന്ന കഴിഞ്ഞ എട്ട് റൗണ്ടുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ലേല നടപടികളിൽ പങ്കെടുത്തത്. അതിന് ശേഷമാണ് ഇക്കുറി ഒഎൻജിസിയെ ഒപ്പം ചേർത്തുള്ള നീക്കം.

ഗുജറാത്ത്-സൗരാഷ്ട്ര തീർത്ത് ഒരു ആഴം കുറഞ്ഞ ബ്ലോക്കിനായി ലേല നടപടികളിൽ ഒഎൻജിസിയുമായി ചേർന്നു പ്രവർത്തിക്കുന്ന സംഭവം റിലയൻസിന് സംബന്ധിച്ച ആദ്യത്തെ അനുഭവമാണ്. സെപ്റ്റംബർ 21 വരെയായിരുന്നു അവസരം. ഒഎൻജിസി ഒറ്റയ്ക്ക് 14 ബ്ലോക്കുകൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡ് (ഒഐഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) തുടങ്ങിയവരുമായി ചേർന്ന് നാല് ബ്ലോക്കുകൾക്കും ലേല നടപടിയിൽ പങ്കെടുത്തിട്ടുണ്ട്.

ഇതോടെ റിലയൻസുമായി ചേർന്നുള്ള ഒന്ന് കൂടി കൂട്ടുമ്പോൾ ആകെയുള്ള 28 ബ്ലോക്കുകളിൽ 19 എണ്ണത്തിലും ഒഎൻജിസി കണ്ണ് വച്ചിട്ടുണ്ട് എന്നർത്ഥം. എന്നാൽ അനിൽ അഗർവാൾ നേതൃത്വം നൽകുന്ന വേദാന്ത ലിമിറ്റഡ് 28 ബ്ലോക്കുകളിലും ലേലം വിളിച്ചിട്ടുണ്ട്. കൂടാതെ സൺ പെട്രോ കെമിക്കൽ ഏഴിടത്തും ലേലം വിളിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത്തരം ബ്ലോക്കുകളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന എണ്ണയിൽ നിന്നും വാതകത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഏറ്റവും ഉയർന്ന വിഹിതം ഉണ്ടാക്കുന്നവരും മികച്ച അന്തരീക്ഷം സൃഷ്‌ടിക്കുന്ന കമ്പനികൾക്കുമാണ് ബ്ലോക്കുകൾ നൽകി വരുന്നത്. റിലയൻസ് ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിലവിൽ രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ വരുമാനത്തിന്റെ പ്രധാന പങ്കും വരുന്നത് പെട്രോ കെമിക്കൽ, ഓയിൽ ആൻഡ് ഗ്യാസ് മേഖലകളിൽ നിന്നൊക്കെയാണ്. നിലവിൽ 20 ലക്ഷം കോടിയോളം മൂല്യവുമായി ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+