വേദനിക്കുന്ന കോടീശ്വരൻ; കുടുംബത്തിലൊരു കല്യാണം കഴിഞ്ഞപ്പോൾ അംബാനിയും കടത്തിൽ, 25,500 കോടി വേണം
രാജ്യത്തെ ഏറ്റവും വലിയ ധനികൻ ആരെന്ന ചോദ്യത്തിന് നമുക്കാർക്കും അധികം തലപുകയ്‌ക്കേണ്ട ആവശ്യം വരാറില്ല. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യൻ വാണിജ്യ മേഖലയിൽ പടർന്നിങ്ങനെ പന്തലിച്ചു കിടക്കുമ്പോൾ മറ്റ് കമ്പനികളുടെ പേരുകളോ ബിസിനസുകാരുടെ മുഖമോ നമുക്ക് ഓർമ്മ വരിക പോലുമില്ല എന്നതാണ് ഇതിന്റെ കാരണം. എന്നാൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വൻ തുക കടമെടുക്കാൻ ഒരുങ്ങുകയാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം.
ഇന്ത്യൻ ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ മുകേഷ് അംബാനിയുടെ പ്രധാന കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് 3 ബില്യൺ ഡോളർ അഥവാ 25,500 കോടിയോളം രൂപ കടമെടുക്കാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് കാലത്തിനിടയിൽ എടുക്കുന്ന ഏറ്റവും വലിയ വായ്‌പകളിൽ ഒന്നായിരിക്കും ഇതെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് നിലവിൽ വായ്‌പയുമായി ബന്ധപ്പെട്ട ചർച്ചകളിലാണ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കുറഞ്ഞത് ആറോളം വായ്‌പാദാതാക്കളുമായി റിലയൻസ് ഇപ്പോൾ ചർച്ച നടത്തുന്നുണ്ട്. അടുത്ത വർഷം ആദ്യ മാസങ്ങളിൽ തന്നെ ഈ പണം വിപണിയിൽ ഇറക്കുക എന്നതാണ് റിലയൻസ് ലക്ഷ്യമിടുന്നത്. അതിനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്.
വായ്‌പ എടുക്കുന്ന തുക റിലയൻസ് ഇൻഡസ്ട്രീസിന്റെ ബാധ്യതകൾ ചിലവഴിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ പ്രപ്പോസൽ ഇനിയും അകലെയാണ്. അടുത്ത വർഷത്തോടെ കമ്പനിയുടെ ആകെ കടം 2.9 ബില്യൺസ് ഡോളറിന് മുകളിൽ ആയിരിക്കുമെന്നാണ് കരുതുന്നത്. ഇത് തീർക്കുകയാണ് വായ്‌പ വാങ്ങുന്നതിന് പിന്നിലെ പ്രാഥമിക ലക്ഷ്യം.
നിലവിൽ ഏകദേശം 55 വായ്‌പാ ദാതാക്കളോളം കമ്പനിയുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യൻ രൂപ ഡോളറിനെതിരെ മോശം പ്രകടനം നടത്തുന്ന വേളയിലാണ് റിലയൻസിന്റെ വായ്‌പയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. നേരത്ത കഴിഞ്ഞ വർഷം ഏതാണ്ട് 8 ബില്യൺ ഡോളറോളം കടമെടുത്ത ശേഷം റിലയൻസ് നടത്തുന്ന ഏറ്റവും വലിയ വായ്‌പാ എടുക്കലാവും നിലവിലെ നീക്കങ്ങൾ വിജയിച്ചാൽ ബിസിനസ് ലോകം കാണുക.
അതേസമയം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി കടമെടുപ്പിന് പദ്ധതി ഇടുമ്പോഴും ആഡംബരത്തിന് ഒരു കുറവും വരുത്തുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹം വലിയ ആർഭാടങ്ങളോടെയാണ് നടന്നത്.
വിവാഹത്തിനും അതിന് മുന്നോടിയായി രണ്ടിടത്തായി നടന്ന പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്കുമായി 5000 കോടി രൂപയിൽ അധികം അംബാനി കുടുംബം ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ തന്നെ പേരെടുത്ത കലാകാരന്മാരായ റിഹാന, ജസ്റ്റിൻ ബീബർ, കാറ്റി പെറി, ലൂയിസ് ഫോൺസി എന്നിങ്ങനെയുള്ളവർ ചടങ്ങിനെത്തിയിരുന്നു. ആഗോള ബിസിനസ് വമ്പൻമാരും സിനിമാ താരങ്ങളും വിവാഹഘോഷങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്‌തിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications