Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നിൽ പൊതിഞ്ഞ മൾട്ടിബാഗർ; കല്യാൺ ജ്വല്ലേഴ്‌സ് ഓഹരി ഉണ്ടാക്കിയ നേട്ടം 280 ശതമാനം, ആരും കൊതിക്കും

ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. എന്നാൽ പലർക്കും ആദ്യത്തെ അങ്കലാപ്പ് ഉണ്ടാവും താനും. നിക്ഷേപം ചെറിയൊരു കാര്യമല്ലെന്ന തിരിച്ചറിവാണ് ആദ്യം ഈ രംഗത്തേക്ക് വരുന്നവർക്ക് വേണ്ടത്. പിന്നീട് എന്താണ് നമ്മൾ തിരഞ്ഞെടുക്കേണ്ടത് എന്ന ബോധ്യവും ഉണ്ടെങ്കിലേ വിപണിയുടെ ഉയർച്ച താഴ്‌ചയ്ക്ക് ഒപ്പം നമുക്ക് നടന്നു നീങ്ങാൻ കഴിയുകയുള്ളൂ.

വിപണിയിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒരു വിഭാഗം ഓഹരിയാണ് മൾട്ടി ബാഗറുകൾ. അവയുടെ സ്വീകാര്യതയ്ക്ക് കാരണം ഹ്രസ്വകാലം കൊണ്ടുള്ള വളർച്ച തന്നെയാണ്. അത്തരത്തിൽ കേരളത്തിൽ നിന്നുള്ള ഒരു മൾട്ടിബാഗർ ഓഹരിയിലേക്കാണ് ഇന്ന് നാം ശ്രദ്ധ ക്ഷണിക്കുന്നത്. മലയാളികളുടെ സ്വന്തം കല്യാൺ ജ്വല്ലേഴ്‌സ് ആണ് ഈ ത്രസിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയ ഓഹരി.

stockinvest

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി കമ്പനികളിൽ ഒന്നാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്ല്യാൺ ജ്വല്ലേഴ്‌സ്. ഇന്ത്യയൊട്ടാകെയും, വിദേശ രാജ്യങ്ങളിലും വരെ ഇവരുടെ ബിസിനസ് വ്യാപിച്ചു കിടക്കുന്നു ഐപിഒ വഴി ലിസ്‌റ്റ് ചെയ്‌തതിന് ശേഷം ഈ ഓഹരിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം.

അത്രയ്ക്കും വലിയ മൾട്ടിബാഗർനേട്ടമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ 10 മാസങ്ങളിൽ മാത്രം 280 ശതമാനം മൾട്ടിബാഗർ നേട്ടം നൽകിയ ഈ ഓഹരി വമ്പൻ ഉയരങ്ങളിലാണ് ചെന്നെത്തിയത്, ഐപിഒയിൽ ലിസ്‌റ്റ് ചെയ്യുന്ന സമയത്തെ വിലയേക്കാൾ ഏകദേശം 355 ശതമാനം വളർച്ചയാണ് ഈ ജ്വല്ലറി ഭീമന്റെ ഓഹരി നേടിയെടുത്തത്.

കമ്പനിയുടെ സമീപകാല നേട്ടത്തിന് ഏറ്റവും വലിയ കാരണം സ്വർണവിലയിൽ ഉണ്ടാവുന്ന വർദ്ധനവ് തന്നെയാണ്. കഴിഞ്ഞ പാദങ്ങളിൽ മികച്ച ബിസിനസ് പ്രകടനം നടത്താൻ സാധിച്ചതും, ബിസിനസ് വികസനം നടക്കുന്നതുമെല്ലാം ഓഹരിവിലയിൽ കൃത്യമായി പ്രതിഫലിക്കുന്നുമുണ്ട്. 2023 മെയ് മുതൽ ഇതുവരെയുള്ള 10 മാസങ്ങളിൽ 8 മാസത്തോളവും ഓഹരിവില നേട്ടമുണ്ടാക്കുകയാണ് ചെയ്‌തത്‌.

2023 ഏപ്രിലിൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ ഒരു ഓഹരിയുടെ വില 102.95 രൂപയായിരുന്നു. ഈ നിലയിൽ നിന്ന് ഇപ്പോഴത്തെ നിലവാരമായ 395 രൂപയിലേക്കാണ് ഓഹരിവില കുതിച്ചുയർന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മാർച്ച് 2ആം തീയതി ഇതിന്റെ ഓഹരിവില സർവകാല ഉയരമായ 419 രൂപ എന്ന നിലവാരത്തിൽ എത്തിയിരുന്നു.

കഴിഞ്ഞ ഡിസംബർ പാദത്തിൽ മാത്രം ഇന്ത്യയിൽ പുതിയതായി 22 കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമുകളാണ് തുറന്നത്. 2025 സാമ്പത്തിക വർഷത്തോടെ പുതിയ 80 ഷോറൂമുകൾ റിവൈസ്ഡ് ഫ്രാഞ്ചൈസി രീതിയിൽ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2023 ഡിസംബർ പാദം അവസാനിക്കുമ്പോൾ ഇന്ത്യയിലും, മിഡിൽ ഈസ്‌റ്റിലുമായി ആകെ 235 ഷോറൂമുകളാണ് കമ്പനിക്കുള്ളത്. ഇത്തരത്തിൽ ബിസിനസ് വളർത്തുന്നത് ഓഹരിയുടെ ഭാവിയിലെ സാധ്യത കൂടുതൽ വര്ധിപ്പിക്കുന്നു.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+