ഓഹരിയൊക്കെ ഡിസ്‌കൗണ്ടിൽ കിട്ടുമോ? ഈ മൾട്ടിബാഗറുകൾ വാങ്ങാം 30 ശതമാനം കിഴിവിൽ, നേട്ടം 458 ശതമാനം വരെ
ഓഹരി വിപണിയിൽ മൾട്ടിബാഗർ സ്‌റ്റോക്കുകളുടെ ആവശ്യകത അനുദിനം വർധിച്ചു വരികയാണ്. മറ്റൊരു വിഭാഗത്തിനും ഇല്ലാത്ത ആവശ്യക്കാരാണ് മൾട്ടിബാഗറുകൾക്ക് ഉള്ളത്. അതിന്റെ പ്രധാന കാരണം കുറഞ്ഞ സമയദൈർഘ്യം കൊണ്ട് ഇവ കൂടുതൽ നേട്ടം നിക്ഷേപകർക്ക് ഉണ്ടാക്കി കൊടുക്കുന്നു എന്നത് മാത്രമാണ്. അങ്ങനെയുള്ളപ്പോൾ സ്വാഭാവികമായും മൾട്ടിബാഗറുകൾക്ക് ആവശ്യക്കാർ കൂടും. നിങ്ങളും അത്തരത്തിൽ മൾട്ടിബാഗർ തേടുകയാണെങ്കിൽ ഇപ്പോൾ ഡിസ്‌കൗണ്ടോടെ ഇവ വാങ്ങാവുന്നതാണ്.
ഈ വർഷം നിക്ഷേപകരെ ഏറ്റവുമധികം ആകർഷിച്ച അഞ്ച് ഓഹരികളാണ് നാം ഇന്ന് പരിശോധിക്കുന്നത്. ഇവ ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളാണ്. ഇതിൽ ഭൂരിഭാഗവും പ്രതീക്ഷച്ചതിലും മൂന്നിരട്ടിയിൽ അധികം നേട്ടമാണ് ഉണ്ടാക്കിയത്. കൂടാതെ ഇവയെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. കഴിഞ്ഞ 52 ആഴ്‌ചകളിലെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്നും 30 ശതമാനം കിഴിവ് നൽകിയാണ് ഈ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

ട്രാൻസ്‌ഫോമേഴ്‌സ് ആൻഡ് റെക്‌ടിഫയേഴ്‌സ്
രാജ്യത്തെ മുൻനിര ട്രാൻസ്ഫോമർ നിർമ്മാതാക്കളിൽ ഒന്നാണ് ട്രാൻസ്ഫോർമർ ആൻഡ് റെക്‌ടിഫയേഴ്‌സ് (ഇന്ത്യ) കമ്പനി. കമ്പനിയുടെ മൊത്തം സ്ഥാപിത ശേഷി 36000 എംവിഎയാണ്, ഇത് ഇവരെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിർമ്മാതാവായി മാറ്റുന്നു. ഈ കമ്പനിയുടെ വിപണിമൂല്യം ഏകദേശം 4,705 കോടി രൂപയാണ്. ഈ വർഷത്തെ മാത്രം നേട്ടം 458 ശതമാനം വരും. നിലവിലെ ഓഹരി വില: 336 രൂപയാണ്. ലഭ്യമായ കിഴിവ്: 19 ശതമാനമാണ്.
സില്‍ചര്‍ ടെക്‌നോളജീസ്
ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികോം, പവർ ആൻഡ് ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമറുകൾ എന്നിവയുടെ ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒന്നാണ് സിൽചർ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനി. കമ്പനിയുടെ ഇപ്പോഴത്തെ വിപണിമൂല്യം ഏകദേശം 2,912 കോടി രൂപയാണ്. ഈ വർഷത്തെ നേട്ടം 381 ശതമാനം വരും. നിലവിലെ ഓഹരി വില: 3,817 രൂപയാണ്. ലഭ്യമായ കിഴിവ്: 19 ശതമാനം.
അദ്വൈത് ഇന്‍ഫ്രാടെക്
2009 മുതൽ ഇൻഫ്രാസ്ട്രക്ചർ ശാക്തീകരിക്കുന്ന അദ്വൈത് ഇൻഫ്രാടെക്, പവർ ട്രാൻസ്‌മിഷൻ, സബ്‌സ്‌റ്റേഷനുകൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവയ്‌ക്ക് അനുയോജ്യമായ പരിഹാരങ്ങൾ നൽകുകയും സേവനങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു. വിപണിമൂല്യം ഏകദേശം 1,250 കോടി രൂപയാണ്. ഈ വർഷത്തെ നേട്ടം 330 ശതമാനം വരും. നിലവിലെ ഓഹരി വില: 1,199 രൂപയാണ്. ലഭ്യമായ കിഴിവ്: 26 ശതമാനം.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും സർക്കാർ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന ഉപകരണ നിർമ്മാതാക്കളുമാണ്. ഇത് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. വിപണിമൂല്യം ഏകദേശം79,548 കോടി രൂപയാണ്. ഈ വർഷത്തെ നേട്ടം 221 ശതമാനം വരും. നിലവിലെ ഓഹരി വില: 226 രൂപയാണ്. ലഭ്യമായ കിഴിവ്: 17 ശതമാനം.
സാംഘ്‌വി മൂവേഴ്‌സ്
ലോകത്തിലെ ക്രെയിൻ റെന്റൽ വ്യവസായത്തിലെ മുൻനിരക്കാരിൽ ഒരാളാണ് സാങ്‌വി മൂവേഴ്‌സ് ലിമിറ്റഡ്. ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ വിവിധ വ്യവസായങ്ങൾക്ക് ഹൈഡ്രോളിക്, ക്രാളർ ക്രെയിനുകൾ നൽകുന്നതാണ് ഇവരുടെ സേവനം. വിപണിമൂല്യം ഏകദേശം 4,535 കോടി രൂപയാണ്. ഈ വർഷത്തെ നേട്ടം 188 ശതമാനം വരും. നിലവിലെ ഓഹരി വില: 1,073 രൂപയാണ്. ലഭ്യമായ കിഴിവ്: 19 ശതമാനം.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications