Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസില്‍ കുതിക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍, ആലിയക്ക് പിന്നാലെ ഇഷ അംബാനിയുമായി കൈകോര്‍ത്ത് നയന്‍താര

മുംബൈ: ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ്. പത്ത് കോടി രൂപയാണ് ഒരു സിനിമയ്ക്കായി നടി വാങ്ങുന്ന പ്രതിഫലം. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് നയന്‍താര. നടിക്ക് വലിയ ആസ്തിയും പ്രൈവറ്റ് ഫ്‌ളൈറ്റ് വരെ സ്വന്തമായിട്ടുണ്ട്.

എന്നാല്‍ നയന്‍താരയ്ക്ക് ഈ സമ്പത്ത് നല്‍കുന്നതില്‍ സിനിമയ്ക്ക് മാത്രമല്ല പങ്ക്. നടിയുടെ ബിസിനസ് അത്രത്തോളം വിപുലമാണ്. വലിയ നേട്ടം ഇതില്‍ നിന്നുണ്ടായിട്ടുണ്ട്. നയന്‍താരയുടെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9സ്‌കിന്‍ വളരെ പ്രശസ്തമാണ്. ഇപ്പോള്‍ വലിയൊരു ചുവടുവെപ്പാണ് നയന്‍താര ബിസിനസില്‍ നടത്തിയിരിക്കുന്നത്.

nayanthara-skincare

നയന്‍താരയുടെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് ഇപ്പോള്‍ റിലയന്‍സ് റിട്ടെയിലിന്റെ ടിരയുമായി കൈകോര്‍ത്തിരിക്കുകയാണ്. മുകേഷ് അംബാനിയുടെ മകല്‍ ഇഷാ അംബാനിയാണ് ഈ കമ്പനിയെ നയിക്കുന്നത്. 9എസ്‌കിന്‍ വെബ്‌സൈറ്റില്‍ മാത്രമായിരുന്നു മുമ്പ് നയന്‍താരയുടെ സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ ലഭിച്ചിരുന്നത്.

9സ്‌കിന്നിന്റെ പുതിയ പങ്കാളിത്തതോടെ ഇവ ടിറയുടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാവും. ഇത് നയന്‍സിന്റെ ബ്രാന്‍ഡിനെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കും. ടിര ഇന്ത്യയിലെ ഫാഷന്‍ ലോകത്ത് അറിയപ്പെടുന്ന വ്യാപാര പ്ലാറ്റ്‌ഫോമാണിത്. കൂടുതല്‍ പേരിലേക്ക് നയന്‍താരയുടെ സ്‌കിന്‍ കെയര്‍ എളുപ്പത്തില്‍ ഇനിയെത്തും.

അതേസമയം 9സ്‌കിന്‍ ഒരു പുതിയ ഉല്‍പ്പന്നം കൂടി പുറത്തിറക്കിയിട്ടുണ്ട്. സ്‌കിന്‍ഡെറെല്ല ഹൈഡ്രോജെല്‍ മാസ്‌ക് എന്ന ഉല്‍പ്പന്നമാണിത്. ഇവ ടിര വഴി ഇപ്പോള്‍ ലഭ്യമാവും. ഒരല്‍പ്പം വിലയേറിയ ബ്യൂട്ടി പ്രൊഡക്ടാണിത്. 999 രൂപയ്ക്കും 1899 രൂപയ്ക്കും ഇടയിലാണ് ഇവയുടെ വില. 9സ്‌കിന്നിന്റെ വെബ്‌സെറ്റ് വഴിയും ഈ ഉല്‍പ്പന്നം നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

ഇന്ത്യയില്‍ മാത്രമല്ല വിദേശ വിപണിയിലും 9സ്‌കിന്നിന് വലിയ ജനപ്രീതിയുണ്ട്. മലേഷ്യ, സിംഗപ്പൂര്‍, കാനഡ, ബ്രിട്ടന്‍, ശ്രീലങ്ക, യുഎഇ പോലുള്ള ആഗോള വിപണിയില്‍ 9സ്‌കിന്നിന് വലിയ വിപണി തന്നെയുണ്ട്. ഇന്ത്യയിലെ ഓഫ്‌ലൈന്‍ മേഖലയിലേക്കുള്ള ഔദ്യോഗിക ചുവടുവെപ്പാണിതെന്ന് 9സ്‌കിന്‍ അറിയിച്ചു.

നേരത്തെ ബോളിവുഡ് നടി ആലിയ ഭട്ടും ഇഷ അംബാനിയുടെ റിലയന്‍സുമായി കൈകോര്‍ത്തിരുന്നു. അതേ മാതൃകയിലാണ് ഇപ്പോള്‍ നയന്‍താരയും റിലയന്‍സിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ബിസിനസ് വിപുലീകരിക്കാനാണ് ടിരയുമായി കൈകോര്‍ത്തിരിക്കുന്നതെന്ന് നയന്‍താര പറഞ്ഞു. ഏറ്റവും മികച്ച സ്‌കിന്‍കെയര്‍ എല്ലാ സ്‌കിന്‍ ടൈപ്പിനുമായി നല്‍കുക എന്നതാണ് ലക്ഷ്യം. ടിരയുടെ ഉപയോക്താക്കളിലൂടെ കൂടുതല്‍ പേരിലേക്ക് അത് എത്തുമെന്നും നയന്‍താര വ്യക്തമാക്കി. ബൂസ്റ്റര്‍ ഓയില്‍, നൈറ്റ് ക്രീം, ഗ്ലോ സിറം, പോലുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ 9 സ്‌കിന്നിനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+