500 കോടിയുടെ നെക്ലേസ്, ഏറ്റവും വിലയേറിയ ഐഫോണ്‍; നിത അംബാനി ചില്ലറക്കാരിയല്ല, ആസ്തി ഇത്ര
മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്. മുകേഷ് അംബാനിയുടെ ഭാര്യയെന്ന നിലയില്‍ അതിപ്രശസ്തയാണ് നിത അംബാനി. എന്നാല്‍ സ്വന്തം നിലയില്‍ ബിസിനസ് വളര്‍ത്തിയെടുത്താണ് അവര്‍ പ്രശസ്തയായത്. നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ അടക്കം ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തമാണ്.
കഴിഞ്ഞ ദിവസം പേരക്കുട്ടി പൃഥ്വി അംബാനിയുടെ സ്‌കൂള്‍ നിതാ അംബാനി സന്ദര്‍സിച്ചിരുന്നു. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമയം ചെലവിട്ടിരുന്നു അവര്‍. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു അവര്‍. നിത അംബാനി ഫാഷനില്‍ അടക്കം എല്ലാവരെയും അമ്പരപ്പിക്കാറുണ്ട്. സ്റ്റൈല്‍ ഐക്കണായിട്ടാണ് അവര്‍ അറിയപ്പെടുന്നത്.

ബിസിനസില്‍ മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും നിത അംബാനി വലിയ മാതൃകയാണ്. കായികമേഖലയിലും അവര്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സനുമാണ് അവര്‍. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉടമയാണ് നിത അംബാനി. നിത അംബാനി കള്‍ച്ചര്‍ സെന്റര്‍ ആരംഭിച്ചതിലൂടെ ലോകപ്രശസ്തയായിരുന്നു അവര്‍.
ഇന്ത്യ കലയെയും സംസ്‌കാരത്തെയും കള്‍ച്ചറര്‍ സെന്റര്‍ പ്രോത്സാഹിപ്പിക്കുന്നത്. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ സ്ഥാപക കൂടിയാണ് നിത. ഇന്ത്യയിലെ അതിപ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനമാണിത്. ലോകോത്തര നിലവാരമാണ് ഇവിടെയുള്ളത്. വെറുമൊരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നാണ് ഇത്ര വലിയ ഉയരങ്ങളിലേക്ക് അവര്‍ എത്തിയത്.
നിത അംബാനി ഭരതനാട്യം പരിശീലിച്ചിട്ടുണ്ട്. ഇരുപതാം വയസ്സ് വരെ അവര്‍ നൃത്തം അഭ്യസിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അരങ്ങേറ്റവും അവര്‍ നടത്തിയിരുന്നു. അതേസമയം മുകേഷ് അംബാനിയെ വിവാഹം ചെയ്ത ശേഷമാണ് നിത അംബാനി വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ആഡംബര ജീവിതമാണ് അവര്‍ നയിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും വിലയേറിയ ഫോണ്‍ അവരുടെ കൈവശമുണ്ട്. ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് നിത അംബാനിയുടെ ആഡംബര ശേഖരത്തിലുണ്ടെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വില 48.5 മില്യണ്‍ യുഎസ് ഡോളറാണ്. ഏകദേശം 396 കോടി രൂപ വരും ഇത്.
ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗിന് നിത അംബാനി ധരിച്ച ഡയമണ്ട് നെക്ലേസും ഏറെ പ്രശസ്തമാണ്. 400നും 500 കോടിക്കും ഇടയിലാണ് ഈ നെക്ലേസിന്റെ വിലയെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം നിത അംബാനിയുടെ ആസ്തി എന്നത് അംബാനി കുടുംബത്തിന്റെ മൊത്തം ആസ്തിയുടെ ഭാഗമാണ്. 117.8 ബില്യണാണ് അംബാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയുടെ ആസ്തി 113.3 ബില്യണ്‍ വരും. പക്ഷേ കഴിഞ്ഞ ദിവസം ഓഹരി വിപണിയിലെ തിരിച്ചടി നേരിട്ടതോടെ 110 ബില്യണിന് താഴേക്ക് ആസ്തി ഇടിഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications