Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസ വാർത്ത; വായ്‌പ എടുത്തവർക്ക് വമ്പൻ ഗുണം, പിഴപലിശ പൂർണമായും ഒഴിവാകും, എന്ന് മുതൽ ?

പുതുവർഷത്തിന് ആരംഭമായിരിക്കുകയാണ്. പല സാമ്പത്തിക മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന വർഷം കൂടിയാണ് നമുക്ക് മുൻപിലുള്ളത്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കും ഇക്കുറി നാം കാത്തിരിക്കുന്നുണ്ട്. എന്തായാലും പുതുവർഷത്തിൽ വായ്‌പ എടുക്കുന്നവർക്ക് ഒരു ആശ്വാസ വാർത്തയുണ്ട്. വായ്‌പ നൽകുമ്പോൾ അതിന് പലതരത്തിലുള്ള തിരിച്ചടവ് നിബന്ധനകൾ ബാങ്കുകൾ നിശ്ചയിക്കാറുണ്ട്.

ഇത്തരത്തിൽ നിർദ്ദേശിക്കുന്ന നിബന്ധനകൾ പാലിക്കാതെ വരികയോ, പാലിക്കാൻ കാലതാമസം വരികയോ ചെയ്‌താൽ പിഴപ്പലിശ ഈടാക്കുന്ന രീതിമുണ്ട് നിലവിൽ. അധികമായി ഈടാക്കുന്ന പിഴപ്പലിശ രണ്ട് ശതമാനം മുതൽ നാല് ശതമാനം വരെയാണ് സാധാരണയായി കാണാറുള്ളത്. ഇത് സാധാരണ പലിശക്ക് പുറമെയാണ്. മാത്രമല്ല, പിഴപ്പലിശയ്ക്കും സാധാരണ പലിശയിന്മേൽ എന്ന പോലെ കൂട്ടുപലിശയും ബാധകമാണ് എന്ന കാര്യവും മറക്കരുത്.

 loanfine

എന്നാൽ ഇപ്പോഴിതാ ഈ പിഴപ്പലിശ പൂർണമായും ഒഴിവാക്കുകയാണ് റിസർവ് ബാങ്ക്. നേരത്തെ 2023 ഓഗസ്‌റ്റിൽ റിസർവ് ബാങ്ക് പുതിയ നിർദേശങ്ങൾ ഇക്കാര്യത്തിൽ ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും നൽകിയിരുന്നു. വീഴ്‌ച വരുത്തുന്നവർക്ക് പിഴപലിശ ഏർപ്പെടുത്തുന്നതിലൂടെ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ബോധ്യമായ സാഹചര്യത്തിലായിരുന്നു ആർബിഐ ഇടപെടൽ.

ഈ സാഹചര്യത്തിൽ വായ്‌പ നിബന്ധനകൾ പാലിക്കാതെ വന്നാൽ, ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും ഇനി മുതൽ പിഴപ്പലിശയല്ല, പിഴ തുകയേ ഈടാക്കുവാൻ പാടുള്ളൂ എന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. ഇതിന് പലിശ ഈടാക്കാനും പാടില്ല.

പുതുക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് വേണം ഇക്കാര്യത്തിൽ ബാങ്കുകൾ 2024 ഏപ്രിൽ ഒന്നുമുതൽ ചാർജ് ഈടാക്കുവാൻ എന്നും കേന്ദ്രബാങ്ക് നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഇത് ജനുവരി ഒന്നു മുതൽ എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് ഏപ്രിൽ ഒന്നിലേക്ക് പുതുക്കി നിശ്ചയിക്കുകയായിരുന്നു.

വിഷയത്തിൽ കൂടുതൽ വ്യക്തതയും പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ കൂടുതൽ സാവകാശവും വേണമെന്നുമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പിന്നീട് തീരുമാനം നീട്ടിയത്. എന്തായാലും പുതിയ സാമ്പത്തിക വർഷം മുതൽ വായ്‌പ എടുത്തവർക്ക് ശരിക്കും ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

വായ്‌പ എടുത്തവരെ സംബന്ധിച്ച് ഈ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല. പ്രത്യേകിച്ച് മെഡിക്കൽ എമർജൻസി പോലെയുള്ള ഘട്ടങ്ങളിൽ തിരിച്ചടവ് നിബന്ധനകൾ പാലിക്കാൻ കഴിയാതെ വരുന്നവർക്ക് ഉൾപ്പെടെ ഇത് അനുഗ്രഹമാകും. എന്നാൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത് നല്ല തീരുമാനമല്ല. തിരിച്ചടവ് നിബന്ധനകൾ പാലിക്കുന്നതിൽ പിഴപ്പലിശയുടെ പങ്ക് വളരെ വലുതാണെന്നാണ് ഇവരുടെ പക്ഷം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+