Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശോ ആനന്ദോ, അതോ ഇഷയോ? റിലയന്‍സില്‍ ആര്‍ക്കാണ് ഓഹരി കൂടുതല്‍, ഞെട്ടിക്കുന്ന കണക്കുകള്‍

അംബാനി കുടുംബത്തെ ഇന്ത്യയില്‍ അറിയാത്തവരായി ആരും ഉണ്ടാവില്ല. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഇവര്‍ക്കെല്ലാം ഓഹരികളുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലും ഇവര്‍ അംഗമാണ്. നിത അംബാനി അടക്കമുള്ളവരും ബോര്‍ഡിലുണ്ട്.

എന്നാല്‍ ആര്‍ക്കാണ് റിലയന്‍സിന്റെ മാനേജിംഗ് ബോര്‍ഡില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തം ആര്‍ക്കാണ് ഉള്ളത്. അത് വലിയൊരു ചോദ്യമാണ്. പലര്‍ക്കും അറിയാത്ത ഒരു കാര്യം കൂടിയാണിത്. അാംബാനി കുടുംബത്തിലെ നിത അംബാനിക്കോ മക്കള്‍ക്കോ അല്ല കൂടുതല്‍ ഓഹരികള്‍ റിലയന്‍സില്‍ ഉള്ളത് എന്നതാണ് സത്യം.

mukesh-ambani-s-childrens-stakes

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ളത് കോകിലാബെന്‍ അംബാനിക്കാണ്. മുകേഷ് അംബാനിയുടെ അമ്മയാണ് കോകിലാബെന്‍. 1,57,42322 ഓഹരികളാണ് കോകിലാബെന്നിന്റെ കൈവശമുള്ളത്. അതായത് കമ്പനിയില്‍ 0.24 ഓഹരി അവകാശം അവര്‍ക്കുണ്ട്.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ സ്വകാര്യ കമ്പനികള്‍ക്കും 47.29 ശതമാനം ഓഹരികള്‍ കമ്പനിയിലുണ്ടായിരുന്നു. 2019 സെപ്റ്റംബറില്‍ ഇത് 48.87 ശതമാനമായി ഉയര്‍ന്നിരുന്നുവെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മുകേഷ് അംബാനിയുടെ മൂന്ന് മക്കള്‍ക്കും ഓഹരികള്‍ കോകിലാബെന്നിന് താഴെയാണ്.

മുകേഷ് അംബാനിയുടെ മൂന്ന് മക്കളായ ആകാശ് അംബാനി, ഇഷാ അംബാനി, ആനന്ദ് അംബാനി എന്നിവര്‍ക്ക് 80,52021 ഓഹരികളാണ് കമ്പനിയില്‍ ഉള്ളത്. അതായത് റിലയന്‍സില്‍ 0.12 ശതമാനം ഓഹരികള്‍ ഇവരുടെ പേരിലുണ്ട്. ആകാശ് അംബാനി, ഇഷാ അംബാനി എന്നിവര്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഡയറക്ടര്‍മാരാണ്.

അതേസമയം ആനന്ദ് അംബാനി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറാണ്. നേരത്തെ ആനന്ദ് അംബാനി തന്റെ സഹോദരങ്ങളായ ആകാശ് അംബാനിയുമായും ഇഷാ അംബാനിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള തുറന്ന് പറഞ്ഞിരുന്നു. ആകാശ് ശ്രീരാമനെ പോലെയാണെന്നും, ഇഷാ ദേവിയാണെന്നുമായിരുന്നു ആകാശ് പറഞ്ഞത്.

ഇഷയും ആനന്ദും എന്നേക്കാള്‍ മൂത്തവരാണ്. ഞാന്‍ അവരുടെ ഹനുമാനാണ്. അവര്‍ എപ്പോഴും എന്നെ സംരക്ഷിച്ചിട്ടേയുള്ളൂ. ഞങ്ങള്‍ തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാറില്ല. മത്സരം പോലും ഇല്ലെന്നും, ഫെവിക്വിക്ക് പോലെ ഉറച്ച ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും ആനന്ദ് പറഞ്ഞു.

നേരത്തെ പ്രീവെഡ്ഡിംഗ് ചടങ്ങുകളിലും ഇവര്‍ ഒരുമിച്ചെത്തിയിരുന്നു. അംബാനി കുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുജറാത്തിലെ ജാംനഗറിലായിരുന്നു പ്രീവെഡ്ഡിംഗ് പരിപാടികള്‍ നടന്നത്. ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, റിഹാന പോലുള്ള പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+