രാമക്ഷേത്രത്തിലേക്ക് 68 കോടിയുടെ സംഭാവന, അംബാനിയോ ടാറ്റയോ അല്ല; നല്‍കിയത് ഈ കുടുംബം
രാജ്യം മുഴുവന്‍ ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ ആഘോഷിച്ചിരുന്നു. വലിയ രീതിയില്‍ രാമക്ഷേത്രം അലങ്കരിക്കപ്പെട്ടിരുന്നു. ഏറ്റവും മനോഹരമായിരുന്നു ആ കാഴ്ച്ച. എന്നാല്‍ എത്ര പേര്‍ക്കറിയാം രാമക്ഷേത്രത്തിന്റെ സംഭാവനകള്‍ പൂര്‍ണമായും വിശ്വാസികളില്‍ നിന്നാണ് വന്നതെന്ന കാര്യം.
മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഗൗതം അദാനി എന്നിവരെ പോലുള്ള പ്രമുഖര്‍ എല്ലാം സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരേക്കാള്‍ എല്ലാം കൂടുതല്‍ സംഭാവന നല്‍കിയത് ആരാണെന്ന് അറിയുമോ? ദിലീപ് കുമാര്‍ വി ലഖിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഏറ്റവും കൂടുതല്‍ സംഭാവന രാമക്ഷേത്രത്തിലേക്കായി നല്‍കിയത്.

അതേസമയം ദിലീപ് കുമാര്‍ നല്‍കിയ സംഭാവന കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള കോടീശ്വരനായ വജ്ര വ്യാപാരിയാണ് അദ്ദേഹം. ദിലീപ് കുമാറും കുടുംബവും ചേര്‍ന്ന് 101 കിലോഗ്രാം സ്വര്‍ണമാണ് രാമക്ഷേത്രത്തിലേക്കായി സംഭാവന ചെയ്തത്. ഇതിന്റെ വില കേട്ടാല്‍ ഞെട്ടിപ്പോകും.
68 കോടിയുടെ മൂല്യമാണ് ഈ സ്വര്‍ണത്തിനുള്ളത്. അതേസമയം ഈ സ്വര്‍ണം എന്തിനാണ് ഉപയോഗിച്ചതെന്ന് പറഞ്ഞ് തരാം. രാമക്ഷേത്രത്തിലെ വാതിലുകള്‍, പ്രവേശന കവാടം, ത്രിശൂലം, ഉടുക്ക്, ക്ഷേത്രത്തിന്റെ തൂണുകള്‍ എന്നിവ സ്വര്‍ണത്താല്‍ അലങ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനായിട്ടാണ് ഈസ്വര്‍ണം ഉപയോഗിച്ചത്.
രാമക്ഷേത്രം മൊത്തം സ്വര്‍ണത്തില്‍ തിളങ്ങുന്നത് ഇവരുടെ സംഭാവന കൊണ്ടാണെന്ന് പറയാം. നിലവിലെ സ്വര്‍ണ വിപണിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 68000 രൂപയാണ് വില. ഇങ്ങനെ നോക്കുമ്പോള്‍ 101 കിലോ കിലോഗ്രാം സ്വര്‍ണത്തിന് 68 കോടിയാണ് ദിലീപ് കുമാര്‍ സഖിയുടെ കുടുംബത്തിന്റെ സംഭാവനയുടെ മൊത്തം മൂല്യം വരിക.
ഇതുവരെ രാംമന്ദിര്‍ ട്രസ്റ്റിന് ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിത്. ലോകപ്രശസ്ത ആത്മീയ ഗുരു മൊറാരി ബാപ്പുവാണ് വലിയ സംഭാവന നല്‍കിയ മറ്റൊരു പ്രമുഖന്‍. 11.3 കോടിയാണ് അദ്ദേഹം നല്‍കിയത്. അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാമഭക്തരും എട്ട് കോടി സംഭാവനയായി നല്‍കിയിട്ടുണ്ട്.
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരിയായ ഗോവിന്ദ്ഭായ് ധോലാക്കിയ പതിനൊന്ന് കോടിയും, പട്‌നയിലെ മഹാവീര്‍ മന്ദിര്‍ പത്ത് കോടിയും രാമക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്. അതേസമയം രാമക്ഷേത്രത്തിലേക്ക് അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തിരിക്കുന്നത് പവന്‍ കല്യാണാണ്.
മുപ്പത് ലക്ഷം രൂപയാണ് പവന്‍ കല്യാണ്‍ സംഭാവനയായി നല്‍കിയിരിക്കുന്നത്. മുകേഷ് ഖന്ന ഒരു ലക്ഷത്തില്‍ അധികം രൂപയാണ് നല്‍കിയത്. അക്ഷയ് കുമാര്‍, ഹേമ മാലിനി, മനോജ് ജോഷി അടക്കമുള്ള താരങ്ങള്‍ സംഭാവന ചെയ്തത് എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യമായി വെക്കാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്.












Click it and Unblock the Notifications