Get Updates
Get notified of breaking news, exclusive insights, and must-see stories!

റോക്കറ്റ് പോലെ കുതിക്കും ഈ ഓഹരികൾ; 1 വര്‍ഷം കൊണ്ട് 205 ശതമാനം വരെ നേട്ടം, മൾട്ടിബാഗർ കിംഗുകൾ ഇവ

രാജ്യത്തെ ഓഹരിവിപണിയിൽ എന്നും തരംഗം സൃഷ്‌ടിച്ച വിഭാഗമാണ് റിയൽ എസ്‌റ്റേറ്റ് ഓഹരികൾ. കോവിഡ് വ്യാപന സമയത്ത് ഒരൽപം ക്ഷീണത്തിൽ ആയിരുന്നെങ്കിലും വലിയ തിരിച്ചുവരവാണ് മേഖല ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നി, ഇന്ത്യയിലെ റിയൽ എസ്‌റ്റേറ്റ് മേഖല അനുദിനം വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ നിക്ഷേപത്തിന് അനുയോജ്യമായ അഞ്ച് റിയൽ എസ്‌റ്റേറ്റ് അനുബന്ധ ഓഹരികൾ നമുക്ക് പരിചയപ്പെടാം.

22ഓളം വിദഗ്‌ധരുടെ പിന്തുണ നേടിയ ഈ ഓഹരികള്‍ക്ക് ഹ്രസ്വകാലത്ത് 55 ശതമാനം വരെ കുതിക്കാന്‍ ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ. കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ 200 ശതമാനത്തിൽ അധികം നേട്ടമുണ്ടാക്കിയിട്ടുള്ള മൾട്ടിബാഗറുകളിലെ അതികായരും ഇക്കൂട്ടത്തിലുണ്ട്. നിക്ഷേപം റിയൽ എസ്റ്റേറ്റ് മേഖലയിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ ഇത് മികച്ച അവസരമാവും.

 sharemarket

​മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ മൂല്യവും പ്രീമിയം റസിഡൻഷ്യൽ ഫ്ലാറ്റുകളും വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും മികച്ച റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരിൽ ഒരാളാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസ്. ഓഹരിവിപണിയിലെ അവർ മികച്ച പ്രകടനമാണ് നടത്തുന്നത്. നിരവധി ഏജൻസികളാണ് ഇവർക്ക് വാങ്ങൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ ഓഹരിയുടെ വളർച്ചാ സാധ്യത 21.8 ശതമാനമാണ്. ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയ റിട്ടേൺ 63.6 ശതമാനമാണ്. നിലവിലെ ഓഹരി വില 620 രൂപയാണ്.

​ഒബ്‌റോയ് റിയൽറ്റി

രാജ്യത്തെ പ്രമുഖ ഒരു റിയൽ എസ്‌റ്റേറ്റ് ഡെവലപ്പറാണ് ഒബ്റോയ് റിയൽറ്റി ലിമിറ്റഡ്. പ്രീമിയം ഓഫീസ്, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോസ്‌പിറ്റാലിറ്റി, റീട്ടെയിൽ, സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ എന്നിവയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖലകൾ. 22ലധികം ഏജൻസികളാണ് ഇവർക്ക് പച്ചക്കൊടി വീശിയത്. കമ്പനിയുടെ വളര്‍ച്ച സാധ്യത: 13.5 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷ റിട്ടേണ്‍: 63.2 ശതമാനവും, നിലവിലെ ഓഹരി വില: 1365 രൂപയുമാണ്.

മാക്രോടെക് ഡെവലപ്പേഴ്‌സ്

മുംബൈ, താനെ, പുണെ, ബാംഗ്ലൂർ, ലണ്ടൻ എന്നിവിടങ്ങളിൽ മികച്ച റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ വാഗ്‌ദാനം ചെയ്യുന്ന ഇന്ത്യയിലെ നമ്പർ.1 റിയൽ എസ്‌റ്റേറ്റ് ഡെവലപ്പറാണ് ലോധ ഗ്രൂപ്പ് അഥവാ മാക്രോടെക് ഡെവലപ്പേഴ്‌സ്. 16ലധികം ഏജൻസികളും അനലിസ്‌റ്റുകളും ഇവർക്ക് വാങ്ങൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഹരിയുടെ വളര്‍ച്ച സാധ്യത: 22.5 ശതമാനമാണ്. ഇവരുടെ ഒരു വര്‍ഷ റിട്ടേണ്‍: 175.5 ശതമാനമാണ്. നിലവിലെ ഓഹരി വില: 1109 രൂപയാണ്.

പ്രസ്‌റ്റീജ് എസ്‌റ്റേറ്റ്‌സ് പ്രൊജക്റ്റ്സ്

ഇന്ത്യയിലെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരിൽ ഒന്നാണ് പ്രെസ്‌റ്റീജ്. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ ഇവർ നിർമ്മിച്ച് കൊടുക്കുന്നു. നിലവിൽ 17 അനലിസ്‌റ്റുകളാണ് ഇതിന് വാങ്ങൽ നിർദ്ദേശം നൽകിയത്. ഓഹരിയുടെ വളര്‍ച്ച സാധ്യത: 30 ശതമാനമാണ്. കമ്പനിയുടെ ഒരു വർഷ റിട്ടേണ്‍: 205 ശതമാനവും, നിലവിലെ ഓഹരി വില: 1218 രൂപയുമാണ്.

കോള്‍ട്ടേ പാട്ടീല്‍ ഡെവലപ്പേഴ്‌സ്

പൂനെയിലെ മികച്ച റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരാണ് കോൾട്ടെ പാട്ടീൽ. വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന റിയൽ എസ്‌റ്റേറ്റ് ഓഹരികളിൽ ഒന്ന് കൂടിയാണിത്. 3 ഏജൻസികളാണ് ശക്തമായ വാങ്ങൽ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ഓഹരിയുടെ വളര്‍ച്ച സാധ്യത: 54.6 ശതമാനമാണ്. ഒരു വര്‍ഷ റിട്ടേണ്‍: 75.4 ശതമാനവും നിലവിലെ ഓഹരി വില: 488 രൂപയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+