കുറഞ്ഞ കാലം, കൂടുതൽ ലാഭം; ഈ റെയിൽവേ ഓഹരി നിങ്ങളെ സഹായിക്കും, 420 ശതമാനം മൾട്ടിബാഗർ നേട്ടം
കഴിഞ്ഞ ദിവസം ഇന്ത്യൻ ഓഹരി വിപണിയെ ഒന്നാകെ പിടിച്ചു കുലുക്കി കൊണ്ട് വലിയൊരു റാലിക്ക് നമ്മൾ സാക്ഷ്യം വഹിച്ചിരുന്നു. വിപണിയുടെ ഉയർച്ച താഴ്‌ചകളെ കുറിച്ച് കൃത്യമായി ബോധവാന്മാർ അല്ലാത്തവരെ സംബന്ധിച്ച് ഈ വാർത്തകൾ ചെറുതായി അവരെ ഭയപ്പെടുത്തും എന്നുറപ്പാണ്. അങ്ങനെ അല്ലാത്ത ആളുകൾക്ക് ഇത് സ്ഥിരം കേൾക്കുന്ന വാർത്തകളിൽ ഒന്ന് മാത്രമാണ്.
അപ്പോൾ പറഞ്ഞ് വന്ന കാര്യം എന്താണെന്ന് വെച്ചാൽ വിപണിയുടെ സ്‌പന്ദനം അറിഞ്ഞുവേണം അതിലേക്ക് ഇറങ്ങാൻ. അത്തരത്തിൽ നിങ്ങൾ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ആളാണെങ്കിൽ കൂടുതലായും മൾട്ടിബാഗർ ഓഹരികളിൽ തന്നെയാവും കണ്ണ് വയ്ക്കുക. അങ്ങനെയുള്ളവർ എപ്പോഴും ആശ്രയിക്കുന്ന ഒരു വിഭാഗമാണ് റെയിൽവേ ഓഹരികൾ.

അതിൽ തന്നെ അടുത്തിടെ ഭയങ്കരമായ വളർച്ച കാട്ടിയ ഒരുപാട് ഓഹരികൾ ഉണ്ട്. അതിൽ പ്രധാനിയാണ് ഓറിയന്റൽ റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ ഓഹരി നിക്ഷേപകരുടെ ഗുഡ് ബുക്കിൽ ഇടം നേടിയതെന്ന് ഓർക്കണം. ഒരു വർഷത്തിനിടെ ഏകദേശം 420 ശതമാനം മൾട്ടിബാഗർ നേട്ടം നൽകിയ സ്‌മോൾ ക്യാപ് ഓഹരികളിൽ മെഗാസ്‌റ്റാർ തന്നെയാണ് ഓറിയന്റൽ.
കഴിഞ്ഞ ആറ് മാസത്തിനിടെ ഈ ഓഹരിക്കുണ്ടായ നേട്ടം 200 ശതമാനത്തിൽ അധികമാണ് എന്നതും ശ്രദ്ധേയമാണ്. ഏറ്റവും ഒടുവിൽ ഈ ഓഹരിയെ തുണച്ചത് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച വലിയ ബിസിനസ് ഓർഡറാണ്. 1249.09 കോടിയുടെ ഓർഡറാണ് ഇവർക്ക് ലഭിച്ചത്. ഇതോടെ വിപണിയിൽ ഓറിയന്റൽ ഓഹരികൾ കത്തിപ്പടരുകയായിരുന്നു.
ഇന്നലെ എല്ലാ ഓഹരികളും തകർച്ചയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടും ഈ മൾട്ടിബാഗർ സ്‌മോൾ ക്യാപ് താരം അഞ്ച് ശതമാനത്തോളം വളർച്ചയാണ് പ്രകടമാക്കിയത്. ഓറിയന്റൽ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഓഹരിവില 238.50 രൂപയാണ്. വരും നാളുകളിലും ഈ ഓഹരി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓറിയന്റലിന്റെ വിപണിമൂല്യം ഏതാണ്ട് 1272 കോടി രൂപയാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം കമ്പനിയുടെ പ്രമോട്ടർ തന്നെ 57.85 ഓഹരികൾ ഹോൾഡ് ചെയ്യുന്നുണ്ട്. പബ്ലിക്കിന്റെ കൈവശം 42.14 ശതമാനം ഓഹരികളാണ് ഉള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 0.02 ശതമാനം ഓഹരികൾ മാത്രമാണ് ഇതിൽ വാങ്ങിയിട്ടുള്ളത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications