ഇനി കുതിപ്പ് പെന്നി സ്‌റ്റോക്കുകൾക്ക് ഒപ്പം; വിപണിയിൽ തരംഗമായി ഈ ഓഹരികൾ, വില നൂറിൽ താഴെ..!
ഇന്ത്യൻ ഓഹരി വിപണി എക്കാലവും നിക്ഷേപകരെ മാടി വിളിച്ചത് ഏതെങ്കിലും ഒരു വിഭാഗം സ്‌റ്റോക്കുകളെ കാട്ടിയല്ല. എങ്കിലും വിപണിയിൽ ഈ കാലത്ത് ഏറ്റവും തരംഗമായി മാറിയ ഓഹരികളാണ് പെന്നി സ്‌റ്റോക്കുകൾ. കുറഞ്ഞ വിലയിൽ കൂടുതൽ വളർച്ച കൈവരിക്കാനുള്ള ശേഷിയാണ് ഇവയെ വേറിട്ട് നിർത്തുന്നത്. മൾട്ടിബാഗർ നേട്ടം പ്രദാനം ചെയ്യുന്ന പെന്നി സ്‌റ്റോക്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്. അത്തരത്തിൽ ഒരു നാല് പ്രധാന ഓഹരികളെ കുറിച്ചാണ് നാം ഇന്ന് പരിശോധിക്കുന്നത്.
ഈ ഓഹരികളുടെ നിലവിലെ മാർക്കറ്റ് വില 100 രൂപയില്‍ താഴെയാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പെന്നി ഓഹരികളായാണ് ഇവയെ കണക്കാക്കുന്നത്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച ഓപ്‌ഷൻ ആയിരിക്കും ഈ ഓഹരികള്‍. ഏതൊക്കെയാണ് ഈ വമ്പൻ ഓഹരികൾ എന്ന് നമുക്ക് നോക്കാം.

ലോയ്‌ഡ്‌സ് എന്‍ജിനീയറിംഗ് വര്‍ക്ക്‌സ്
രാജ്യത്ത് പ്രധാനമായും സ്‌റ്റീല്‍ പ്ലാന്റുകള്‍, ഓയില്‍ & ഗ്യാസ് മേഖല, പവര്‍ പ്ലാന്റുകള്‍ എന്നിവയ്ക്ക് ആവശ്യമായ യന്ത്രങ്ങൾ, സിസ്‌റ്റങ്ങള്‍, ഡിസൈനിംഗ്, നിര്‍മ്മാണം, കമ്മീഷന്‍ ചെയ്യല്‍ എന്നിവയാണ് ഈ കമ്പനിയാണ് പ്രവർത്തന മേഖല. ഏകദേശം 5363 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം. നിലവില്‍ 47.9 രൂപയാണ് ഓഹരിക്കുള്ളത്.
സിഗാച്ചി ഇന്‍ഡസ്ട്രീസ്
മൈക്രോക്രിസ്‌റ്റലിന്‍ സെല്ലുലോസിന്റെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് സിഗാച്ചി. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ എക്സിപിയന്റുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 1925 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 146 ശതമാനം നേട്ടമാണ് അവർ ഉണ്ടാക്കിയത്. 59.1 രൂപയാണ് ഇതിന്റെ നിലവിലെ ഓഹരി വില.
ഗീകെ വയേഴ്‌സ്
രാജ്യത്ത് ഗാല്‍വനൈസ്ഡ് സ്‌റ്റീല്‍ വയറുകള്‍, നെയില്‍സ്, സ്‌റ്റീല്‍ ഫാസ്‌റ്റനറുകള്‍ എന്നിവയ്ക്കു പുറമേ പവര്‍ ട്രാന്‍സ്‌മിഷന്‍, കേബിള്‍ & കണ്ടക്ടര്‍, മറൈന്‍, ജനറല്‍ എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന മറ്റ് നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് ഗീകെ വയേഴ്‌സ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 181 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി. നിലവിലെ ഓഹരി വില 100 രൂപയാണ്.
പാരാമൗണ്ട് കമ്മ്യൂണിക്കേഷന്‍സ്
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിക്ഷേപകർക്ക് 120 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് ഇത്. പവര്‍ കേബിളുകള്‍, ടെലികോം കേബിളുകള്‍, റെയില്‍വേ കേബിളുകള്‍, മറ്റ് പ്രത്യേക കേബിളുകള്‍ എന്നിവയുടെ ഉത്പാദനം നടത്തുന്ന കമ്പനികളിൽ ഒന്നാണ് പാരാമൗണ്ട്. 1,945 കോടിയാണ് ഇപ്പോഴത്തെ വിപണിമൂല്യം. നിലവില്‍ ഓഹരിവിലയാകട്ടെ 69.6 രൂപയാണ്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications