Get Updates
Get notified of breaking news, exclusive insights, and must-see stories!

പേഴ്‌സണൽ ലോണിനായി ഇനി അലയേണ്ട; കുറഞ്ഞ പലിശയും കൂടുതൽ തുകയും, ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും

പേഴ്‌സണൽ ലോൺ പലപ്പോഴും വലിയൊരു അനുഗ്രഹമാണ് നമുക്കൊക്കെ. ചില നിർണായക ഘട്ടങ്ങളിൽ പണത്തിനായി അലയേണ്ട അവസ്ഥ വരുമ്പോൾ തീർച്ചയായും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പോംവഴി പേഴ്‌സണൽ ലോണുകൾ തന്നെയായിരിക്കും. എന്നാൽ ഓടിച്ചെന്നാൽ നമുക്ക് ഉടൻ അത് കിട്ടില്ലെന്ന് അറിയാമല്ലോ.

എങ്കിലും ഹോം ലോണുകൾ, പ്രോപ്പർട്ടി ലോണുകൾ എന്നിവയിൽ നിന്ന് വ്യത്യസ്‌തമായി പേഴ്‌സണൽ ലോണുകൾ ഒരുപരിധി വരെ ലളിതമായ പ്രക്രിയകളിലൂടെ നടക്കുന്ന കാര്യം തന്നെയാണ്. എങ്കിലും മേൽപറഞ്ഞവയെ അപേക്ഷിച്ച് ഇതിന് പലിശ കൂടുതലാണ് എന്നതും സമ്മതിച്ചേ മതിയാകൂ. അങ്ങനെയെങ്കിൽ കുറഞ്ഞ പലിശയിൽ പേഴ്‌സണൽ ലോൺ നേടാൻ മാർഗമുണ്ടോ? ഉണ്ട് അതിന് ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും.

personalloanrates

എച്ച്ഡിഎഫ്‌സി ബാങ്ക് 10.75% മുതൽ 24% വരെ പലിശയാണ് പേഴ്‌സണൽ ലോണുകൾക്ക് ഈടാക്കുന്നത്. ഐസിഐസിഐ ബാങ്ക് ആവട്ടെ 10.65% മുതൽ 16.00% വരെ പലിശ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നു. എസ്ബിഐയിൽ പേഴ്‌സണൽ ലോൺ എടുക്കാൻ 11.15% മുതൽ 11.90% വരെയാണ് പലിശയായി നൽകേണ്ടത്. ആക്‌സിസ് ബാങ്ക് 10.65% മുതൽ 22% വരെയും, ഇൻഡസ്ഇൻഡ് ബാങ്ക് 10.25% മുതൽ 26% വരെയും പലിശ ഈടാക്കുന്നു.

കുറഞ്ഞ പലിശയിൽ എങ്ങനെ പേഴ്‌സണൽ ലോൺ സാധ്യമാക്കാം:

ഒരു പേഴ്‌സണൽ ലോണിന് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതിന്, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. 750ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ള അപേക്ഷകർക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്‌ദാനം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ തിരിച്ചടവ് ചരിത്രം ലോൺ ദാതാക്കൾ കണക്കിലെടുക്കുന്നതിനാൽ, ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ വൈകിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ഉത്സവ സീസണുകളിൽ പ്രത്യേക ഓഫറുകൾക്കായി ശ്രദ്ധ പുലർത്തുന്നതും കുറഞ്ഞ പലിശ നിരക്ക് നേടാൻ സഹായിക്കും. മികച്ച നിരക്ക് കണ്ടെത്താൻ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്യുന്ന പലിശനിരക്ക് താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ വ്യത്യസ്‌ത ബാങ്കുകളിലെ ഓഫറുകളും നിരക് തമ്മിലെ വ്യത്യാസവും നിങ്ങൾക്ക് മനസിലാക്കാം.

കൂടാതെ, ലോൺ ദാതാവുമായി ചർച്ച നടത്തുന്നത്, പ്രത്യേകിച്ച് നിങ്ങൾക്ക് നല്ല ബന്ധമുണ്ടെങ്കിൽ അല്ലെങ്കിൽ നിലവിലുള്ള ഒരു ഉപഭോക്താവാണെങ്കിൽ, ഒരു വ്യക്തിഗത വായ്‌പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നേടാൻ നിങ്ങളെ സഹായിക്കും. അതിനാൽ പരമാവധി നിലവിൽ അക്കൗണ്ട് ഉള്ള ബാങ്കിൽ തന്നെ പേഴ്‌സണൽ ലോൺ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+