ഇനി പേഴ്‌സണൽ ലോൺ സൂക്ഷിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും; എടുക്കും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ലോണുകൾ പലവിധമുണ്ട് നമ്മുടെ നാട്ടിൽ, അതിൽ സുരക്ഷിതത്വം കൂടിയവയും കുറഞ്ഞവയും ഒക്കെയായി ധാരാളം രീതികളുമുണ്ട്. എങ്കിലും എപ്പോഴും നമ്മൾ ആശ്രയിക്കുന്നത് വ്യക്തിഗത വായ്‌പകളെയും സ്വർണ പണയ വായ്‌പകളെയും ഒക്കെയാണ്. അതിന്റെ കാരണം ഇവ ലഭിക്കാനുള്ള എളുപ്പവും, അവയുടെ നടപടി ക്രമങ്ങളിലെ അനായാസതയും ഒക്കെയാണ്.
അതിൽ തന്നെ ഭൂരിഭാഗം പേരും പേഴ്‌സണൽ ലോണുകളുടെ സേവനം തേടിയവർ ആയിരിക്കും. മുമ്പത്തേതു പോലെയല്ല ഇന്നത്തെ കാലത്ത് പേഴ്‌സണൽ ലോണുകളുടെ യോഗ്യത ഉൾപ്പെടെയുള്ളവയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇനിയങ്ങോട്ട് പേഴ്‌സണൽ ലോണുകൾ എടുക്കുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

പലിശ നിരക്ക്: ഒരു പേഴ്‌സണൽ ലോൺ നോക്കുമ്പോൾ, പ്രഥമ പരിഗണന പലിശ നിരക്കിനായിരിക്കണം. നിങ്ങളുടെ ലോണിന്റെ ആകെ ചിലവ് കുറയ്ക്കുന്നതിന് നേടാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് തന്നെ നോക്കുന്നതാവും ഉചിതം. അമിതമായി ഉയർന്ന നിരക്കുകൾ ചുമത്തുന്ന പണമിടപാടുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുമേഖലാ ബാങ്കുകൾ സാധാരണയായി കുറഞ്ഞ പലിശനിരക്ക് നൽകുന്നു. മികച്ച നിരക്കുകൾ മനസിലാക്കാൻ ആദ്യം വിവിധ ബാങ്കുകളിലും എൻബിഎഫ്‌സികളിലും അന്വേഷണം നടത്തുക.
ഈടില്ലാത്ത വായ്‌പ: പേഴ്‌സണൽ ലോണുകൾ പലപ്പോഴും സുരക്ഷിതമല്ലാത്തവയാണ്, ലോൺ സുരക്ഷിതമാക്കാൻ ഈട് നൽകേണ്ട ആവശ്യമില്ലെന്നതാണ് ഇതിന്റെ അർത്ഥം. മോർട്ട്ഗേജുകൾ അല്ലെങ്കിൽ വാഹന വായ്‌പകൾ പോലുള്ള സുരക്ഷിത വായ്‌പകളെ അപേക്ഷിച്ച്, ഈട് ആവശ്യകതകളുടെ അഭാവം ഇതിനെ ജനകീയമാക്കുന്നു. എന്നാൽ ഇതിന്റെ തിരിച്ചടവുകൾ മുടങ്ങിയാൽ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്‌റ്ററിയെ കാര്യമായി തന്നെ ബാധിക്കും എന്നുറപ്പാണ്.
ലോൺ കാലാവധി: പേഴ്‌സണൽ ലോണുകളുടെ വലിയ ന്യൂനതകളിൽ ഒന്നാണ് കാലാവധിയുടെ കുറവ്. ഹോം ലോണുകൾ പോലെ ഇവയ്ക്ക് ഒരിക്കലും ഒരുപാട് വർഷം നീട്ടിനൽകാൻ കഴിയില്ല. എങ്കിലും യഥാർത്ഥത്തിൽ നിങ്ങൾക്കത് ഗുണമാണ് ചെയ്യുക. കാരണം വർഷം നീളുമ്പോൾ പലിശഭാരം നിങ്ങളിൽ കൂടുതലായി അടിച്ചേൽപികും. അതില്ലാതാക്കാൻ കുറഞ്ഞ കാലയളവിൽ ലോൺ തീർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ലോൺ തുക: പേഴ്‌സണൽ ലോണുകൾ പരിഗണിക്കുമ്പോൾ ഉചിതമായ തുക തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ലോണുകൾക്ക് അപേക്ഷിക്കുന്നത് വെറുതെയാവും. കൂടാതെ, നിങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളേക്കാൾ കൂടുതൽ കടം വാങ്ങാനുള്ള പ്രലോഭനത്തെയും ഒഴിവാക്കണം. കാരണം പേഴ്‌സണൽ ലോണുകൾക്ക് പലിശ നിരക്ക് വളരെ ഉയർന്നതാണ്.
പ്രോസസ്സിംഗ് ഫീസ്: നിങ്ങളുടെ ലോൺ അപേക്ഷ മുന്നോട്ട് കൊണ്ട് പോകുന്നതിനായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ വഹിക്കുന്നതിന് വായ്‌പ നൽകുന്നയാൾ ചുമത്തുന്ന ഒരു ഏകീകൃത ചാർജാണ് പ്രോസസ്സിംഗ് ഫീസ്. ഏറ്റവും ചെലവ് കുറഞ്ഞ ഓപ്ഷൻ തിരിച്ചറിയുന്നതിന് വിവിധ സ്ഥാപനങ്ങളുടെ പ്രോസസ്സിംഗ് ഫീസ് അവരുടെ പലിശ നിരക്കുകളുമായി താരതമ്യം ചെയ്യുക. ഇല്ലെങ്കിൽ വൻ തുക അതിലൂടെയും നഷ്‌ടമാവും.












Click it and Unblock the Notifications