ഭാവിയുടെ ഓഹരികൾ; ഈ 7 സ്‌റ്റോക്കുകൾ 12 മാസം കൊണ്ട് കുതിച്ചു കയറും, സാധ്യതകൾ ഇങ്ങനെ
ഇന്ത്യൻ ഓഹരി വിപണിയുടെ ട്രെൻഡുകൾ എപ്പോഴും മാറി കൊണ്ടിരിക്കാറുണ്ട്. അതിനാൽ തന്നെ നിക്ഷേപത്തിന് ആലോചിക്കുന്നവർ പലരും രണ്ട് വട്ടം എങ്കിലും മനസിൽ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇറങ്ങാറുള്ളൂ. കാരണം വിപണി എപ്പോഴും അസ്ഥിരമായിരിക്കും എന്നതിനാൽ തന്നെ നിക്ഷേപത്തിന് അപകട സാധ്യതകളും ഏറെയാണ്.
ഇക്കാര്യത്തിൽ വൻകിട ഓഹരികളെയാണ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത് എന്നാണ് മുൻകാല ചരിത്രം. പലപ്പോഴും ഇടത്തരം ഓഹരികൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെടാറുണ്ട്. അത്തരത്തിൽ നിങ്ങൾ നിക്ഷേപം നടത്തുമ്പോൾ ദീർഘകാല അടിസ്ഥാനത്തിൽ അതിനെ കാണുന്നതാവും നല്ലത്. അങ്ങനെ നിക്ഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഏഴ് ഓഹരികളാണ് നാം ഇന്ന് പരിശോധിക്കുന്നത്.

ഈ ഓഹരികൾ അടുത്ത 12 മാസം കൊണ്ട് ഏതാണ്ട് 40 ശതമാനം വരെ വളരാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്‌ധർ നടത്തുന്ന പ്രവചനം. ഏതൊക്കെയാണ് ആ ഓഹരികൾ എന്ന് നോക്കാം.
ദേവയാനി ഇന്റർനാഷണൽ
1991ൽ സ്ഥാപിതമായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് (ഡിഐഎൽ) ചെയിൻ ക്വിക്ക് സർവീസ് റെസ്‌റ്റോറന്റുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പറേറ്റർമാരിൽ ഒന്നാണ്. നിക്ഷേപകർ ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന ഓഹരിയാണിത്. വളര്‍ച്ച സാധ്യത: 25.1 ശതമാനമാണ്. നിലവിലെ ഇതിന്റെ ഓഹരി വില: 152.15 രൂപയാണ്.
പിഎൻസി ഇൻഫ്രാടെക്
1999ൽ സ്ഥാപിതമായ പിഎൻസി ഇൻഫ്രാടെക് ലിമിറ്റഡ് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണം, മാനേജ്മെന്റ് കമ്പനികളിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ്.ഓഹരി വിപണിയിലും ഇവർതങ്ങളുടേതായ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു. കമ്പനിയുടെ ഓഹരികളുടെ വളർച്ചാ സാധ്യത 24.9 ശതമാനമാണ്. നിലവിലെ ഓഹരിവില 1425.20 രൂപയാണ്.
എച്ച്ജി ഇന്‍ഫ്ര എഞ്ചിനീയറിംഗ്
2003ൽ സ്ഥാപിതമായ എച്ച്ജി ഇൻഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ് രാജ്യത്തെ എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം എന്നീ സേവനങ്ങൾ നൽകുന്ന മുൻനിര കമ്പനികളിൽ ഒന്നാണ്. അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായതിനാൽ വളർച്ച സുനിശ്ചിതമാണെന്ന് വിദഗ്‌ധർ പറയുന്നു. വളര്‍ച്ചാ സാധ്യത: 26.8 ശതമാനവും, നിലവിലെ ഓഹരി വില 904.55 രൂപയുമാണ്.
കജാരിയ സെറാമിക്‌സ്
സെറാമിക്‌സ് ഉൽപ്പന്ന രംഗത്തെ പകരക്കാരില്ലാത്ത കമ്പനികളിൽ ഒന്നാണ് കര കജാരിയ. അത്രയധികം ജനകീയമായ ബ്രാൻഡ് ആയതിനാൽ തന്നെ വിപണിയിലും അവർ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്നു. വളർച്ചാ സാധ്യത 27.2 ശതമാനമാണ്, നിലവിലെ ഓഹരി വില 1,236.90 രൂപയാണ്.
സണ്‍ടെക് റിയാലിറ്റി
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്‌റ്റേറ്റ്, നിർമ്മാണ കമ്പനിയാണ് സൺടെക്ക് റിയൽറ്റി ലിമിറ്റഡ്. വാണിജ്യ, പാർപ്പിട വസ്‌തുക്കളുടെ നിർമ്മാണം, വികസനം, മാനേജ്മെൻ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. 31.9 ശതമാനമാണ് ഇതിന്റെ വളർച്ചാ സാധ്യത. നിലവിലെ ഓഹരി വില 453.15 രൂപ.
ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്
മൈക്രോഫിനാൻസ്, എംഎസ്എംഇ വായ്‌പകൾ, മെഷിനറി ലോണുകൾ, ഇന്ത്യയിലെ ചെറുകിട ബിസിനസ് വായ്‌പകൾ, ബിസിനസ് ഫിനാൻസിങ് തുടങ്ങിയവ നൽകുന്ന കമ്പനിയാണ് ഫ്യൂഷൻ മൈക്രോഫിനാൻസ്. ഇതിനും നല്ല സാധ്യതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. വളര്‍ച്ച സാധ്യത: 36.3 ശതമാനമാണ്. നിലവിലെ ഓഹരിവില 565.95 രൂപ.
പിവിആര്‍ ഇനോക്‌സ്
മുമ്പ് പിവിആർ സിനിമാസ് എന്നറിയപ്പെട്ടിരുന്ന, മുംബൈ ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൾട്ടിപ്ലക്‌സ് ശൃംഖലയാണ് ഇത്. പിവിആർ സിനിമാസും ഇനോക്‌സ് ലെയ്ഷർ മൾട്ടിപ്ലക്‌സും തമ്മിലുള്ള ലയനത്തിന്റെ ഫലമായാണ് ഇത് രൂപീകരിച്ചത്. ഏറ്റവും കൂടുതൽ വിദഗ്‌ധർ നിർദ്ദേശിക്കുന്ന ഓഹരികളിൽ ഒന്നാണിത്. വളര്‍ച്ച സാധ്യത: 36.3 ശതമാനമാണ്. നിലവിലെ ഓഹരി വില 565.95 രൂപ.












Click it and Unblock the Notifications