Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് ട്രെൻഡ് മുതലെടുക്കാം; ഇപ്പോൾ നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ ഓഹരികൾ ഇവയൊക്കെ...

രാജ്യത്ത് ഇടക്കാല ബജറ്റിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. അതിനിടയിൽ ബജറ്റിന്റെ ചുവടുപിടിച്ച്‌ ഓഹരി വിപണിയിൽ ഉണ്ടായ മാറ്റങ്ങൾ പലരും ഉറ്റുനോക്കുന്ന കാര്യമാണ്. കാര്യമായ സ്വാധീനം ഉണ്ടാക്കാൻ ഇത്തവണത്തെ ബജറ്റിന് ആയിട്ടില്ലെങ്കിലും ചില മേഖലകളിൽ പ്രകടമായ വ്യത്യാസം ബജറ്റ് ഉണ്ടാക്കിയിട്ടുണ്ടെന്നതാണ് വാസ്‌തവം. ഇപ്പോഴിതാ അത്തരത്തിൽ ബജറ്റ് ഏറ്റവും കൂടുതൽ സ്വാധീനിച്ച മേഖകളിൽ ഒന്നാണ് ട്രാവൽ ആൻഡ് ടൂറിസം.

ഇത്തവണ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങൾ വലിയ തോതിൽ നേട്ടമുണ്ടാക്കിയത് ഈ മേഖലയ്ക്കാണ്. അവയിൽ നിക്ഷേപത്തിന് അനുയോജ്യമായ ഏറ്റവും മികച്ച അഞ്ച് ഓഹരികൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. എങ്കിലും ഇവയിലെ നിക്ഷേപം തീർത്തും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നത് മറക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ ലാഭ-നഷ്‌ടങ്ങൾക്ക് വിധേയമാണ്.

 stockmarkettips

ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്നത് കൂടുതൽ പ്രാധാന്യമുള്ള കാര്യമായി മാറുന്നതിന്‌ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്ന് ഈ വിപണിയുടെ വികസനം തന്നെയാണ്. കൂടാതെ വരും വർഷങ്ങളിലും ഇതിന്റെ സ്വാധീനം ഉയരും എന്നതും പ്രധാന ഘടകമാണ്.

ഐആര്‍സിടിസി

ഇന്ത്യന്‍ റെയില്‍വേയുടെ സംരംഭമാണിത്. ഒരു മിനി രത്ന, കാറ്റഗറി 1, കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഇത്. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റുകള്‍, കാറ്ററിംഗ് സേവനങ്ങള്‍, പാക്കേജ് ചെയ്‌ത കുടിവെള്ളം എന്നിവ നല്‍കുന്നത ഐആർസിടിസിയാണ്. നിലവില്‍ 970 രൂപ വരെയുള്ള റേഞ്ചില്‍ ഓഹരി വ്യാപാരം നടത്തുന്നു. കൂടുതൽ പേർ നിക്ഷേപത്തിനായി ഐആർസിടിസിയെ സമീപിക്കുന്ന കാലമാണിത്.

ഇഐഎച്ച് ലിമിറ്റഡ്

ടൂറിസം മേഖലയിലെ ആഡംബര ഹോട്ടലുകൾ ഉൾപ്പടെ കൈകാര്യം ചെയ്യുന്ന കമ്പനി. ഒബ്‌റോയ്, ട്രൈഡന്റ്, മെയ്ഡന്‍സ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള പ്രീമിയം ലക്ഷ്വറി ഹോട്ടലുകളും ക്രൂയിസറുകളും ഒക്കെ ഇവർക്ക് സ്വന്തം. നിലവില്‍ 310 രൂപയിലാണ് ഈ ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. ലക്ഷദ്വീപില്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കാൻ ഒരുങ്ങുന്നു. പ്രാഥമികമായി ഹോട്ടലുകള്‍, കൊട്ടാരങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിവയുടെ ഉടമസ്ഥതയും പ്രവര്‍ത്തനവും ആണിവരുടെ പദ്ധതികൾ. നിലവില്‍ ഇരുനൂറോളം ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. 474 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.

ഈസി ട്രിപ്പ്

ഈസ് മൈ ട്രിപ്പിന്റെ പിന്നിലെ കമ്പനി. രാജ്യത്തെ ടൂറിസം മേഖലയിലെ മുന്‍നിര ബ്രാന്‍ഡാണ് ഇത്. യാത്രാ സംബന്ധിയായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന ഏറ്റവും പ്രധനപ്പെട്ട കമ്പനികളിൽ ഒന്നാണ്. എയര്‍ലൈന്‍ ടിക്കറ്റുകള്‍, ഹോട്ടലുകള്‍, ഹോളിഡേ പാക്കേജുകള്‍, റെയില്‍ ടിക്കറ്റുകള്‍, ബസ് ടിക്കറ്റുകള്‍, ടാക്‌സികള്‍ എന്നിവ സേവനങ്ങളിൽ ഉൾപ്പെടുന്നു.

പ്രവേഗ് ലിമിറ്റഡ്

എക്‌സിബിഷനിലും ഇവന്റ് മാനേജ്മെന്റിലും കഴിവ് കാണിച്ച ഒരു പരസ്യ കമ്പനിയാണ് പ്രവേഗ് ലിമിറ്റഡ്. ഹോസ്‌പിറ്റാലിറ്റി മേഖല, പബ്ലിക്കേഷന്‍സ്, റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിംഗ് എന്നിവയിലും മോശമല്ലാത്ത സാന്നിധ്യമുണ്ട് ഇവർക്ക്. ദേശീയ- അന്തര്‍ദേശീയ ശാഖകളുള്ള കമ്പനി കൂടിയാണിത്. 993 രൂപ റേഞ്ചിലാണ് ഓഹരി വ്യാപാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+