വെറും 25 രൂപ നീക്കിവെച്ചാൽ 17 ലക്ഷം വരെ നേടാം; ഈ പോസ്‌റ്റ് ഓഫീസ് സ്‌കീം പൊളിയല്ലേ, ചെയ്യേണ്ടത് ഇത്ര മാത്രം
രാജ്യത്തെ സാധാരണക്കാരെയും ഇടത്തരക്കാരെയും ഒക്കെ ഏറ്റവും കൂടുതൽ പരിഗണിച്ചുകൊണ്ട് പദ്ധതികൾ നടപ്പിലാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യ പോസ്‌റ്റ്. നിരവധി ജനപ്രിയ പദ്ധതികളാണ് അവർ നടപ്പിലാക്കി വരുന്നത്. അതിൽ കൂടുതലും നിക്ഷേപ പദ്ധതികളും ഇൻഷുറൻസ് സ്‌കീമുകളും തന്നെയാണ് എന്നതാണ് പ്രത്യേകത.
ഇത്തരത്തിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പോസ്‌റ്റ് ഓഫീസ് ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന സ്‌കീമാണ് റൂറൽ പോസ്‌റ്റൽ ലൈഫ് ഇൻഷുറൻസ് അഥവാ ഗ്രാമ സുവിധ സ്‌കീം. ഒരുപാട് ആനുകൂല്യങ്ങൾ ലഭ്യമാവുന്ന ഒരു പദ്ധതിയാണിത്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പദ്ധതി പ്രധാനമായും ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വേണ്ടിയാണു നടപ്പാക്കുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ ഗ്രാമീണ മേഖലയിൽ നിന്നുള്ളവർക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. കുറഞ്ഞ പ്രായപരിധി 19 വയസും പരമാവധി 45 വയസുമാണ്. നിക്ഷേപം ആരംഭിച്ച് അഞ്ച് വർഷത്തിന് ശേഷം എൻഡോവ്മെന്റ് പ്ലാനാക്കി മാറ്റാൻ സാധിക്കുന്ന കൺവേർട്ടിബിൾ ഇൻഷുറൻസ് പോളിസി ആണ് ഗ്രാമ സുവിധ സ്‌കീമിലൂടെ നൽകുന്നത്.
പിന്നീട് ആറ് വർഷത്തിന് ശേഷം സമ്പൂർണ ലൈഫ് അഷ്വറൻസ് സ്‌കീം ആയി ഈ പോളിസി പ്രവർത്തിക്കുകയും ചെയ്യുന്നു. പോളിസി മെച്യുരിറ്റി ആകുന്നതോടെ പോളിസി ഉടമയ്‌ക്ക് മെച്യൂരിറ്റിയുടെ ആനുകൂല്യങ്ങൾ ലഭ്യമാവുകയും ചെയ്യും.
കൂടാതെ ഈ കാലയളവിൽ നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിന് പുറമെ പോളിസി കാലയളവിൽ ഉടമ മരിക്കുകയാണെങ്കിൽ, ആനുകൂല്യം നോമിനിയിലേക്ക് കൃത്യമായി എത്തിച്ചേരും. പോളിസി ഉടമ മരിക്കുമ്പോൾ, സം അഷ്വേർഡിന്റെയും ബോണസിന്റെയും മുഴുവൻ ആനുകൂല്യവും നോമിനിക്കാണ് ലഭിക്കുക.
ബോണസ് തുക 12 ലക്ഷം രൂപയും സം അഷ്വേർഡ് തുക 5 ലക്ഷം രൂപയുമായിരിക്കും സാധാരണ ഗതിയിൽ ഇതിൽ ചേരുന്ന ഒരാൾക്ക് ലഭിക്കുക. അത്തരത്തിൽ മൊത്തം തുക 17 ലക്ഷം രൂപയാകും. 20 വയസ്സുള്ള ഒരാൾ 60 വർഷത്തിനുള്ളിൽ മെച്യൂരിറ്റി വരുന്ന ഗ്രാമ സുവിധ സ്‌കീമിന് കീഴിൽ കൺവേർട്ടിബിൾ ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയിൽ 5 ലക്ഷം രൂപ അഷ്വേർഡ് തുക വാങ്ങുകയാണെങ്കിൽ അതിന്റെ പ്രതിദിന പ്രീമിയം ഏകദേശം 25 രൂപ ആയിരിക്കും എന്നാണ് കണക്കാക്കുന്നത്.
നിലവിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഈ പദ്ധതിയിൽ ചേർന്നിരിക്കുന്നത്. ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാവുന്ന ഒരു പോസ്‌റ്റ് ഓഫീസ് ഇൻഷുറൻസ് പദ്ധതി എന്ന നിലയിൽ ഇത് വളരെ ജനപ്രിയമാണ് എന്നതാണ് സത്യം. മാത്രമല്ല കുറഞ്ഞ പ്രീമിയവും കൂടിയ മെച്യൂരിറ്റി തുകയും ഒക്കെ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്.












Click it and Unblock the Notifications