എന്താണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്? സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ, ഒരു ഉഗ്രൻ പദ്ധതി
ഇന്ത്യയിലെ ഗ്രാമീണ മേഖകളിലെ സാധാരണക്കാരെയും ഇടത്തരക്കാരെയും ഒക്കെ ലക്ഷ്യമിട്ട് ധാരാളം പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. അവയിൽ കൂടുതലും നിക്ഷേപ പദ്ധതികളാണ്. എല്ലാവരുടെയും സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നത്. എന്നാൽ വനിതകൾക്ക് വേണ്ടിയും സർക്കാർ ഇത്തരം സംരംഭങ്ങൾ നടപ്പാകുന്നുണ്ടെന്ന് നിങ്ങളിൽ എത്ര പേർക്കറിയാം? എന്നാൽ ഇപ്പോൾ അറിഞ്ഞോളൂ.
പോസ്‌റ്റ് ഓഫീസ് മുഖേന കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വനിതകൾക്ക് വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷ നൽകുന്നതിനായി സാമ്പത്തിക കാര്യ വകുപ്പാണ് ഈ പദ്ധതി ആരംഭിച്ചത്. 2023 ഏപ്രിൽ 1 മുതൽ ആരംഭിച്ച ഈ പദ്ധതി 2025 മാർച്ച് 31 വരെ രണ്ട് വർഷത്തേക്ക് സാധുതയുള്ളതാണ്.

എന്തൊക്കെയാണ് പദ്ധതിയുടെ സവിശേഷതകൾ ?
ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ രീതികളാണ് ഇതിലൂടെ വനിതകൾക്ക് സർക്കാർ നൽകുന്നത്. ഈ സ്‌കീമിന് കീഴിൽ 2025 മാർച്ച് 31നോ അതിനുമുമ്പോ രണ്ട് വർഷത്തേക്ക് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. ഇത് വഴിയുള്ള നിക്ഷേപത്തിന് പ്രതിവർഷം 7.5 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കും, അത് മൂന്ന് മാസം കൂടുമ്പോൾ മുതലിനോട് കൂട്ടിച്ചേർക്കപ്പെടും.
കുറഞ്ഞത് 1,000യോ 100ന്റെ ഗുണിതത്തിലുള്ള ഏത് തുകയും പരമാവധി 2,00,000 രൂപയും വരെ ഇതിൽ നിക്ഷേപിക്കാവുന്നതാണ്. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ രണ്ട് വർഷത്തേക്കാണ് ഇതിന്റെ കാലാവധി എന്നത് പ്രത്യേകം ഓർക്കണം. ഭാഗികമായി പിൻവലിക്കാനുള്ള അവസരവും നിബന്ധനകൾക്ക് വിധേയമായി കഴിയും.
നിബന്ധനകൾ
അപേക്ഷക ഇന്ത്യൻ പൗര ആയിരിക്കണം. ഈ പദ്ധതി സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി മാത്രമുള്ളതാണ്. ഏതൊരു സ്ത്രീക്കും പദ്ധതിക്ക് കീഴിൽ അപേക്ഷിക്കാം. മൈനർ അക്കൗണ്ട് രക്ഷിതാവിനും തുറക്കാവുന്നതാണ്. ഉയർന്ന പ്രായപരിധിയില്ല, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
പരമാവധി പരിധിക്ക് വിധേയമായി ഒരു വ്യക്തിക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം അനുമതിയുണ്ട്. എന്നാൽ അതിന് ഇടവേള ആവശ്യമാണ്. അക്കൗണ്ട് തുറന്ന തീയതി മുതൽ ഒരു വർഷത്തിന് ശേഷം ബാലൻസിന്റെ പരമാവധി 40 ശതമാനം വരെ പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അവകാശമുണ്ടാവും.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications