Get Updates
Get notified of breaking news, exclusive insights, and must-see stories!

റിട്ടയർമെന്റിന് ശേഷവും ആരുടേയും മുൻപിൽ കൈനീട്ടേണ്ട; 1000 രൂപ മുതൽ നിക്ഷേപിക്കാം, ഈ പദ്ധതി നിങ്ങളെ സഹായിക്കും

നമ്മളെല്ലാവരും ജീവിക്കാൻ വേണ്ടി ഓരോ ജോലികൾ ചെയ്യുന്നവരാണ്. ഒരുപക്ഷേ ആയുസിന്റെ വലിയൊരു സമയം തൊഴിലിനായി നീക്കി വയ്‌ക്കേണ്ടി വരുന്നവർ. അങ്ങനെയുള്ള നമ്മളിൽ പലരുടെയും കൈയിൽ ജോലി നിർത്തി വീട്ടിലിരിക്കുന്ന റിട്ടയർമെന്റ് കാലത്ത് ആവശ്യത്തിന് നീക്കിയിരുപ്പ് ഒന്നും തന്നെയില്ലെങ്കിൽ അത് നമ്മളെ വല്ലാതെ തളർത്തും.

ഒരു മരുന്ന് വാങ്ങാൻ, ഒന്ന് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യാൻ കൈയിൽ ഒരൽപം ഉണ്ടെങ്കിലെന്ന് നമ്മൾ ആഗ്രഹിച്ചു പോവും. ഇങ്ങനെ ഉള്ളപ്പോഴാണ് റിട്ടയര്മെന്റിന് ശേഷം ഉപകരിക്കുന്ന പദ്ധതികളുടെ വില നമുക്ക് മനസിലാവുക. ധാരാളം നിക്ഷേപ പദ്ധതികളും അവസരങ്ങളും നമ്മുടെ നാട്ടിലുണ്ട്.

 money

എങ്കിലും അവയുടെ വിശ്വാസ്യത, സ്വീകാര്യത, നടപടിക്രമങ്ങളിലെ ലാളിത്യം എന്നിവയാണ് പലതിനെയും തമ്മിൽ വേർതിരിക്കുന്നത്. ഇത്തരത്തിൽ കേവലം ആയിരം രൂപ മുതൽ നിക്ഷേപിച്ചു കൊണ്ട് വിരമിക്കൽ കാലം ആനന്ധകാരമാക്കാൻ കഴിയുന്ന പോസ്‌റ്റൽ വകുപ്പിന്റെ ഒരു പദ്ധതിയെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

പ്രതിമാസ വരുമാന പദ്ധതി (Monthly Income Scheme-MIS)

അഞ്ച് വര്‍ഷമാണ് ഈ ജനപ്രിയ പദ്ധതിയുടെ നിക്ഷേപ കാലാവധി. നിങ്ങൾക്ക് ഒറ്റയ്ക്കും ജോയിന്റായും ഈ സ്‌കീമിൽ ചേർക്കാവുന്നതാണ്. പ്രായ പൂർത്തിയാവാത്ത ആളുകളുടെ പേരിലാണ് സ്‌കീമിൽ ചേരുന്നതെങ്കിൽ അവരുടെ രക്ഷിതാവ് മുഖേനയാണ് നിക്ഷേപം നടത്തേണ്ടത്. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ആയിരം രൂപയാണ്. പരമാവധി 9 ലക്ഷവും, ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ പരമാവധി 15 ലക്ഷവും നിക്ഷേപിക്കാം.

സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപ പദ്ധതിയായതിനാൽ തന്നെ ഇതിന്റെ വിശ്വാസ്യതയും ഏറെയാണ്. മികച്ച പലിശയാണ് നിക്ഷേപകർക്ക് പോസ്‌റ്റ് ഓഫീസ് ഈ സ്‌കീമിലൂടെ വാഗ്‌ദാനം ചെയ്യുന്നത്. നിക്ഷേപം തുടങ്ങി അടുത്ത മാസം മുതല്‍ പലിശ ലഭിക്കും.

7.4 ശതമാനമാണ് പലിശ നിരക്ക്. അധിക നിക്ഷേപം നടത്തിയാല്‍ ആ തുക തിരികെ തരും. ഒരു വര്‍ഷം 5 ലക്ഷം രൂപ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് ലഭിക്കുന്ന പലിശ 37,000 രൂപയോളം വരും. അതായത് മാസം 3083 രൂപയായിരിക്കും പലിശ ഇനത്തിൽ ലഭിക്കുക.

അക്കൗണ്ട് തുറന്ന തീയതി മുതല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പാസ് ബുക്കിനൊപ്പം നിശ്ചിത അപേക്ഷാ ഫോറം ബന്ധപ്പെട്ട പോസ്‌റ്റ് ഓഫീസില്‍ നൽകി നിങ്ങൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാം. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കില്‍, അക്കൗണ്ട് അവസാനിപ്പിക്കുകയും നോമിനി/നിയമപരമായ അവകാശികള്‍ക്ക് തുക തിരികെ നല്‍കുകയും ചെയ്യും. റീഫണ്ട് ചെയ്യുന്ന മുന്‍മാസം വരെ പലിശ നല്‍കും. ഈ പലിശയ്ക്കും നികുതി ബാധകമാണ്.

കാലാവധിക്ക് മുന്‍പ് ആവശ്യമെങ്കിൽ നിങ്ങൾക്ക് നിക്ഷേപം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ചില നിബന്ധനകള്‍ ബാധകമാണ്. നിക്ഷേപ തീയതി മുതല്‍ 1 വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിന്‍വലിക്കാന്‍ പാടില്ല എന്നതാണ് ഏറ്റവും പ്രധാന കാര്യം.

അക്കൗണ്ട് തുറന്ന തീയതി മുതല്‍ 1 വര്‍ഷത്തിന് ശേഷവും 3 വര്‍ഷത്തിന് മുമ്പും പിന്‍വലിക്കുകയാണെങ്കില്‍ മുതലിൽ നിന്ന് 2 ശതമാനത്തിന് തുല്യമായ കിഴിവ് കഴിഞ്ഞുള്ള തുകയായിരിക്കും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക. അക്കൗണ്ട് തുറന്ന തീയതി മുതല്‍ 3 വര്‍ഷത്തിന് ശേഷവും 5 വര്‍ഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, മുതലിൽ നിന്ന് 1 ശതമാനത്തിന് തുല്യമായ കിഴിവ് കുറിച്ചുള്ള തുകയും ലഭിക്കും.

നിങ്ങൾ ഏത് മേഖലയിൽ ജോലി നോക്കുന്ന ആളാണെങ്കിലും ഈ സ്‌കീം ഏറെ പ്രയോജനപ്രദമാണ്. ആയിരത്തിന് മുകളിലുള്ള ഏത് തുകയും നിക്ഷേപിച്ച് നിങ്ങൾക്ക് ഭാവിയിലേക്ക് സുരക്ഷിതമായ ഒരു കരുതൽ ഉണ്ടാക്കി എടുക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+